സുധി പുത്തൻവേലിക്കര
നഗരം ഉറങ്ങുമ്പോൾ
രാവിലെ ചരിത്രത്തിന്റെ ഇടിഞ്ഞ തിണ്ണകളിൽ അനാഥബാല്യങ്ങൾ മുജ്ജന്മ ഫലങ്ങളുണ്ണുന്നു സ്ത്രീകൾ കൂട്ടമായി നടന്നുപോകുന്നു പിൻകാഴ്ച ഉണർത്തിയ സൗന്ദര്യ പ്രതീക്ഷകൾ ഒപ്പമെത്തുമ്പോൾ പൊലിഞ്ഞുപോകുന്നു ആരുടെയോ നേർക്കായ്ച്ച ഒരു കണ്ണേറു വന്നുപതിക്കുന്നു മണി മൂന്ന് ഹാജരൊപ്പിച്ച് മറഞ്ഞും തെളിഞ്ഞും തെരുവിലിറങ്ങിയവർ വഴി നീങ്ങാനോരോന്ന് ബാറിലോ... റീട്ടെയിലിലോ നിന്ന് നില്പനായിട്ട് അതിർത്തിയിൽ നഗരത്തിന്റെ വിരഹവാക്യം നന്ദി.... വീണ്ടും .... വരിക.... സ്നേഹത്തിന്റെ ബില്ലു പേ ചെയ്ത് വിടപറയുന്ന യാത്രക്കാരാ നിറഞ്ഞ കീ...