സുധി
യാ ദേവീ സർവഭൂതേഷു…
ഇരുമ്പുകൂടം കൊണ്ട് പാറയുടയ്‌ക്കുന്ന ഒരാളിന്റെ വിദൂരദൃശ്യം കാണൂ. കൂടത്തിന്റെ സഞ്ചാരം ശ്രദ്ധിക്കൂ. ഓരോ സഞ്ചാരവും വായുവിൽ ഒരു ‘റ’ വരയ്‌ക്കുകയല്ലേ. നേർത്ത പിടിയുളള ഇരുമ്പുകൂടം താഴെ നിന്നും ഉയർത്തി ആയത്തിനായി വീണ്ടും ഉയർത്തുമ്പോൾ പിടി വളഞ്ഞ് കൂടം പിന്നിൽ തൂങ്ങി നിൽക്കും. അതിനെ കല്ലിൽ വീഴ്‌ത്തുമ്പോഴൊക്കെ കൂടം ആരും കാണാതെ വായുവിൽ ഓരോ ‘റ’ വരച്ചുകൊണ്ടിരുന്നു. പാറയുടയ്‌ക്കുന്ന കുമാരനും ഇതൊന്നും അറിഞ്ഞില്ല. ജനം ഭയന്ന സൂര്യഗ്രഹണ ദിവസത്തിലും അയാൾ പണിതുടർന്നു. പ്രകൃതിയിൽ എന്തും സംഭവിക്കാം. ഭൂമികുലു...