സുധാകരൻ മണ്ണാർക്കാട്
പ്രതിക്കൂട്ടിൽ
റോസിന് മുള്ള് രക്ഷ പെണ്ണിനോ, നഖവും നാക്കും പല്ലുകളും നഖംവെട്ടി നിറംപൂശി മൂർച്ചയില്ലാതായ് നാക്കോ പല്ലുകളുടെ തടവറയിൽ പല്ലിൻശ്രദ്ധ നാക്കിൻ രക്ഷയിൽ മുള്ളുകളെ ചിരിച്ചുമയക്കി റോസാപ്പൂവറുത്ത് തലയിൽ വെയ്പതും വില്പതും അവൾ തന്നെ. Generated from archived content: poem7_may15_07.html Author: sudhakaran_mannarkkadu
പണ്ട് – ഇന്ന്
പണ്ട് എം.ടി., ഇന്ന് എ.ടി.എം. പണ്ട് ഇ.എം.എസ്, ഇന്ന് എസ.്‌എം.എസ് പണ്ട് വി.ടി, ഇന്ന് ടീ.വി പണ്ട് വിഷു, ഇന്ന് വിഷ്യു പണ്ട് കറവ, ഇന്ന് കവറ് പണ്ട് മുണ്ടശ്ശേരി, ഇന്ന് മണ്ടശ്ശേരി പണ്ട് ഗസ്‌റ്റ്, ഇന്ന് ഗോസ്‌റ്റ് പണ്ട് ഡീസി, ഇന്ന് സീഡി! Generated from archived content: poem2_feb4_11.html Author: sudhakaran_mannarkkadu