സുധീഷ് കോട്ടേമ്പ്രം
പുതിയ നൃത്തത്തിന്റെ സാംസ്‌കാരിക വിനിമയങ്ങൾ
ശരീരത്തിന്റെ ഘടനാപരമായ ചലനത്തിൽക്കവിഞ്ഞ് നൃത്തം ഒരു സാംസ്‌കാരിക പ്രക്രിയ ആകുന്ന ചില സന്ദർഭങ്ങളുണ്ട്. അതിന് ആടയാഭരണങ്ങളുടേതോ ചടുലതാളങ്ങളുടേതോ ആയിട്ടുളള പക്കമേളങ്ങൾ ഇല്ലാതെ തന്നെ പ്രകടനകലയുടെ പുതിയ മേച്ചിൽപ്പുറങ്ങളിൽ ഇത്തരം വേറിടലിനെ കാഴ്‌ചയുടെ സെൻസിബിലിറ്റിക്കകത്ത് പ്രവേശിപ്പിക്കുക അപൂർവ്വവുമാണ്. നൃത്തകലയുടെ വിമോചനദൗത്യം അതിന്റെ പ്രകടനത്തോടുകൂടി അസ്‌തമിക്കുന്ന ഒന്നല്ല. ശാരീരികചലനം കേവലവ്യായാമത്തിന്റെ അതിരുകൾക്കപ്പുറത്ത് വൈകാരികവും പ്രതീതിജന്യവുമായ അനുഭവാഖ്യാനമായിത്തീരുന്ന ഒരു സന്ദർഭത്തിലാണ...