സുകേതു
റേഡിയോ
കുറേ കാലത്തിനുശേഷം മൂലക്കിട്ട റേഡിയോ ഇന്നലെയൊന്ന് ഓണാക്കി. എന്തൊരു സുഖമാണെന്നോ സുഹൃത്തേ. അല്ല-തിന്നലും തൂറലും അകത്താക്കിയ നമ്മുടെ സംസ്‌കാരത്തോട് പഴയതൊന്നും പറയാൻ പാടില്ലല്ലോ. ക്ഷമിക്കുക. ക്രിക്കറ്റ് വെൽവൂതാക! Generated from archived content: story2_june.html Author: sukethu
അമ്മയെവിടെ
പെരുമഴയത്ത്, ചക്കക്കുരുവും മുരിങ്ങാച്ചപ്പും ചേരുന്ന ഒരു കറിയുണ്ട്. കടുക് പൊട്ടിയ ചീനച്ചട്ടിയിൽ ച്...ശീ... എന്നൊരൊച്ച. തൊട്ടു പിറകെ പറഞ്ഞറിയിക്കാനാകാത്തൊരു മണവും! ചെരട്ടക്കയിലുകൊണ്ട് നന്നായൊന്നിളക്കി കുഞ്ഞിക്കോപ്പ നിറച്ചു വിളമ്പുന്ന അമ്മയെവിടെ? Generated from archived content: story1_dec.html Author: sukethu
യാചകന്റെ നിലവിളി
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എത്ര കിട്ടിയാലും തികയില്ല. എപ്പം നോക്കിയാലും യാചകന്റെ നിലവിളിതന്നെ. അടുത്തയാഴ്‌ച പണിമുടക്കുണ്ട്. കഴിഞ്ഞ കൊല്ലം പോലെയായിരിക്കില്ല. ഇത്തവണ രോഷം ആളിക്കത്തും. ഒരു ദിവസത്തെ ശമ്പളം സുനാമി തട്ടിപ്പറിച്ചതിന്റെ രോഷം!? Generated from archived content: story9_may28.html Author: sukethu
കൗതുകം
മിൽമ! ഇത് ഏത് പശു? ഹർത്താലിലും ചുരത്തുന്നു! ഇതിന്റെ കറവ വറ്റില്ലേ? Generated from archived content: poem5_dec.html Author: sukethu
ചൊറിച്ചിൽ
‘അഖിലാണ്‌ഡമണ്‌ഡലം’ കേൾക്കുമ്പം ഇസ്‌മായിൽ മാഷിന് ചൊറിയും. വൈകുന്നേരം- ‘ജനഗണ’ കേൾക്കുമ്പം ബി ജെ പി മാഷ്‌ക്കും. Generated from archived content: poem4_mar9.html Author: sukethu
പാഴ്‌ശ്രമം
മാക്‌സിമം വൃത്തിയാക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ പക്ഷേ ഉള്ളിലെ ചെറ്റ സമ്മതിക്കണ്ടേ? Generated from archived content: poem4_jan29_07.html Author: sukethu
സന്തോഷ് ട്രോഫി
ട്രോഫിയൊക്കെ കൊളളാം സന്തോഷം. പക്ഷേ അവധിയെവിടെ? ഞങ്ങൾക്കതാണ് ട്രോഫി...! സന്തോഷ് ട്രോഫി!! Generated from archived content: poem10_nov.html Author: sukethu
വൃത്തികൾ
പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ. ചെയ്‌തുകൊണ്ടിരിക്കുന്നതെല്ലാം പറയാൻ കൊളളാത്ത കാര്യങ്ങൾ. Generated from archived content: aug_poem13.html Author: sukethu
എം.എൻ
ജീവിതം മാത്രമല്ല മരണം കൂടി കാണിച്ചു തന്നിട്ടാണ് മാഷ് പോയത്. ഇങ്ങനെ പഠിപ്പിക്കാൻ ഇനിയാരുണ്ട് നമുക്ക്? Generated from archived content: poem9_feb2_08.html Author: sukethu
അനിത
ഇന്ന്, 10-ാം ക്ലാസിൽ ചെല്ലുമ്പോൾ ഉള്ള്‌നിറയെ സങ്കടം. കുട്ടികളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം കിട്ടിയില്ല. ഒരു കുട്ടി എഴുന്നേറ്റ് രണ്ട് എക്ലയർ തന്നിട്ട് പറഞ്ഞു ഃ “സർ എന്റെ ബർത്ത്‌ഡേ...” ഒന്നും പറയാതെ ഞാനത് വാങ്ങിച്ചു. ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ഞാൻ? കഴിഞ്ഞൊരുനാൾ വൈകുന്നേരം പാടവരമ്പിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച - അനിത. ഇതേ ക്ലാസിൽ... ഇതേ ബഞ്ചിൽ... ഈ ബർത്ത്‌ഡേക്കുട്ടിയുടെ തൊട്ടടുത്തായിരുന്നില്ലേ ഇരുന്നത്..? Generated from archived content: sto...