Home Authors Posts by സുധാ ബാലചന്ദ്രൻ

സുധാ ബാലചന്ദ്രൻ

0 POSTS 0 COMMENTS
Address: Phone: 0484- 2323372 9C, Manimeda, Autumn Dale, Vidyanagar, Kochi Post Code: 682020

പ്രണയത്തിന്റെ അംലലായനി

സമകാലിക മലയാള സാഹിത്യത്തിൽ ഏറ്റവും പുഷ്‌ക്കലമായ ശാഖ ചെറുകഥയുടേതാണെന്ന കാര്യത്തിൽ നിരൂപകർക്കും വായനക്കാർക്കും എതിരഭിപ്രായമുണ്ടാവില്ല. സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും അവസ്ഥാവിശേഷങ്ങളോടും തനതായ ശൈലിയിൽ പ്രതികരിക്കുന്ന മൗലികപ്രതിഭയുളള എഴുത്തുകാർ ഇന്നു ചെറുകഥാമേഖലയിലുണ്ട്‌. പണ്ടൊരിക്കലുമില്ലാത്തവിധം സ്‌ത്രീപ്രാതിനിധ്യവും ഈ രംഗത്തു കാണാം. എഴുതിത്തെളിഞ്ഞവരും അവർക്കൊപ്പം നിൽക്കുകയും പ്രതീക്ഷയുയർത്തുകയും ചെയ്യുന്ന പുതുതലമുറയും ചെറുകഥാകാരികളിലുണ്ട്‌. ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാർന്ന ഭാഷാശൈലിയും വി...

ശാപം കിട്ടിയ പെൺപൂവ്‌

അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷ അനിഛന്നപി വാർഷ്‌ണേയ ബലാദിവ നിയോജിത. ഭഗവദ്‌ ഗീതയിൽ അർജ്ജുനൻ ശ്രീകൃഷ്‌ണഭഗവാനോടു ചോദിക്കുന്ന ഈ ചോദ്യത്തിൽ മനുഷ്യരാശിയുടെ അത്യന്തികമായ ഒരു ജീവിത പ്രശ്‌നമുൾചേർന്നിരിപ്പുണ്ട്‌. മനുഷ്യൻ താനിച്ഛിക്കുന്നില്ലെങ്കിൽപ്പോലും ബലാൽക്കാരമായി നിയോഗിക്കപ്പെട്ടപോലെ പാപം ചെയ്യുന്നതെന്തുകൊണ്ടാണ്‌ എന്നാണു ചോദ്യം. പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്‌റ്റുമായ സേതുവിന്റെ രചനകളിൽ വിധിയുടെ നിയോഗത്താൽ അനിച്ഛാപൂർവ്വകമായി ദുരന്തങ്ങളിലേയ്‌ക്ക്‌ നടന്നുനീങ്ങുന്ന കഥ...

ഗന്ധർവ്വന്റെ അസ്ഥിമാടത്തിൽ

മൂന്നു വ്യാഴവട്ടക്കാലത്തിനിടയിൽ ചെയ്യാവുന്നതത്രയും കവിതയിൽ ചെയ്‌ത, ഒരു നാടിനെ മുഴുവൻ കവിതയുടെ മാസ്‌മരശക്തിയാലാകർഷിച്ച കവി. അക്ഷരജ്ഞാനമില്ലാത്തവർ പോലും ചൊല്ലി നടക്കുമാറ്‌ മനസ്സിനെ കീഴ്‌പ്പെടുത്തുന്ന കവിതയുടെ തമ്പുരാൻ, അതായിരുന്നു ചങ്ങമ്പുഴ. മകുടിയുടെ നാദത്തിൽ മതിമറന്നാടുന്ന നാഗത്തെപ്പോലെയാകും ചങ്ങമ്പുഴക്കവിതയിൽ ലയിക്കുന്ന അനുവാചകന്റെ മനസ്സ്‌. അത്യപൂർവ്വമായ സർഗ്ഗശേഷി പ്രകടിപ്പിച്ച ആ കവിയെ ശാപം കിട്ടി ഭൂമിയിൽ പിറന്ന ഗന്ധർവ്വനായി വെണ്ണിക്കുളം ചിത്രീകരിച്ചതോടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മറ്റൊരു പേ...

പുഴയും കഥയും

പുഴ.ഡോട്ട്‌ കോമിന്റെ ഓൺലൈൻ മാഗസിന്റെ ആഭിമുഖ്യത്തിൽ 2008-ൽ ഒരു കഥാമത്സരം നടത്തി. എല്ലാ കഥകളും ഇന്റർ നെറ്റിൽ പ്രസിദ്ധീകരിച്ച്‌ വായനക്കാർക്ക്‌ വോട്ടു ചെയ്യാനാവസരം നൽകി. ഏറ്റവും കൂടുതൽ വോട്ടു നേടിയ 20 കഥകൾ അവാർഡ്‌ കമ്മറ്റി പരിശോധിച്ച്‌ 3 കഥകൾ തെരഞ്ഞെടുത്തു. അവാർഡിനർഹമായ ആ 3 കഥകളും ബാക്കി 17 കഥകളും ചേർത്ത്‌ പുഴ ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ പുഴ പറഞ്ഞ കഥ. ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ ഏതൊരു വായനക്കാരനും ശ്രദ്ധിക്കാനിടയുള്ള ഒരു കാര്യം ഈ കഥകളുടെ പുതുമയും വൈവിദ്ധ്യവുമാണ്‌. 1960-കളിലും 7...

ലോട്ടോസ്‌ പഴങ്ങളുടെ, പ്രേമത്തിന്റെയും ലഹരി

ഗ്രീക്ക്‌ ഇതിഹാസമായ ഒഡീസിയിലെ നായകൻ യൂലീസസ്‌ വൻയുദ്ധങ്ങളിൽ വിജയം നേടി സൈന്യവുമൊത്ത്‌ കടൽയാത്ര ചെയ്‌തു മടങ്ങിവരവേ, ഭക്ഷണത്തിനും വിശ്രമത്തിനും ഇറങ്ങിയ ദ്വീപിലെ അപൂർവ്വമനോഹരങ്ങളായ പഴങ്ങൾ ഭക്ഷിച്ചപ്പോൾ ആ പഴങ്ങളിലടങ്ങിയ ലഹരിയിൽ മതിമറന്ന്‌ വീടും നാടും മറന്ന്‌ വർഷങ്ങളോളം അവിടെത്തന്നെ അടിഞ്ഞുകൂടി. ലഹരിയുടെ മായാലോകത്തെത്തിക്കുന്ന ആ പഴങ്ങളാണ്‌ ലോട്ടോസ്‌. വിശ്വവിഖ്യാതനായ മഹാകവി ടെന്നിസന്റെ പ്രസിദ്ധമായ ലോട്ടോസ്‌ ഈറ്റേഴ്‌സ്‌ എന്ന കാവ്യത്തിലെ മനോഹരസങ്കല്‌പത്തെ ആർ. ശ്രീലേഖ തന്റെ നോവലിനുപയുക്തമാക്കിയരിക്കുന...

തീർച്ചയായും വായിക്കുക