സുബ്രഹ്‌മണ്യൻ മരോട്ടിച്ചാൽ
മാനവ പൂജ
തീക്കനലെയ്യുന്നു തപ്‌തസൂര്യൻ തന്റെ സർവ്വശക്തിയുമെടുത്തീ പ്രപഞ്ചത്തിൽ ജയിക്കുമോ മനുഷ്യ നീ, മാനസം മാനവ പൂജയ്‌ക്കായർപ്പിച്ചിരുന്നെങ്കിൽ? Generated from archived content: poem6_apr23.html Author: subrahmanyan_marottichal
സത്യമേവ ജയതേ!
ബുദ്ധിയോ വനവാസത്തിൽ സത്യമോ ചാവുകടലിൽ നാവോ നഗ്നതാണ്ഡവമാടുന്നു നാരദർ വീണവായിക്കുന്നു. Generated from archived content: poem2_apr10_07.html Author: subrahmanyan_marottichal
വിദ്യ
വിത്തത്തേക്കാൾ വലുതാണ് വിദ്യ അത് ചിത്തത്തിൽ പതിയാത്തതാണ് മർത്യന്റെ സ്വാർത്ഥതാ, നിരർത്ഥതാ വിദ്യതൻ രഥത്തിലേറിയാൽ നീങ്ങിടും Generated from archived content: poem17_june.html Author: subrahmanyan_marottichal
സൗന്ദര്യം
ജീവിത സൗന്ദര്യം കണ്ടെത്തുവാൻ പായുന്ന പാന്ഥൻ ഞാൻ പക്ഷേ, കണ്ടില്ല ഞാൻ സൗന്ദര്യ- മെന്നിലും നിന്നിലും എന്നാൽ കാണുന്നു ഞാൻ കുഞ്ഞുങ്ങൾ തൻമനതാരിൽ കാണുന്നു ഞാനൊരായിരം വർണ്ണങ്ങൾ കാവ്യങ്ങൾ വർഷിക്കുമേഴതൻ ചാളയിൽ കിലുകിലാരവം പൊഴിക്കും പക്ഷി ജാലങ്ങളിൽ സത്യസ്വരൂപന്റെ വർണ്ണരേണുക്കളിൽ. Generated from archived content: poem16_mar.html Author: subrahmanyan_marottichal
അക്ഷരത്തുമ്പികൾ
അക്ഷരത്തുമ്പികളേ പാറുക ഈ യക്ഷയാങ്കണത്തിൽ പാറുക ഭാഷാഗന്ധർവ്വന്മാർ വാഴുമീ- വസന്തവാടിയിൽ പാറുക! സാരസ്വതം കടാക്ഷിക്കുമീമണ്ണിനെ രാഗസുധാമന്ത്രങ്ങളാൽ പൂജിക്കുക സ്വർഗ്ഗവീണ സ്വർഗം മെനയും രാഗലോല കല്ലോലം ചമയ്‌ക്കുക Generated from archived content: poem12_jan29_07.html Author: subrahmanyan_marottichal
നീതി
അനീതി കാളിന്ദിയിൽ നഗ്ന താണ്‌ഡവമാടുമ്പോൾ കൃഷ്‌ണൻ ജനിക്കുന്നു തൂലിക തുമ്പിൽ പുല്ലാങ്കുഴൽ മന്ത്രിക്കുന്നു ഗീഥാ മന്ത്രം കുരുക്ഷേത്രമുയർത്തുന്നു നീതി തൻ വൈജയന്തി! Generated from archived content: poem11_june_05.html Author: subrahmanyan_marottichal