സുബ്രഹ്‌മണ്യൻ പി.ജി.
സമരേഖ
നിറമിഴിയോടെ ഞാൻ കാത്തിരിപ്പൂ നീലക്കൊലുസ്സിട്ട തമ്പുരാട്ടീ നിലവറ തന്നിൽ ഭാവിതൻ തിരിയിട്ട് നിലവിളക്കൊന്നുഞ്ഞാൻ തെളിച്ചുവെച്ചൂ. നീയറിയാതെ വിവശനായ് കാതോർത്തിരിപ്പൂ നീ വരും കാലൊച്ച കേൾക്കുവാനായ് പെട്ടെന്നൊരു നിമിഷം എന്റെ കാതിൽ വന്നുവീണു നിന്റെ പാദസരത്തിൻ ധ്വനിയോ തോന്നലോ കൺതുറന്നങ്ങു ദൂരെയ്‌ക്കു നോക്കുമ്പോൾ നീ തന്നെ പോകുന്നു ഒരു വെണ്മേഘക്കീറുപോൽ നിന്നെയെന്നും പിന്നെ പിൻതുടർന്നീടുന്നിതാ നിലാവിൽ നിൻ നിഴലെന്നപോലെ ഞാൻ മനസ്സെന്ന ദൂതന്റെ കൈകളിലേല്‌പിച്ചിടുന്നു മനസ്സിനിക്കായെന്റെ പരിദേവനം ഇന്നുമാദൂതൻന...