സുചിത്ത്. ജെ.
കുഞ്ഞുകഥാമത്സരം
അക്‌ബർ ബുക്‌സ് അതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കുഞ്ഞുകഥാമത്സരത്തിലേക്ക് സൃഷ്‌ടികൾ ക്ഷണിക്കുന്നു. നൂറു വാക്കുകളിൽ കവിയാത്ത രചനകളോ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകൃതമായ സമാഹാരങ്ങളോ അയക്കുക. കഥകൾ akberbooks.blogspot.comൽ പ്രസിദ്ധീകരിക്കും. വായനക്കാരിൽനിന്നും ഓൺലൈനായും കത്തുമുഖേനയും ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 25 കഥകളിൽനിന്നും സമ്മാനാർഹമായ 3 കഥകൾ കണ്ടെത്തും. ലഭിക്കുന്ന സൃഷ്‌ടികളിൽ പ്രസിദ്ധീകരണയോഗ്യമായവ ചേർത്ത് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്...