കെ.സുകുമാരൻ
പരിവർത്തനം
എന്റെ ഭാര്യയുടെ പേര് ശോഭ കുറുപ്പ്. ബാംഗളൂരിൽ ജനിച്ചു , കോൺവെന്റ് സ്കൂളിൽ പഠിച്ചു, ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് ചെയ്‌തു .അതുകൊണ്ടു മലയാളത്തിനേക്കാൾ കുറച്ചധികം കന്നഡ ബെര്ത്താണ്.
കല്യാണത്തിന് ശേഷവും ഞങ്ങൾ കോണോത് സുകുമാരനായും, ശോഭ കുറുപ്പായും തുടർന്നു ,വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഡൽഹിയിൽ വസിച്ചു പോന്നു.കുറെ വര്ഷങ്ങള്ക്കു ശേഷം സൗത്ത് ആഫ്രിക്കയുടെ അയൽദേശമായ ബോട്സ്വാനയിലെ ടീച്ചിങ് ഹോസ്പിറ്റലിൽ രണ്ടുപേർക്കും നല്ല പദവിയിലുള്ള ജോലി കിട്ടിയപ്പോൾ അങ്ങോട്ട് കപ്പൽ കയറ...
കാരി
നേരിട്ടു മൂനാം ക്ലാസിലാണ് ചേർന്നത്. വീട്ടിൽ നിന്നും നാലു നാഴിക ദൂരേ യാണ് സ്കൂൾ. ക്ലാസ്സിൽ ഷർട്ടു ധരിച്ച് വരുന്നവർ ഞാനടക്കം നാലുപേർ. ബാക്കി കുട്ടികളെല്ലാം വളരെ മുഷിഞ്ഞ തോർത്തുമുണ്ട് ഉടുത്താ ണ് വരുക..അധിക കുട്ടികൾക്കും പഠിപ്പിനെക്കാൾ താല്പര്യം സ്കൂളിൽ നിന്നും ഉച്ചക്ക് കിട്ടുന്ന കഞ്ഞിയോടായിരുന്നു.
ക്ഷാരത്തേ അച്ചുണ്ണിയുടെ കൂടെയാണ് സ്കൂളിൽപോവുക.
മൂന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഗോപാലൻ മാഷാണ്. മാഷ് വളരെ ദയാലുവാണ്.കുട്ടികളെ അടിക്കുകയോ ശകരിക്കയോ ഇല്ല.എല്ലാ കുട്ടികളും ഒരുപോലെയാണ് മാഷ്‌ക്ക...
ചിരട്ട
പ്ലാവിൽ നിന്നും പഴുത്ത ഇല കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.അതിൽ വിടപറഞ്ഞു പോയ വന്ദ്യ ഗുരുനാഥന്മാരും സതീർത്യന്മാരും പെടും. അവരുടെ നിറമുള്ള സ്മരണകൾക്ക് മുൻപിൽ ഒരു തുള്ളി കണ്ണീർ അർപ്പിക്കുന്നു അല്പം നർമത്തോടെ
SSLC പരീക്ഷയുടെ ഒരു മാസം മുൻപ് ഒരു സായാഹ്നത്തിൽ ഞങ്ങളെല്ലാവരും സ്കൂളിൽ ഒത്തുകൂടി.ഒരു വിട വാങ്ങലിനു.
ഇനി പലവഴികളായി പിരിയാൻ പോവുകയാണ്.വികാരം തുളുമ്പുന്ന കൊച്ചു കൊച്ചു പ്രസംഗങ്ങൾ, ഒരു തേയില പാർട്ടി.പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോവും
അതു കഴിഞ്ഞ് ഞാനടക്കം ഞങ്ങളിൽ ചിലർ മനസ്സിലുണ്ടായിരുന്ന ഒരു നിർദേശം മു...