Home Authors Posts by സുജിത്ത്‌ കയ്യൂർ

സുജിത്ത്‌ കയ്യൂർ

0 POSTS 0 COMMENTS
വിലാസംഃ എ. സുജിത്ത്‌ മൊടോംതടം വലിയപൊയിൽ പി.ഒ. ചെറുവത്തൂർ കാസർകോട്‌. Address: Phone: 9495181322 Post Code: 671313

എരിവ്‌

കണ്ണ്‌ ചോദിച്ചു. ഊരിയെടുത്ത്‌ നൽകി. ഒരു കൈ വേണമെന്ന്‌ പറഞ്ഞു. അടർത്തിയെടുത്ത്‌ മുന്നിലിട്ടു. പിന്നെ കാലു രണ്ടും ആവശ്യപ്പെട്ടു. ഞാൻ വഴങ്ങി. അത്ഭുതമോ. നിങ്ങളെന്തു കരുതി. വേവും അരിശവും കൂടാതെ ചോദിച്ചവ ഉറ്റവന്‌ വീതിക്കുകിൽ മനസ്സ്‌ തണുക്കും. ഇപ്പോൾ ചുണ്ടും മൂക്കും കാതും വേണമെന്നായി. മടിയാതെ ഒക്കെയും കൊടുത്തു തീർത്തു. അവ ബാഗിനുളളിൽ ഒതുക്കി ബസ്സ്‌ കാത്തുനിൽക്കുന്ന തിരക്കിൽ അയാൾ ചിന്തിച്ചതിങ്ങനെ. മുറിവിനിടയിൽ പുഞ്ചിരിയും തലയിൽ സ്‌ഫോടകശേഖരങ്ങളും വഹിച്ച്‌ പൊട്ടിത്തെറിക്കാൻ പാകമായ നില്പിൽ...

തെറ്റും ശരിയും

യുവകവിയും അധ്യാപകനുമായ പ്രകാശൻ മടിക്കൈയുടെ പ്രഥമ കവിതാ സമാഹാരമാണ്‌ തെറ്റും ശരിയും. കീക്കാംകോട്ട്‌ കെ. പി രൈരു വായനശാല ആന്റ്‌ ഗ്രന്ഥാലയം 2008-ലെ തങ്ങളുടെ സാംസ്‌കാരിക ഇടപെടൽ എന്ന നിലയിലാണ്‌ ഈ പുസ്‌തകം അവതരിപ്പിക്കുന്നത്‌. പുസ്‌തക പ്രസാധനമേഖലയിൽ ഗ്രാമീണമായ ഇടപെടലിന്റെ തുടക്കമാണിത്‌. ഒരുപക്ഷെ നമ്മുടെ വലിയ കവികൾക്കും സാംസ്‌ക്കാരിക നായകൻമാർക്കും കിട്ടാതിരുന്ന സൗഭാഗ്യവും. ജൻമനാട്ടിലെ സാഹിത്യപ്രേമികളും കൂട്ടുകാരും ഒത്തുകൂടി കവിതകൾ ചൊല്ലുകയും അവ സമാഹരിക്കുകയും ചെയ്യുമ്പോഴത്തെ സാംസ്‌ക്കാരികപാഠം മറ്റ്‌ പ...

കഥയിലെ നാട്ടുവഴി

ഫോക്‌ലോർ ടച്ചുള്ള കഥകളിലൂടെ മലയാള കഥാസാഹിത്യത്തിന്‌ പുതിയ വാഗ്‌ദാനമാവുകയാണ്‌ സി. അമ്പുരാജ്‌. വാക്കുകളുടെ സൗന്ദര്യമോ ധാരാളിത്തമോ ഈ കഥകളിൽ കാണുകയില്ല. തെയ്യങ്ങളുടെയും മന്ത്രവാദത്തിന്റെയും താന്ത്രിക ക്രിയകളുടെയും അന്തരീക്ഷത്തിൽ നിന്നാണ്‌ അമ്പുരാജിന്റെ കഥകളും പാത്രങ്ങളും ഉടലെടുക്കുന്നത്‌. പക്ഷേ അവ എണ്ണത്തിൽ അധികവുമല്ല. നീണ്ട നാല്പത്‌ വർഷത്തിനിടയിൽ അമ്പുരാജ്‌ എഴുതിയിട്ടുള്ളത്‌ മുപ്പതോളം കഥകൾ മാത്രം. ഒരുവർഷത്തെ കണക്കെടുത്താൽപോലും അമ്പുരാജ്‌ കഥയെഴുത്തിൽ വളരെ പിന്നിലാണെന്ന്‌ കാണാം. ഫീച്ചറും ലേഖനങ്ങളു...

ഒരു സിനിമാക്കഥ പോലെ

വെയിലത്ത്‌ പെട്ടെന്നൊന്നും വാടാത്ത ചുവന്ന പൂക്കൾ നിറഞ്ഞ മരത്തിനു ചുവട്ടിലാണ്‌ അയാൾ. ഒരിളംകാറ്റ്‌ വീശിയപ്പോൾ ഒരുപാട്‌ പൂക്കൾ അയാളിലേക്ക്‌ ചൊരിഞ്ഞു. ക്ഷേത്രങ്ങൾ, പളളികൾ, അനുഗ്രഹവും ആശ്വാസവുമേകുന്ന തിരുമുറ്റങ്ങൾ. ദൈവനാമങ്ങളുരുവിടുന്നവരുടെയും പാവങ്ങളുടെയും നാട്ടിൽ യൂദാസ്‌ എത്തിയിട്ട്‌ ഒരു രാത്രി കഴിഞ്ഞ്‌ പകലിന്റെ പകുതിയുമായി. അയാൾ ഒറ്റയ്‌ക്ക്‌ പുറപ്പെട്ടു. വയലുകളിലെ സംഗീതം കേട്ടുകൊണ്ട്‌ കുറെദൂരം നടന്നു. പുഴകളുടെ ഓരത്ത്‌ കക്ക വാരുന്ന പെണ്ണുങ്ങളെയും പൂഴിമണൽ കടത്തുകാരെയും കണ്ടു. നഗരങ്ങളു...

തീർച്ചയായും വായിക്കുക