ഡോ. സുകുമാര്‍ അഴീക്കോട്
നാട്ടുവൈദ്യന്മാര്‍ക്ക് ചികിത്സ ആവശ്യമുണ്ട്.
ഇന്ത്യയുടെ സ്വന്തമായ ചികിത്സാ സമ്പ്രദായം എന്ന പ്രശസ്തി ആയൂര്‍വേദത്തിനു മാത്രമേയുള്ളു. ഇന്നത്തെ അതിന്റെ അവസ്ഥ എത്ര ദയനീയമാണെന്നിരിക്കിലും സഹസ്രാബ്ദങ്ങളായി ഈ മഹാഭൂഖണ്ഡത്തിലെ കോടിക്കണക്കിനുള്ള മനുഷ്യ സമൂഹത്തിന്റെ ആരോഗ്യം പരിപാലിച്ചു പോന്നത് ആയൂര്‍വേദമാണ് എന്ന സത്യസ്ഥിതിയെ നിഷേധിക്കാന്‍ ആര്‍ക്കുമാകില്ല. ഇന്ന് ലോകരാജ്യങ്ങളില്‍ രണ്ടാമത്തെ ജനസംഖ്യാസ്ഥാനം ഇന്ത്യക്കാണെങ്കില്‍ , അങ്ങനെ മനുഷ്യരെ രോഗവക്രത്തില്‍ നിന്ന് നൂറ്റാണ്ടുകളിലൂടെ മോചിപ്പിച്ച് ജീവിതത്തിന്റെ അനുസ്യൂതിയെ നിലനിര്‍ത്തിയത് ആയൂര്‍വേദത്തിന്റ...
കവി പറയാതെവിട്ടത്
ശ്രീമതി റോസി തമ്പി രചിച്ച മുപ്പതു ലഘുകവനങ്ങളുടെ സമാഹാരമാണ് പറയാന്‍ ബാക്കി വച്ചത് എന്ന ഈ കൃതി. പ്രഥമ കവനത്തിന്റെ ശീര്‍ഷകം തന്നെ കൃതിക്ക് പൊതുവെ നല്‍കുന്നത് ഇന്ന് ഒരു സാധാരണ പതിവ് ആണെങ്കിലും ഈ കവി പതിവില്‍ കവിഞ്ഞുള്ള അര്‍ഥസൂചകങ്ങള്‍ അതില്‍ ഒതുക്കി വച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ പറയാന്‍ ബാക്കിവെച്ചതാണ് കവിത. പറയാനാവാതെ വരുമ്പോഴാണ് പറയാന്‍ ബാക്കിവെയ്ക്കുന്നത്. ലോകം പറയാനുവുന്നതെല്ലാം പറഞ്ഞുതീര്‍ക്കുകയും പറയാനാവാത്തത് പറയാതെ വിടുകയും ചെയ്യുന്നു. ലോകം പറയാന്‍ ബാക്കി വെച്ചത് കവി പറയുന്നു. കവിയ...
കവി പറയാതെവിട്ടത്
ശ്രീമതി റോസി തമ്പി രചിച്ച മുപ്പതു ലഘുകവനങ്ങളുടെ സമാഹാരമാണ് പറയാന്‍ ബാക്കി വച്ചത് എന്ന ഈ കൃതി. പ്രഥമ കവനത്തിന്റെ ശീര്‍ഷകം തന്നെ കൃതിക്ക് പൊതുവെ നല്‍കുന്നത് ഇന്ന് ഒരു സാധാരണ പതിവ് ആണെങ്കിലും ഈ കവി പതിവില്‍ കവിഞ്ഞുള്ള അര്‍ഥസൂചകങ്ങള്‍ അതില്‍ ഒതുക്കി വച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ പറയാന്‍ ബാക്കിവെച്ചതാണ് കവിത. പറയാനാവാതെ വരുമ്പോഴാണ് പറയാന്‍ ബാക്കിവെയ്ക്കുന്നത്. ലോകം പറയാനുവുന്നതെല്ലാം പറഞ്ഞുതീര്‍ക്കുകയും പറയാനാവാത്തത് പറയാതെ വിടുകയും ചെയ്യുന്നു. ലോകം പറയാന്‍ ബാക്കി വെച്ചത് കവി പറയുന്നു. കവിയ...
ഗാന്ധി – പരാജിതർക്കൊരു പകരക്കാരൻ
ഗാന്ധി നമ്മിൽ നിന്നും വിട്ടുപോയിട്ട് അൻപത്തിയഞ്ചോളം വർഷമായിരിക്കുന്നു. അതായത് ഇന്ത്യ സ്വതന്ത്രയായതിന്റെ തൊട്ടടുത്ത വർഷമാണ് അദ്ദേഹത്തിന്റെ തിരോധാനം നടന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിയും ഗാന്ധിജിയുടെ തിരോധാനവും ചരിത്രത്തിന്റെ ചില ബുദ്ധിപൂർവ്വമായ ഇടപെടലെന്നോണം അടുത്തടുത്ത് സംഭവിക്കുകയാണ് ഉണ്ടായത്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് ഉതകുംവണ്ണം ആദർശകരമായ നവീകരണം ജനങ്ങളിൽ ഉളവാക്കുവാനാണ് ഗാന്ധിജിയെ ദൈവം നിയോഗിച്ചത് എന്ന തോന്നലുണ്ടാകും വിധമാണ് അദ്ദേഹത്തിന്റെ തിരോധാനം പലർക്കും ...
പി.യുടെ സഹസ്രാബ്‌ദി
എനിക്കു തെറ്റിപ്പോയതല്ല ഈ സഹസ്രാബ്‌ദപ്രയോഗം. മറ്റൊരു കവിയുടെയും ജാതകം കൈരളി ഇത്രമാത്രം ശ്രദ്ധയോടെ സുരക്ഷിതമായി പത്തായപ്പുരയിൽ സൂക്ഷിച്ചിട്ടില്ല. കൈരളിയെന്നത് അവനോ അവളോ അതോ ഏതായാലും-അത് ദേശമായാലും ഭാഷയായാലും സംസ്‌കാരമായാലും-ത്രിലിംഗങ്ങളിലും ആ പ്രകൃതിപ്രതിഭാസത്തിന്റെ നഗ്നതയുടെയും വേഷക്കൊഴുപ്പിന്റെയും അകവും പുറവും നിറഞ്ഞൊഴുകുന്ന അഴകു മുഴുവൻ തന്റെ കവിതയുടെ രഥോത്സവനാളുകളിൽ ഒറ്റവീർപ്പിനു കുടിച്ചുതീർത്ത കുഞ്ഞിരാമൻനായർ ജനിച്ചുമരിച്ച നാളും പക്കവും നാഴികവിനാഴികകളും മലനാട്ടിനും മലയാൺമയ്‌ക്കും മലയാളത്തി...
ഡിസിയെക്കുറിച്ച് കുറെ കാര്യങ്ങൾ
സാമാന്യമായ നീതിയും എഴുത്തുകാരോടുളള ഒരു സഹാനുഭൂതിയും പ്രദർശിപ്പിക്കുന്ന, സ്വകാര്യ പ്രസാധകരുടെയിടയിൽ അഗ്രിമസ്ഥാനം വഹിക്കുന്നൊരു പ്രസ്ഥാനമാണ് ഡീസിയുടേത്. ഞാൻ അതിനെയൊരു വ്യവസായശാലയെന്നൊന്നും പറയാതെ ഒരു പ്രസ്ഥാനമെന്ന് പറഞ്ഞത്, ഇതിന്റെ സ്ഥാപകൻ ഡി സി കിഴക്കെമുറിയായതുകൊണ്ടാണ്. അദ്ദേഹം ഒരു നാനാ ശാഖകളോടുകൂടിയ മഹാവൃക്ഷത്തെപ്പോലെ തന്റെ ജീവിതകാലത്ത് അനേകം ജീവജാലങ്ങൾക്ക് തണലും ഉപജീവനസൗകര്യവും സൗഖ്യവും എല്ലാം ഏകികൊണ്ട് നിലനിന്ന ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹത്തെ നാമിപ്പോൾ പറഞ്ഞുപറഞ്ഞ് വെറും ഒരു പ്രസാ...
വികസനത്തിന്റെ കാണാപ്പുറങ്ങൾ – നവഭഗീരഥന്മാരെ ...
വെളളത്തെപ്പറ്റി നാം കേട്ടിട്ടുളള ഏറ്റവും പ്രചുരപ്രചാരമായ പുരാണകഥ ഭഗീരഥന്റെതാണ്. തന്റെ പൂർവ്വികർ ഗതികിട്ടാതെ നരകിച്ചപ്പോൾ അതിനുളള ശമനത്തിനായി ഭഗീരഥൻ ആകാശഗംഗ എന്ന ജലസ്രോതസിനെ കണ്ടെത്തുകയും ഏറെ കഠിന ശ്രമങ്ങൾക്കുശേഷം ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്‌തു. ആകാശത്തെന്തിനാണ് ഗംഗ എന്നു ചോദിച്ച ആദ്യ മാനവനാണ് ഭഗീരഥൻ. മനുഷ്യർക്കും ജീവനുളളവർക്കുമാണ് ഗംഗയെ ആവശ്യം എന്നദ്ദേഹം തിരിച്ചറിഞ്ഞ് ഹിമാലയത്തിന്റെ മുകളിലേറി അവിടെനിന്നും ആ മഹാനദിയെ മനുഷ്യർക്കായി....ജീവജാലങ്ങൾക്കായി ഭഗീരഥൻ കൊണ്ടുവരികയാണ് ചെയ്‌തത്. ...