Home Authors Posts by സുധീരൻ എം.എസ്‌.

സുധീരൻ എം.എസ്‌.

9 POSTS 0 COMMENTS
ശ്രീദളം, റ്റി.സി. 7&1079, ചിറ്റാറ്റിൻകര, വട്ടിയൂർക്കാവ്‌. പി.ഒ, തിരുവനന്തപുരം, പിൻ - 695 013. Address: Phone: 9895224810

ആരുമില്ലാത്തവരുടെ ഓരോരോ വരികള്‍

          ആരുമില്ലാത്തവരിലൊരുത്തനാണ് വാണാക്കന്‍ മരത്തിലെ മാംസമാണാഹാരം ആരുമില്ലാത്തൊരുത്തന്‍ ബുദ്ധന്റെയരികില്‍ നില്‍ക്കുന്നു ബുദ്ധനോ ചിരിക്കുന്നു. സമയമില്ല സമയമായില്ലെന്നു പറഞ്ഞൊരുത്തന്‍ നടക്കുന്നു സമയം നോക്കി കിടക്കുന്നു കൈകാല്‍ മുറിഞ്ഞ വേശ്യയും ഭൂമിയെ പിളര്‍ത്താനൊരുത്തനൊരുമ്പെടുന്നു കണ്ണേ മടങ്ങാനവനെന്നോടു പറയുന്നു വീണപൂവിന്റെ ജാതി തിരക്കന്നൊരുത്തന്‍ വീണിടത്തുറങ്ങുന്നവന്റമ്മയും പെങ്ങളും ആരുമില്ലാത്തീശ്വരന്‍ അവതരിച്ചു നില്‍ക്കുന്നു ഇഹ...

ദീര്‍ഘനിശ്വാസം

      അവളുടെ ദീര്‍ഘനിശ്വാസത്തിന് നീളക്കൂടുതലും അയാളുടെ ദീര്‍ഘനിശ്വാസത്തിന് നീളക്കുറവും അവരുടെ ദീര്‍ഘനിശ്വാസങ്ങൾക്ക് ഏങ്കോണിപ്പുകളും ഉണ്ടായിരുന്നു അവളുടെ ദീര്‍ഘനിശ്വാസത്തിന്റെ അറ്റത്ത് നാല്പ്പത് വര്‍ഷങ്ങള്‍ കൃത്യമായി കണക്കു പറഞ്ഞു അയാളുടെ ദീര്‍ഘനിശ്വാസത്തിന്റെ അറ്റത്ത് കാലത്തിന്റെയും കൂട്ടുകാരുടെയും ചതിയുണ്ടായിരുന്നു, അവരുടെ ദീര്‍ഘനിശ്വാസങ്ങളുടെയറ്റത്ത് വെട്ടിയെടുത്ത ഓരോ ശിരോരൂപങ്ങളുണ്ടായിരുന്നു ദീര്‍ഘനിശ്വാസം പിന്നെയും പിന്നെയും ഓരോരോ കഥകള്‍ പറഞ്ഞുക്...

ഗുരുവിന്റെ ഒരു കരം

മനസുകൊണ്ട് നമസ്കരിച്ചു കണ്ണടച്ച് ഒറ്റവെട്ടിന് കൈ മുറിച്ചെടുത്തു മുറിച്ചെടുത്ത കൈയ്യുമായി പുറത്തിറങ്ങി കൈ ആവശ്യപ്പെട്ടവര്‍ക്ക് കാഴ്ചവെച്ചു... തിരിഞ്ഞുനടന്നപ്പോള്‍ ഗുരുവിന്റെ മുഖം തിരിഞ്ഞു നടന്നപ്പോള്‍ ഗുരുവിന്റെ വേദന എങ്കിലും ഗുരു ശിഷ്യനെ ശപിച്ചില്ല ഗുരുക്കന്മാര്‍ ഒരിക്കലും ശിഷ്യരെ ശപിക്കാറില്ല ആധുനിക കാലത്ത് ഗുരു കുറ്റവാളിയെ ഒറ്റപ്പെട്ട തുരുത്തായി മാറിക്കഴിഞ്ഞു ഗുരുവിന്റെ ഇടം പേടിയോടെ നോക്കാനുള്ള ഇടമായി.... ദിവസങ്ങളുടെ മുന്നോട്ടുപോക്കില്‍ ഗുരുവിന്റെ മുറിവ് ഉണങ്ങി ഗുരു ആത്...

രണ്ട് കവിതകള്‍

തിരിച്ചു പോകാനുള്ളവരുടെ ഒരുക്കങ്ങള്‍-------------------------------------- ഞാനവിടേക്ക് ചെല്ലുമ്പോള്‍അവരെല്ലാം തിരിച്ചു പോകാനൊരുങ്ങുകയായിരുന്നുഒരുങ്ങുക എന്നു പറഞ്ഞാല്‍അണിഞ്ഞൊരുങ്ങുക എന്നല്ലഅതെന്തെന്നാല്‍ അണിഞ്ഞൊരുങ്ങാന്‍അവര്‍ക്ക് ആഭരണങ്ങളോ വില കൂടിയവസ്ത്രങ്ങളും ഇല്ലായിരുന്നുഅവരും വിലകുറഞ്ഞവരായിരുന്നുഅവരുടെ വില അവര്‍ക്ക്നിശ്ചയിച്ചു നല്‍കിയത് ശിഖണ്ഡികളായിരുന്നു ഇവിടത്തെ ശിഖണ്ഡികള്‍ നപുംസകങ്ങളല്ലഅവര്‍ സംസാരിക്കില്ല, പ്രവര്‍ത്തിക്കികയേയുള്ളൂപ്രവൃത്തികളാകട്ടെ മുട്ടുകാലില്‍ നിന്നു കൊണ്ടുള്ളതുംഅവരുടെ മ...

1947

1947 ഓഗസ്റ്റ് മാസം 14-ആം തീയതി ഞാന്‍ ജനിച്ചു. അന്നു രാത്രിയാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതും. അച്ഛനും അമ്മയും അക്കാര്യം അറിഞ്ഞിരുന്നില്ല. അവര്‍ എന്റെ വരവിന്റെ തിരക്കിലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അവര്‍ എനിക്കു ഗാന്ധിജിയെന്നു പേരിട്ടേനെ. അച്ഛനെയും അമ്മയേയും പോലെ എനിക്കും കറുത്ത തൊലിയായിരുന്നു. അതിലവര്‍ അഭിമാനിച്ചു. അച്ഛന്‍ പറഞ്ഞു നമ്മുടെ മകന്‍ 70 വര്‍ഷം ജീവിച്ചിരിക്കും. അത് പറഞ്ഞ അച്ഛനും കേട്ടിരുന്ന അമ്മയും മരിച്ചു പോയി. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാത്രി തന്നെ അവര്‍ മരി...

കരാര്‍

കരാറുകളെല്ലാം വലിച്ചെറിഞ്ഞു നില്‍ക്കുന്നുപഴയൊരു പാഴ്മരം കരാറുകളിലെല്ലാം ചിഹ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുചിഹ്നങ്ങളില്‍ നിറയെ അര്‍ത്ഥ ശാസ്ത്രങ്ങളും കഴുത്തു പിരിച്ചു നില്‍ക്കുന്നു വ്യവസ്ഥകള്‍കഴുതയെ ചവുട്ടി നോവിക്കുന്നു വാക്കുകള്‍ ചുരണ്ടി വായിക്കാം നിര്‍ദ്ദേശങ്ങള്‍‍ചുരുട്ടയെപ്പോലെ ചുരുണ്ടു കഴിയാംശേഷമീക്കാലം കവിവാക്കിലും വേണം കരാര്‍കരളിന്റെ കനവിനെ അറുത്തെറിയാന്‍ നൂറു കോടി പുഴുക്കള്‍ക്ക് വേണ്ടതും കരാറുകള്‍തലവിധി അല്ലാതെന്തു പറയുവാന്‍ അനുഭവിക്കാനാണ് നിയോഗംഎതിരേ പറഞ്ഞാല്‍ പ്രതിയോഗിയല്ലേ ചിലതൊക്കെ ചിതല...

പഥം

ഒരു ചെറുപഥത്തിലൊരു പഥികന്‍പറഞ്ഞത് ഇല്ലാക്കഥകളായിരുന്നുഇല്ലാക്കഥകള്‍ പറയാന്‍ അയാള്‍മിടുക്കനായിരുന്നു ഇല്ലാക്കഥകള്‍ ഉരുത്തിരിഞ്ഞത്അയാളുടെ പഥങ്ങളിലായിരുന്നുഅഗ്നിശിരസ്സുള്ളവന്‍ അഹങ്കാരിയെന്ന്അയാള്‍ ഒരിക്കല്‍ ഒരില്ലാക്കഥയിലൂടെഎന്നോടു പറഞ്ഞു അന്ന് രാത്രി അയാളുടെഇടത്തെ പഥം നിറയെഅഗ്നി പടര്‍ന്നുഅയാളുടെ ഇല്ലാക്കഥകളില്‍പഥങ്ങള്‍ നിറഞ്ഞുമറഞ്ഞപ്പോള്‍അയാള്‍ പറഞ്ഞത്പഥങ്ങള്‍ നിങ്ങളെ നയിക്കുന്നുവെന്നാണ്പഥങ്ങള്‍ വെറും തുരുത്തുകളേപ്പോലെഇരുവശങ്ങളെ പിളര്‍ത്തി നില്‍ക്കുമ്പോള്‍തിരിഞ്ഞു നടക്കാനൊരില്ലാക്കഥമെനയുകയാണിപ്പോ...

അർത്ഥശാസ്‌ത്രങ്ങൾ

നേരിന്റെ ഞരമ്പുകൾ പൊട്ടി നേത്രങ്ങളെല്ലാം നിറഞ്ഞൊഴുകി നേത്രാവതിയും തുടുത്തുപൊന്തി ഒരു വരം തന്നാൽ ശിരസ്സു പൊന്തും ശിരസ്സിൽ തണുത്തൊരു വര വരച്ച്‌ വരമെല്ലാം വാരി വലിച്ചെടുത്ത്‌ ഒരു വിരൽത്തുമ്പാൽ തുടച്ചെടുത്ത്‌ തുടിപെറ്റ പെണ്ണിനെ തുറിച്ചു നോക്കി കൊടിയടയാളങ്ങൾ ഇടയ്‌ക്കു നോക്കി നോവിലെയാകാശം അറുത്തെടുത്ത്‌ കിഴക്കിന്റെ വെള്ളിയ്‌ക്ക്‌ തിരിയെടുത്ത്‌ ശ്രീസന്ധ്യ നേരത്ത്‌ വിത്ത്‌ നട്ട്‌ ഉച്ചാടനക്കോഴികൾ നീട്ടിക്കൂവി കഴുത്തറിത്തിലയിൽ നിരത്തിവച്ചു ഉടലിനെ വേവിച്ചുലർത്തി വച്ചു ഉയിരിന്റെ പ്രണയത്തെയറുത്തെറിഞ്ഞ്‌ ഉട...

മെഴുകുതിരികൾ

നാല്‌ മെഴുകുതിരികളും കത്തുകയാണ്‌ നാല്‌ മെഴുകുതിരികളും ഉരുകുകയാണ്‌ നാല്‌ മെഴുകുതിരികളുടെ ചുറ്റും ഇരുട്ടാണ്‌........ ഒന്നാമത്തെ മെഴുകുതിരി പറഞ്ഞു എനിക്കിനി ഉരുകിത്തീരാൻ വയ്യ ഞാൻ ആർക്കുവേണ്ടിയാണോ ഉരുകിത്തീരുന്നത്‌ അവർ എന്നെ നിഷേധിക്കുന്നു ഒന്നാമത്തെ മെഴുകുതിരിയുടെ പേര്‌ ‘സമാധാനം’ എന്നായിരുന്നു ‘സഹനം’ എന്നു പേരുള്ള രണ്ടാമത്തെ മെഴുകുതിരി പറഞ്ഞതും കെട്ടുപോകുന്നതിനെ കുറിച്ചു തന്നെ കാരണം ആർക്കും ആരേയും സഹിക്കാനാവുന്നില്ല ‘സ്‌നേഹം’ എന്നു പേരുള്ള മൂന്നാമത്തെ മെഴുകുതിരി പറഞ്ഞതും മരണത്തെക്കുറിച്ച്‌ തന്നെ...

തീർച്ചയായും വായിക്കുക