സുധീർ പരമേശ്വരൻ
ഇ. ജിനൻ രചിച്ച കുരുത്തോലക്കിളി
കുട്ടികളിലെ കുരുത്തോലമനസ്സുകളെ വരച്ചു കാണിക്കുന്ന ഇ. ജിനൻ രചിച്ച കുരുത്തോലക്കിളി കുട്ടികവിതകളുടെ സമാഹാരമാണ്. ഇളംമനസ്സുകളെ നിഷ്‌കളങ്കതയോടെയാണ് കവി അവതരിപ്പിക്കുന്നത്. അതിനാൽ ഏതൊരു കുട്ടിയും ഒരു വട്ടം വായിച്ചാൽ തന്നെ ഈ കൃതി മനസ്സിൽ നിറയും. സംഗീതവും താളവും ഇഴചേർന്നൊഴുകുന്ന ഈ കവിതകൾ ഒരേസമയം കുരുത്തോലയും കിളികളുമാവുകയാണ്. പ്രസാഃ കേ. ശ. സാ. പ വിലഃ 25 രൂ Generated from archived content: book6_sept07_06.html Author: sudheer_parameswaran
സുനിൽ പരമേശ്വരൻ രചിച്ച അജയപർവ്വം
നിരവധി വേദികളിൽ അവതരിപ്പിച്ച് പ്രശംസ നേടിയ ‘അജയപർവ്വം’ എന്ന നാടകം തനതായ പ്രമേയം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. നായികാ പ്രാധാന്യമുളളതാണ് സുനിൽ പരമേശ്വരന്റെ ഈ നാടകം. ഭാരതി എന്ന കേന്ദ്ര കഥാപാത്രത്തെ മുൻനിർത്തിയുളള നാടകം, ഓരോ രംഗം കഴിയുമ്പോഴും ശക്തിപ്പെടുന്നുണ്ട്. ഏതൊരു നാടകവും അങ്ങനെ തന്നെയാവണം. കുറിക്കുകൊളളുന്ന സംഭാഷണവും അത്യന്തം വികാരതീവ്രതയുളള കഥാപാത്ര ഭാവപ്രകടനങ്ങളും ‘അജയപർവ്വ’ത്തെ രംഗവേദിയിൽ വിജയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രസാഃ പാപ്പിയോൺ. വില ഃ 40 രൂ. ...
അന്റോണിയോ സ്‌കാർമേത രചിച്ച പോസ്‌റ്റ്‌മാൻ
അന്റോണിയോ സ്‌കാർമേത എഴുതിയ ‘പോസ്‌റ്റ്‌മാൻ’ എന്ന ചിലിയൻ നോവലിന്റെ മലയാള പരിഭാഷയുടെ അപൂർവ്വത, അത് വായനയിൽ മലയാളിയുടേതായി മാറുന്നു എന്നതാണ്. ആ അപൂർവ്വതയ്‌ക്ക് നിമിത്തമാകുന്ന കവി ഡി.വിനയചന്ദ്രന്റെ പരിഭാഷ ചിലിയൻ ജീവിതത്തെ ഒരു കേരളീയാനുഭവമാക്കുന്നു. പാബ്ലോ നെരൂദ പ്രധാന കഥാപാത്രമായി വരുന്ന നോവലിൽ ഒരു പോസ്‌റ്റുമാന്റെ പ്രണയവും കാവ്യാന്വേഷണവും ആരാധനയും നമുക്കു കാണാം. ലോകത്തെ ഏതൊരു പോസ്‌റ്റുമാനെയും മറിയോജിമേനസിലൂടെ നോവലിസ്‌റ്റ് വരച്ചിടുന്നു. കടലും പ്രണയവും രതിയും രാഷ്‌ട്രീയവും ഒരുപോലെ സമന്വയിക്കുന്ന ഒര...