സുഹൈന മൻസിൽ
അമ്മ
അമ്മയാണുണ്ണീ നിനക്ക് സർവസ്വവും അമ്മ തന്നെ നിനക്കന്നവും പൈതലേ... നിന്നിളം കണ്ണിൽ നിറയും പ്രകാശവും അമ്മയാമറിവിന്റെ നൻമയാണോമനേ... അമ്മതൻ ചിത്തത്തിലമരുന്ന സാഗരം സ്‌നേഹമാണെന്നതും ഓർക്ക നീ ഓമലേ നിന്നിലെ തിൻമയെ നൻമയായ് മാറ്റിയും നിന്നെ നാളത്തെ മനുഷ്യനായ് മാറ്റിയും നിൻ വഴിത്താരയിൽ വസന്തം വിടർത്തിയും നിൻ ജീവിതയാത്രയിൽ സുകൃതം വിരിയിച്ചും അമ്മ നിൻ ജീവനിൽ വിളങ്ങുന്നു ദീപമായ് സരസ്വതീ ദേവീതൻ സത്യസ്വരൂപമായ്. Generated from archived content: poem7_jan29_07.html Author: suh...