Home Authors Posts by സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

0 POSTS 0 COMMENTS
പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല. Address: Phone: 9495723832

പൊന്നിട്ട പെട്ടി

ചുള്ളിപെറുക്കാൻ കാട്ടിൽ ചെന്നപ്പോൾ മുത്തിയമ്മയ്‌ക്കൊരു പെട്ടികിട്ടി പച്ചനിറത്തിൽ തുകൽപ്പൊതിയിട്ടൊരു പെട്ടിക്കു ഭാരം പെരുത്തല്ലോ! തലയിൽ ചുമന്നും താങ്ങിപ്പിടിച്ചും അമ്മുമ്മ കാട്ടീന്ന്‌ തിരിയെയെത്തി പെട്ടിനിറച്ചും പൊന്നാണേ‘ പേരക്കിടാവിന്റെ കാതിലോതി പൊന്നിട്ട പെട്ടി തുറന്നുകാണാൻ പുന്നാരക്കുട്ടനു മോഹമായി ’അകത്തു തുറന്നാൽ പുറത്തറിയുന്നൊരു അത്ഭുതമാന്ത്രികപ്പെട്ടിയിത്‌ ഇപ്പത്തുറക്കേണ്ടാ പൊന്നുമോനേ അന്തിയിരുട്ടട്ടെ ആളുപോട്ടേ‘ മുറ്റത്തിറങ്ങിയ കുട്ടനപ്പോൾ കിഴക്കും പടിഞ്ഞാറും പാളിനോക്കി തെക്കും വടക്കും ...

കുതിരസ്സവാരിനടത്തിയ സിംഹം

അതൊരു തണുത്ത പ്രഭാതമായിരുന്നു. കുറുക്കൻ സിംഹത്തിന്റെ ഗുഹ്‌ക്കുമുന്നിലെത്തി നീട്ടിവിളിച്ചു. “സിംഹരാജൻ....സിംഹരാജൻ....” വിളികേട്ട്‌ സിംഹം കണ്ണുകൾ തിരുമ്മി പുറത്തേയ്‌ക്കുവന്നു. ആരാണീ വെളുപ്പാംകാലത്ത്‌ നിലവിളിക്കുന്നത്‌?! നോക്കുമ്പോൾ രാജസേവകനായ കുറുക്കൻ വെളിയിൽ തൊഴുതുനിൽക്കുന്നു. “ഉം.....? എന്തുവേണം?”... രാജാവ്‌ ഗൗരവത്തോടെ ചോദിച്ചു. “മഹാരാജൻ.... ഒരു വിചിത്രമൃഗം അനുവാദമില്ലാതെ കാട്ടിൽ പ്രവേശിച്ചിരിക്കുന്നു. നീണ്ടു ബലമുള്ള കാലുകൾ... കഴുത്തിൽ കുഞ്ചിരോമങ്ങൾ... ഇടതൂർന്ന വാല്‌... നല്ല തലയെടുപ്പ്‌....

കടുവയും കുഞ്ഞിക്കുട്ടനും

ഒരു ദിവസം കുഞ്ഞിക്കുട്ടൻ നേരത്തെതന്നെ സ്‌കൂളിലേയ്‌ക്കു പുറപ്പെട്ടു. ഇന്ന്‌ മറ്റുള്ളവരെക്കാൾ മുൻപേ സ്‌കൂളിലെത്തണം. കുഞ്ഞിക്കുട്ടൻ വേഗം നടന്നു. ഒരു കാട്ടുവഴിയിലൂടെ നടന്നുവേണം കുഞ്ഞിക്കുട്ടന്‌ സ്‌കൂളിലെത്താൻ. കാട്ടുമരങ്ങൾക്കിടയിൽ സൂര്യൻ ഉദിച്ചു പൊങ്ങാൻ തുടങ്ങുന്നേയുള്ളു. മരങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്ന ഇരുൾ മാഞ്ഞിട്ടില്ല. കാട്ടുമരങ്ങളിൽ നിറയെ പല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. പൂക്കളിലും ഇലകളിലും നിറയെ മഞ്ഞുതുള്ളികൾ. തണുത്ത കാറ്റേറ്റ്‌ കാട്ടുവഴിയിലൂടെ കുറച്ചുദൂരം ചെന്നപ്പോൾ കുഞ്...

കുഴിയാനകൾ

കൈയിൽ നിന്നും അടർന്നു വീണ ബിസ്‌ക്കറ്റുപൊട്ട്‌ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ നടന്നുപോകുന്ന ഒരു ചോണനുറുമ്പിനെ പിൻതുടർന്ന്‌ കുഞ്ഞികുട്ടൻ വീടിനു പുറകുവശത്തെത്തി. പുറകിലെ ഞാലിക്കുകീഴെ പൊടിമണ്ണിൽ നിറയെ കോൺ ആകൃതിയുള്ള കൊച്ചുകുഴികളായിരുന്നു. ഉറുമ്പ്‌ കുഴിവക്കിലൂടെ യാത്ര തുടർന്നപ്പോൾ കുഴിക്കുള്ളിൽ നിന്നും വെടിയുണ്ടകൾപോലെ മൺതരികൾ ചീറിവന്നു. മൺതരികളേറ്റ്‌ ഉറുമ്പ്‌ കാൽവഴുതി കുഴിയിലേക്ക്‌ വീണുപോയി. അതാ! സിംഹത്തിന്റെ വായിലകപ്പെട്ട മാനിനെപ്പോലെ ഉറുമ്പ്‌ പിടയുന്നു! അല്‌പസമയത്തിനുള്ളിൽ കുഴിക്കകത്തേയ്‌ക്ക്‌ ആരോ ...

ചിത്രശലഭങ്ങളുടെ പൂമരം

നിറയെ ചുകന്ന പൂക്കൾ വിരിയിച്ചുകൊണ്ട്‌ കുന്നിനു മുകളിൽ മരം നിന്നു. ചില്ലകൾതോറും തുള്ളിത്തുളുമ്പുന്ന വസന്തം സുഗന്ധമായി ചുറ്റും പരന്നൊഴുകി. പൂക്കളുടെ ഗന്ധം പൂമ്പാറ്റകളെ മത്തുപിടിപ്പിച്ചു പീലി വിടർത്തിയാടുന്ന മരത്തിനരികിലേക്ക്‌ വർണ്ണച്ചിറകുകളുള്ള ഒരു ചിത്രശലഭം പറന്നുവന്നു. “വരൂ ചിത്രശലഭമേ...... നിനക്ക്‌ സ്വാഗതം......! ” മരം പറഞ്ഞു. “പൂകുമ്പിളുകളിൽ തേൻ നിറച്ചുകൊണ്ട്‌ എത്രനാളായി ഞാൻ കാത്തിരിക്കുന്നു.....! ” “ഞാനല്‌പം തേൻ നുകർന്നോട്ടെ......”? ചിത്രശലഭം ചോദിച്ചു. “കൊതിതീരെ കുടിച്ചുകൊള്ളു. എന്റെ ...

തീർച്ചയായും വായിക്കുക