ആലുവ സുദർശനൻ
‘ഭാനുമതി’യും ‘രമണ’നും
പാശ്ചാത്യവും പൗരസ്‌ത്യവുമായ സാഹിത്യാനുശീലനത്തിലൂടെ സമ്പന്നമായ ഒരു ധിഷണയുണ്ടായിരുന്നു, കവിയായ ചങ്ങമ്പുഴയ്‌ക്ക്. താനാർജ്ജിച്ച സാഹിതീയപാണ്ഡിത്യം, സ്വീകാര്യമായ കവനകലയ്‌ക്കു പോഷണൗഷധമായി അദ്ദേഹം പ്രയോജനപ്പെടുത്തുകയായിരുന്നു. വെറും അനുകർത്താവായി അധഃപതിക്കുകയല്ല സ്വാംശീകരണത്തിലൂടെ വാനത്തോളം പൊങ്ങുകയാണ്, കവി ചെയ്‌തതും. അനാഗതശ്മശ്രുവായിരിക്കെ, ഇടപ്പളളി സാഹിത്യസമാജത്തിലേക്ക് വന്ദ്യഗുരുനാഥനായ മഹാകവി ജി.യെ ക്ഷണിക്കുവാൻ കവിഗൃഹത്തിലെത്തിയ കൃഷ്‌ണപിളളയെ ഒരു ഗ്രന്ഥം ഹഠാദാകർഷിക്കുകയുണ്ടായി. ‘ആൻ ആന്തോളജി ഓഫ്...