സുധകൃഷ്ണകുമാര്‍
സുധകൃഷ്ണകുമാറിന്റെ രണ്ടു കവിതകള്‍
"ദമയന്തീ വിലാപം" “പട്ടാളക്കാരനാണ്" “ആണെന്നു”കേട്ടപ്പോള്‍ഇട്ടോന്ന് ഞാനങ്ങ് വീണുപോയി. കൊട്ടും കുരവയും താലികെട്ടും പിന്നെ പെട്ടിയും കെട്ടിക്കൊണ്ടൊറ്റപ്പോക്കും ഇട്ടേച്ചുപോയപ്പോള്‍ കഷ്ടം തോന്നി, ഇനി-തട്ടാനും മുട്ടാനും കൂട്ടിനാര്? പട്ടണത്തിലെന്നെ കൊണ്ടുപോകുമെന്നുംപട്ടുപുടവയില്‍ മൂടുമെന്നും മറ്റുംപട്ടികള്‍ ഓരിയിടും രാത്രികളിലെന്റെപട്ടാളച്ചേട്ടനേം ഓര്‍ത്തുകൊണ്ടു്‌കഷ്ടമായി ഈ പെണ്ണുസ്വപ്നം കണ്ടു, ഒരുനഷ്ട വസന്തത്തേല്‍ കണ്ണുംനട്ട്.... പട്ടിണിയാണേലും വേണ്ടുകില്ലീപ്പണിവിട്ടേച്ചുപോരുവാന്‍ പറ്റുകില്ലേ? നഷ്ടപ...