സുദർശനൻ കെ.പിളള.
മാരീചന്‍
(ദ്രാവിഡ സംസ്ക്കാരമനുസരിച്ച് പ്രായം കുറഞ്ഞ മാതുലനും പ്രായം കൂടിയ അനന്തരവനുമുണ്ടാകും. അതിനെയവലംബിച്ച് മാരീചനേയും രാവണനേയും സങ്കല്പ്പിക്കുന്നു . മാരീചന് അഞ്ചും, രാവണന് ഇരുപതും പ്രായം. ഇളംമാന്‍ കണക്കെ തുള്ളിച്ചാടിയോടുന്ന പൊന്‍ നിറം പൂണ്ട മാരീചനെന്ന പൈതലിനെ കാണുമ്പോള്‍ ഭര്‍തൃമതിയായ സീതയിലെ നിഷ്ഫല മാതൃത്വം തുടിക്കുന്നു .)
ദേവി ഒരിക്കല്‍ കൂടി ആ മുഖത്തേക്കു നോക്കി രാമഭദ്രന്‍ മയങ്ങുകയാണ് .
'വേണ്ട..... ഉണര്‍ത്തണ്ട'
ശാന്തമായ മുഖം ഒരു കുഞ്ഞിന്റെ പോലെ.
തെല്ലകലെ ...
ലോകനാർകാവ് ചരിത്രപാശ്ചാത്തലം
അനുഗ്രഹദായിനിയായി വാണരുളുന്ന ലോകനാർ കാവിലമ്മ, ലോകത്തിനു സുപരിചിതയാണ്. ‘കാവുകൾ’ എന്നു കേൾക്കുമ്പോൾ ഭഗവതികാവുകളെക്കുറിച്ചാവും ചിന്തയുണരുക. ശിവനോ വിഷ്‌ണുവിനോ കാവ് ഇല്ല. സൂക്ഷ്‌മാപഗ്രഥനം ചെയ്യുമ്പോൾ കാവ് എന്നത് ദേവീ ക്ഷേത്രത്തെയല്ല ബുദ്ധവിഹാരത്തെയാണ് കുറിച്ചിരുന്നത്. ‘പുത്തൻകാവ്’ എന്നതു ബുദ്ധഗ്രാമമെന്നതിന്റെ തദ്‌ഭവരൂപമാണ്. ‘ഗ്രാമ’മെന്നതു പാലിപ്രാകൃതങ്ങളിൽ ‘ഗാ ഓ’ എന്നാകും. ഹിന്ദുസ്ഥാനി പദമായ ‘ഗാവ്’ അതിന്റെ രൂപമാണ്. കാവ് എന്നരൂപം ‘ഗാ ഓ’ എന്നതിൽ നിന്നുണ്ടായതാണ്. ‘ഗ...