സുഹറ കൊടശേരി
മരിച്ച കുട്ടി
ഞാന്‍ പത്താം വയസിലാന്
മരിച്ചത്.
അത്കൊണ്ട് തന്നെ
എല്ലാവരുടേയും
മനസില്‍
ഇന്നും
ഞാന്‍ ഒരു ബാലിക.
കുസൃതിയും വികൃതിയും
കാണീച്ചു നടക്കുന്ന
പിഞ്ചോമന.
മോഹങ്ങളുടെ ചിറകറ്റ്
വേദനിക്കുന്ന
കൗമാരവും
ജീവിത ഭാരങ്ങള്‍
തലയിലേറ്റുന്ന
യൗവനവും
ആര്‍ക്കും വേണ്ടാത്ത
ചുക്കിചുളിഞ്ഞ
വാര്‍ദ്ധ്യക്യവും
എനിക്കില്ല .
എന്നിലെ കുട്ടി
എന്നും
എല്ലാവരിലും
കുസൃതികള്‍
കാണിച്ചു കൊണ്ടേയിരിക്കും