Home Authors Posts by എസ്. വി. രാമനുണ്ണി

എസ്. വി. രാമനുണ്ണി

4 POSTS 3 COMMENTS
അദ്ധ്യാപകൻ, എഴുത്തുകാരൻ , സാമൂഹ്യപ്രവർത്തകൻ , സിനിമ പ്രവർത്തകൻ , ബ്ലോഗർ

പ്രൊഫഷണൽ കോർസും ഉപജീവനവും [ TTC]

  നമ്മുടെ ടി. ടി.സി കുട്ടികൾ എവിടെപ്പോകുന്നു ? പരീക്ഷ കഴിഞ്ഞ് ജയിച്ച് പ്രതിവർഷം 5000 ത്തോളം കുട്ടികൾ പുറത്തു വരുന്നുണ്ട്. അവരൊക്കെ പിന്നെ എവിടെപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ടോ? സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നത് 10-12 ശതമാനം കുട്ടികൾക്ക് മാത്രമാണല്ലോ. അതും അക്കൊല്ലം ആവണമെന്നില്ല. നാലും അഞ്ചും വർഷം കാത്തിരുന്നിട്ട്. 10-15 ശതമാനം കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ ചെന്നു കൂടുന്നു. ബാക്കിവരുന്നവരൊക്കെ എന്തു ചെയ്യുന്നു എന്നാരാലോചിക്കാൻ എന്നാവരുതല്ലോ സ്ഥിതി ? ടീച്ചർ എഡ്യൂക്കേ...

വായനാവേഗത

  ലൈബ്രറിയിൽ നിന്ന് രണ്ടുപുസ്തകം എടുക്കാം. 14 ദിവസത്തിനുള്ളിൽ മടക്കണം. അല്ലെങ്കിൽ ഫൈൻ ഉണ്ട്. 2 പുസ്തകം , 14 ദിവസം, ഫൈൻ എന്നൊക്കെ തീരുമാനമെടുക്കാനുള്ള അടിസ്ഥനമെന്താവും? സാധാരണനിലക്ക് എടുക്കുന്ന പുസ്തകം ശരാശരി 300 പേജ് - 2 പുസ്തകം 600 പേജ് . 600 പേജ് വായിക്കാൻ എത്ര സമയം വേണം? 14 ദിവസം വരെ ലൈബ്രറി നൽകുന്നു. ഇത് വായനയെ പ്രോത്സാഹിപ്പിക്കുന്ന / ശാസ്ത്രീയമായ തീരുമാനമാണെന്നാണോ? ഒരു പുസ്തകം വായിക്കാൻ എത്ര സമയം വേണം? വായന ഏറ്റവും കൂടുതൽ നടക്കുന്ന / ക്കേണ്ട സ്കൂളുകളിൽ , ലൈബ്രറികളിൽ ഈയൊരാലോചന ഉണ...

സാഹിതീയമായ കടൽക്കരദിനങ്ങൾ

    2017 ഫിബ്രുവരി 2,3,4,5 തീയതികളിൽ കോഴിക്കോട് ബീച്ചിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിനെ കുറിച്ച്മുഖ്യസംഘാടകനായ കവി സച്ചിദാനന്ദൻ ഫേസ്‌ബുക്കിലെഴുതിയ സംഗ്രഹീത റിപ്പോർട്ടായി താഴെക്കാണുന്ന വരികൾ വായിക്കാം . Serious content with contemporary relevance , more than 70 sessions, 325 writers and thinkers including Indian writers from outside Kerala and writers from Pakistan, Norway, South Africa, Spain, Portugal, Wales and Czech Republic, hundred and fifty thousand footfalls, a yout...

എഴുത്ത്

എല്ലാവരും ധാരാളം എഴുതുന്ന ഒരു കാലമാണിത്. ചെറിയ കുട്ടികൾ തൊട്ട് വളരെ മുതിർന്നവർ വരെ. എഴുതിയതാകട്ടെ പ്രസിദ്ധീകരിക്കാൻ നവമാധ്യമങ്ങളുടെ കാലത്ത് ധാരാളം സൗകര്യമുണ്ട്. ദിനമ്പ്രതി ആയിരക്കണക്കിന്ന് എഴുത്ത് മലയാളത്തിൽത്തന്നെ പ്രകാശനം ചെയ്യപ്പെടുന്നു. എഴുത്തിൽ ബഹുഭൂരിഭാഗവും കവിതയെന്ന വിഭാഗത്തിൽ സ്വയം വകതിരിച്ചുള്ളവയാണ്. വൃത്തനിബന്ധന പോയതോടെ കവിതയെഴുത്ത് എളുപ്പമായി. കഥ, ലേഖനം എന്നിവയുടെ നിർമ്മിതിയേക്കാൾ കവിതയെഴുത്ത് അദ്ധ്വാനം കുറഞ്ഞതാണെന്ന് വന്നു. എന്തും വരിമുറിച്ച് എഴുതാം. എത്രയും കൂട്ടിയും കുറച്ചു...

തീർച്ചയായും വായിക്കുക