സുജാകൃഷ്‌ണ
പ്രിയനഭസ്സേ
നന്മപൂക്കും നഭസ്സേ, നക്ഷത്ര പൊൻചെരാതുകൾ നീളെനിരത്തി വിണ്ണിലുത്സവമേളം വിതച്ചെന്റെ കണ്ണിണകളെ നോക്കി ചിരിപ്പൂ! ഇങ്ങുഭൂമിയിൽ താമര പങ്കത്തിൽ പൊന്തിനമ്മളെ വിസ്‌മയിപ്പിപ്പൂ! അങ്ങു നീ നിന്റെ അത്ഭുതതേജസ്സാം നന്മകൊണ്ടേയൊരുക്കുന്നുപൂക്കണി! നിന്നെ നോക്കുമ്പോൾ മാത്രമാണെൻമനം പൊന്നശോകംപോൽ പൂത്തുലഞ്ഞീടുക എന്നുമെന്നെ തലോടുന്നതോർക്കുകിൽ നിന്നദൃശ്യകരാംഗുലിയായിടാം! Generated from archived content: poem4_may15.html Author: suja_krishna