സുധീരൻ എം.എസ്.
ചോര
അപ്പ ഇനി ചിരിക്കില്ല. അപ്പ ഇതിനകം ഒരുപാട് ചിരിച്ചു. ഓരോ ചിരിയും അപ്പ ചാരിയിരിക്കുന്ന മരക്കൊമ്പിനെതിരായ കരിങ്കൽ കുന്നുകളിൽ പെരിങ്കല്ലുലച്ചു വീഴുന്നതുപോലെ പ്രതിധ്വനിച്ചു. അപ്പ ക്ഷൗരം നിർത്തി. നാട്ടുകാർക്കൊക്കെ മുടിയും താടിയും വൃത്തിയാക്കിക്കൊടുക്കുന്ന അപ്പയുടെ ക്ഷൗരക്കത്തി ആളുകയറാക്കുന്നിലേക്ക് വലിച്ചെറിഞ്ഞു. ആ കത്തി ചെന്നു തട്ടിയത് ഒരു ഇലയിലായിരുന്നു. ഇലയുടെ അറ്റത്ത് ഒരു പൂവിന്റെ പൊടിപ്പുണ്ടായിരുന്നു. ഏറിന്റെ ആഘാതമേറ്റിട്ടാകണം ആ ഇലയും പൊടിപ്പും അടർന്നു താഴെ വീണു. പൊടിപ്പ് പൊട്ടിക...
കലിംഗത്തുപ്പരണി
‘ഞാനൊരു ദിവസം കടലായിത്തീരും’..... ശരിയാണ്. ഒരു നദിയുടെ വെറും വാക്കുകളല്ല. യാഥാർത്ഥ്യം തന്നെയാണ്. അവൾ തന്റേതായി ഒന്നും കരുതുന്നില്ല. അവളുടെ ഇരുകരകളിലുമുളള കാടുകളുടേയും മേടുകളുടേയും നൂറുകണക്കിന് ഗ്രാമങ്ങളേയും പട്ടണങ്ങളേയും നഗരങ്ങളേയും ആൾതാമസമില്ലാത്ത ചതുപ്പു നിലങ്ങളേയും സാക്ഷിയാക്കി ഒഴുകി ഒഴുകി ഓരോ നിമിഷവും അവളുടെ ഓരോ തുളളി രക്തവും കടലിനായി സമർപ്പിക്കുന്നു. ഭൂമിയും മരവും കഴിഞ്ഞാൽ ഇത്രയും വലിയൊരു ത്യാഗി വേറെയാരാണുള്ളത്. അതുകൊണ്ട് നമസ്‌ക്കരിക്കുക നദിയെ, അമ്മയെ, നദി ഒരേ സമയം അമ്മയും ദൈവവുമാണ്....
സുവിശേഷങ്ങൾക്കു ശേഷം
‘കൊല്ലരുത്; കൊല്ലുന്നവൻ ശിക്ഷാർഹനാകും’ എന്ന് പഴയ നിയമത്തിൽ എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ഃ നിന്റെ സമസൃഷ്ടികളായ ഇതര മനുഷ്യരുടെ മനസ്സിനെ വേദനിപ്പിക്കുകപോലും ചെയ്യരുത്; അതും ശിക്ഷാർഹമാണ്. വിദ്വേഷപൂർവ്വമായ ബലിയർപ്പണം പോലും ദൈവത്തിനു സ്വീകാര്യമല്ല. അതിനാൽ ബലിയർപ്പണത്തിനായി ബലിവേദിയെ സമീപിക്കുമ്പോൾ, നിന്റെ സഹോദരൻ (ഏതെങ്കിലും ഒരു മനുഷ്യൻ) നിന്നോടു വിരോധം വെച്ചു പുലർത്തുന്നുണ്ടെന്നു നീ ഓർക്കുകയാണെങ്കിൽ ബലിവസ്തു ബലിവേദിയിൽ വെച്ചിട്ടു പോയി, നിന്റെ ആ സഹോദരനുമായി രമ്യപ്പെടുക. അ...
സൂസന്ന പൂക്കൾ
നമുക്ക് ഒരിക്കലും നേടാനാകാത്തത് ജീവിതത്തിലെ വൈരുദ്ധ്യമാണ്. അതിർവരമ്പുകൾ എവിടെയോ ഒന്നിക്കുന്നുണ്ടാവാം. അല്ലെങ്കിൽ കുറവുകളും ദൗർലഭ്യങ്ങളും മറക്കുവാനുളള മൂകത ഉണ്ടായിരിക്കും. എന്ന് നിന്റെ സൂസന്ന സൂസന്ന അവസാനം അയച്ച കത്തിലെ അവസാന വരികളാണ് മുകളിൽ കൊടുത്തിട്ടുളളത്. ഇത് സൂസന്നയുടെ സ്വന്തം വാക്കുകളാകാൻ സാധ്യതയില്ല. ഏതോ പ്രമാണിയായ സാഹിത്യകാരൻ എവിടെയോ എഴുതിയ വരികളെ കടമെടുത്തതാവാനാണ് സാധ്യത. സൂസന്ന എപ്പോഴും അങ്ങനെയാണ്. അവളുടെ ഓരോ കത്തിലും ഇത്തരത്തിലുളള വരികൾ ഉണ്ടാകും. മഹാന്മാരുടെ മഹദ്‌വചനങ...
ഒരു മരവും കുറെ ഇലകളും
ഒരു തിരുവാതിരത്തെരുവ് തിരിഞ്ഞൊരു രാവിൽ രാഗം പാടിയ രാപ്പാടി ഒരു നട്ടപാതിര നേരത്തേ- ന്തിക്കൂവിയ മൃഗകന്യ മൃത്യുവൊരൽപ്പം നേരംകൂടി കണിയാരുടെ കളി കണ്ടു വൈക്കത്തഷ്‌ടമി ആറാട്ട് അഷ്‌ടമിരോഹിണി തേരോട്ടം തോറ്റം പാട്ടുകൾ നൂറെണ്ണം ഉളളു തുറന്നിട്ടേഴെണ്ണം ഉളളുതുറക്കാൻ രണ്ടെണ്ണം ഛന്നം പിന്നം മഴപെയ്‌തു പെയ്യാൻ ബാക്കി വെളുപ്പായി വെളുത്തേടന്റെ മെയ്യായി മെയ്യിന്റുളളിലെ നെയ്യായി നെയ്യിൽ നിറയെ നക്ഷത്രം വീണതുപോലെ കിടക്കുന്നു വീണതു വിദ്യ കണ്ടിട്ടൂറി യുറഞ്ഞു കൺപീലി കാണാക്കണിയില്ലാക്കണി കാണാൻ പണ്ടൊരു കടം...