സുലോചനാ റാംമോഹൻ
ചലച്ചിത്ര ഉത്‌പന്നങ്ങളും ചില ഉത്‌കണ്‌ഠങ്ങളും
ഇന്ത്യൻ സിനിമ വിദേശത്തേക്കു കയറ്റി അയയ്‌ക്കുന്നത് സ്വന്തം രാജ്യത്തിന്റെ ദാരിദ്ര്യവും ദുരിതങ്ങളും പരിഹാരമേതുമില്ലാത്ത ദുഃഖങ്ങളുമാണ് എന്ന വിമർശനം റേയുടെ കാലം തൊട്ടെ നാം കേൾക്കുന്നതാണ്. അപുത്രയത്തിൽ നിറഞ്ഞു നില്‌ക്കുന്നത് ഈ ദൃശ്യമായ കഥനകഥകളാണ്. എന്നുണ്ടെങ്കിലും അവയിലെ ജീവിത്തിന്റെ തുടിപ്പുകൾ വിസ്‌മയകരമാംവിധം സ്വാധീനശക്തിയുള്ളവയാണ് എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. അടൂരിന്റെ സ്വയംവരവും കൊടിയേറ്റവും മലയാളിയുടെ ദൈനംദിനജീവിതത്തിന്റെ നേർക്കാഴ്‌ചകളായി ഇന്നും നാം സ്വീകരിക്കുന്നതും അവയിൽ നേ...