സുധീർ പണിക്കവീട്ടിൽ
ഈ വേഷങ്ങളെല്ലാം മോശം…..
സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നും സൗമ്യതയാണു സ്ര്തീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞിരുന്നതായി നമ്മള്‍ പത്രങ്ങളില്‍ വായിച്ചു. ഗാനഗന്ധര്‍വന്റെ മനോഹരമായ ശബ്ദം പോലെ സൗമ്യമായ ഒരു ഉപദേശമായി ഇതിനെ കണക്കിലെടുത്താല്‍ മതിയായിരുന്നു. വാര്‍ത്ത മാദ്ധ്യമങ്ങളില്‍നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ കമന്റ് പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നതായിട്ടാണ്. വസ്ത്രങ്ങള്‍ എന്തായാലും മാന്യതയോടെ ധരിക്കണമെന്നുള്ളത് മനുഷ...
സുധീര്‍ പണിക്കവീട്ടിലിന്റെ പുസ്തകം പ്രകാശനം ചെയ്തു...
അമേരിക്കന്‍ മലയാളി സുധീര്‍ പണിക്കവീട്ടിലിന്റെ പയേറിയയിലെ പനിനീര്‍ പൂക്കള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പുസ്തകത്തിന്റെ കോപ്പികള്‍ പ്രിയപ്പെട്ടവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എത്തിച്ച് കൊണ്ട് അദ്ദേഹം ഈയിടെ നിര്‍വഹിച്ചു. പുസ്തകത്തിന്റെ പ്രഥമ കോപ്പി ഏറ്റ് വാങ്ങിയത് പ്രൊഫസര്‍ ജോസഫ് ചെറുവേലിയാണ്. അമേരിക്കന്‍ മലയാളിയായ അഭിവന്ദ്യ കവയത്രി ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തിലിനോട് ഗ്രന്ഥകാരനുള്ള ആദരവിന്റേയും പ്രതീകമായി പുസ്തകത്തിതിനു പേര്‍ കൊടുത്തിരിക്കുന്നത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കു...
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
ഐശ്വര്യത്തിന്റേയും ശുഭ- മംഗള ദര്‍ശനങ്ങളുടേയും സുപ്രതീക്ഷകളുടെയും സന്ദേശമാണു വിഷു നല്‍കുന്നത്. വിത്തിറക്കാന്‍ കര്‍ഷകര്‍ മഴ നോക്കി നില്‍ക്കുന്നതും ഇക്കാലത്താണ്. മഴമേഘങ്ങളെ പ്രണയിച്ച് വിളിക്കുന്ന / കരയുന്ന വിഷുപക്ഷികളുടെ പാട്ടുകള്‍ കര്‍ഷകന്റെ കാതുകളില്‍ തേന്മഴ പെയ്യിക്കുന്നു. നാട്ടില്‍ മീനച്ചൂട് കൊടിയേറുന്നതിനോടൊപ്പം തന്നെ പൂരങ്ങളും ഉത്സവങ്ങളും കൊടിയേറുകയായി . പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും ആനന്ദകരമായ ഒരു വിശേഷമാണ് വിഷു. കണിയോടൊപ്പം അവര്‍ക്ക് കൈനീട്ടവും കിട്ടുന്നു. ക...
ഭര്‍ത്താവിനെ പങ്കു വയ്ക്കുന്ന ഭാര്യമാര്‍
ഒന്നിലധികം ഭാര്യമാരുണ്ടാകുന്നത് ഒരു സുഖാനുഭവമായിരിക്കാം അല്ലെങ്കില്‍ ആ ആചാരം തുടരുകയില്ലല്ലോ? ആ ഭാര്യമാര്‍ തമ്മില്‍ ഭര്‍ത്താക്കന്മാരെ പങ്കു വയ്ക്കുന്നതു ഗതികേടും കൊണ്ടാണെന്ന് കരുതാം. എന്നാല്‍ ഇത്തിരി നേരത്തിനു അല്ലെങ്കില്‍ ഒരു ദിവസത്തിന് ഭര്‍ത്താവിനെ അന്യ സ്ത്രീക്ക് വിട്ടുകൊടുക്കുന്നത് അപൂര്‍വ്വമാണ്. കാദര്‍ കാക്ക നെയ്ച്ചോറു തിന്ന് കൈ കഴുകി കൈലിയില്‍ തുടച്ച് , താടി തടവി ചാരു കസേരയില്‍ പോയി കിടന്ന് ആലോചിക്കാന്‍ തുടങ്ങി. പടച്ചോനേ ഈ ജീവിതം പരമ സുഖമാണു കേട്ടോ. ബീവിമാര്‍ രണ്ടാളുണ്ട്, ഓരോരുത്തരും ഓരോ ...
നാടന്‍ പട്ടി
ഒരമേരിക്കന്‍ മലയാളി മറ്റൊരു അമേരിക്കന്‍ മലയാളിയെ ‘’ പട്ടി’‘ എന്നു വിളിച്ചു. ആ വിളി കേട്ട് മറ്റേയാള്‍ തിരിച്ച് കുരച്ചില്ല . വിളിച്ചവന്‍ മുരണ്ട് കൊണ്ട് വാല്‍ അറ്റന്‍ഷനിലാക്കി നിര്‍ത്തി ആക്രമണം പ്രതീക്ഷിച്ചിരുന്നപ്പോള്‍ മറ്റേയാള്‍ മനുഷ്യനേപ്പോലെ പുഞ്ചിരി തൂകി ചോദിച്ചു. പട്ടി എന്നു പറഞ്ഞാല്‍ ഇവിടെയൊക്കെ നമ്മള്‍ കാണുന്ന പട്ടിയല്ലേ? അതിനു മറുപടി ഒരു പട്ടി സ്റ്റയിലായിരുന്നു ( ബൌ) , ഔ താനൊക്കെ ഏത് കോത്താഴത്തുകാരണാടോ? പട്ടികള്‍ എല്ലായിടത്തും ഒന്നു തന്നെ. പട്ടിയെന്ന് വിളിക്കപ്പെട്ടവന്‍ വീണ്ടും മനുഷ്യ ശബ...
നന്ദി സൂചകം
‘’ യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങള്‍ക്കും ഞാന്‍ അവനു എന്തു പകരം കൊടുക്കും.’‘ കരിയിലകള്‍ കാറ്റില്‍ പറക്കുന്ന സായാഹ്നത്തിന്റെ നിഴല്‍ പറ്റി ടര്‍ക്കി കോഴികള്‍ ഒളിച്ച് നടന്നു. മനുഷ്യന്റെ കാല്‍ പെരുമാറ്റം അവയെ പേടിപ്പിക്കുന്നു. ടര്‍ക്കികള്‍ക്ക് മറ നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ഇല പൊഴിഞ്ഞ മരങ്ങളും ചെടികളും സ്വന്തം നഗ്നതയും തണുപ്പും മറന്ന് നിശ്ശബ്ദം നിന്നു. നേരിയ വിഷാദത്തിന്റെ നീഹാരം തൂകി സമയരഥം കടന്നുപോയി. ഇരുട്ട് പരക്കുകയാണു. പ്രാര്‍ഥിക്കാനറിയാത്ത പക്ഷികള്‍ പേടിച്ച് വിറ പൂണ്ട് നില്‍ക്കെ...
ശൂര്‍പ്പണഖ
ബസ്സ്.........ബസ്സ് ഒരാളുടെ ഉച്ചത്തിലുള്ള ഒച്ചയും , ഒരു ഓട്ടോറിക്ഷയുടെ ബ്രേക്കിടുന്ന ശബ്ദവും .(ബസ് ഹിന്ദി വാക്കാണ്. മലയാളത്തില്‍ മതി എന്നര്‍ഥം. ഇവിടെ നിര്‍ത്തിയാല്‍ മതി എന്നു ലോപിച്ചു ‘’ മതി, മതി ‘’ എന്നു പറയുന്നു.) പിന്നെ പൊട്ടിച്ചിരികള്‍ മുഴങ്ങുന്ന സംഭാഷണത്തിന്റെ അകമ്പടിയോടെ രണ്ടു പേര്‍ ഗേറ്റു തുറക്കുന്ന ശബ്ദം. വടക്കെ ഇന്ത്യയിലെ ചാരം പകര്‍ന്നു നില്‍ക്കുന്ന ഒരു ശിശിര കാല സായാഹ്നം ചെറുപ്പത്തിലെ ഭര്‍ത്താവു മരിച്ചു പോയ ബംഗാളി സ്ത്രീ ഗേറ്റു തുറന്നു വരുന്നവര്‍ തന്റെ വീട്ടിലേക്കല്ല താന്‍ വാടകയ്ക്...
കേരളം
സംസാര സാഗര തിരകൾ മുറിച്ചൊരു- സാഗര കന്യക വന്നു. അവൾക്ക് പാർക്കാൻ അറബികടലന്ന- ത്തിരി- ഭൂമി ദാനം നൽകി അവൾക്ക് വരവേൽപ്പാനായെങ്ങും നിരന്നു നിന്നു അഭൗമ ഭംഗി തെങ്ങോലകളുടെ മുത്തുകുടയും പൂഞ്ചേലകളുടെ പാദസരവും വയലേലകളുടെ സമൃദ്ധി കതിരും പാടാനെത്തും പൂങ്കുയിലിണയും പച്ചപ്പട്ടും ചുറ്റി ചുറ്റും കാവൽ നിൽക്കും കുന്നിൻ നിരയും മഴയും മഞ്ഞും മകരനിലാവും താരും തളിരും പൂമ്പാറ്റകളും കായൽ തീരം പുൽകും നുരയും വെൺമേഘത്തിൻ മന്ദസ്‌മിതവും മഴവില്ലൊന്നു പിടിച്ചു കുലുക്കാൻ മണ്ണിൽ ചുറ്റും മന്ദാനിലനും സ്വപ്‌നങ്ങളങ്ങനെ മായാലോകം തീ...
പ്രേമം മനുഷ്യർക്ക്, കാമം മലയാളിക്ക്
പ്രേമമൊന്നില്ലെന്നും - കാമമാണെല്ലാമെന്നും, ആദ്യമായ് പറഞ്ഞവർ മലയാളി ചേട്ടന്മാർ കാമമോ കണ്ണില്ലാത്ത കുരുടൻ എന്നാകിലും മലയാളിക്കന്ധകാരത്തോടെന്നും പ്രിയം പൂക്കളും കേക്കും പ്രേമസന്ദേശമടങ്ങുന്ന കാർഡുമായ് പോകുന്നവർ മലയാളികളല്ല വാലന്റയിനായാലും, വാർ സമയമായാലും മലയാളിക്കെന്തവർ - പരദൂഷണപ്രിയർ കാമാർത്തി പാമ്പിൻ പത്തിപോലെ വിടർത്തികൊണ്ടും ആഭാസത്തരം കാട്ടാൻ മിടുക്കർ മലയാളികൾ സ്‌ത്രീകളെ സൃഷ്‌ടിച്ചത് കാമപൂർത്തിക്കാണെന്ന് ധരിച്ച് വച്ചിട്ടുള്ളോർ കേരള പുരുഷന്മാർ പതിവൃത രത്നത്തോടൊന്നേറ്റുമുട്ടി തോൽക്കുമ്പോൾ ...
വസന്തകാലം
ഒരു മണിക്കൂർ നമ്മളെ നേരത്തെ ഉണർത്തിക്കൊണ്ട് ഇവിടെ അമേരിക്കയിൽ വസന്തകാലം ആരംഭിക്കുന്നു. ഭൂമികന്യക തണുപ്പിന്റെ മെത്തയിൽ നിന്നും ഉറക്കമുണരുകയായി. വേനൽ അകലയെല്ല എന്ന വാഗ്‌ദാനവുമായി അങ്ങു കിഴക്കെ ചക്രവാളത്തിൽ അവളെ കാത്ത് നിൽക്കുന്ന സൂര്യദേവനുവേണ്ടി മഞ്ഞിന്റെ ഉടയാടകൾ അഴിച്ച് മാറ്റി ലജ്ജ നമ്രമുഖിയായി അവൾ മന്ദം മന്ദം അടച്ചിട്ട വാതായനങ്ങൾ തുറക്കുന്നു. മഞ്ഞലയിൽ മുങ്ങി കുളിച്ച പ്രസന്നവദനയായ യുവതിയെപ്പോലെ പുലരിയുടെ ഉമ്മറവാതിൽക്കൽ സൂര്യ ദേവന്റെ അനുഗ്രഹങ്ങൾ ആഗ്രഹിച്ച്‌കൊണ്ട് ഭൂമിദേവി വന്നു നിൽക്കുന്നു...