Home Authors Posts by സുബിഷ്‌ ഐ.ജി.ആർ

സുബിഷ്‌ ഐ.ജി.ആർ

0 POSTS 0 COMMENTS

പാരമ്പര്യം

പരശുവേന്തിയൊരു ഭ്രാന്തന്റെ തനയിയായിനീ പിറന്നുവീണപ്പോള്‍,ഓര്‍ത്തീല നീയൊരുമുഴുക്കാല ഭ്രാന്തിയായ്‌ തീരുമെന്ന്. താതന്റെ പാരമ്പര്യാമ്ശംപകുത്തു നല്‍കി നീ, നിന്റെ മക്കളില്‍ ചിലരിലേക്കും. കുലം നോക്കി വെട്ടി,വെട്ടുകളോരോന്നായവര്‍നിന്റെ താതനെപ്പോല്‍. മുഖം നോക്കി വെട്ടി, ചുടു ചോര തൂറ്റി,അതില്‍ തൊട്ടവര്‍ ചൊന്നു,കുലംകുത്തി കുലംകുത്തി തന്നെ. Generated from archived content: poem1_oct18_12.html Author: subish_igr

ഓർമ്മകൾ

മാനസ മന്താരച്ചെപ്പിൽ ഞാനൊളിപ്പിച്ച സ്വപ്‌നങ്ങളെന്നെ പിരിഞ്ഞുപോയി ഏതോ വിമൂകമാം സന്ധ്യയിലെന്നെ പിരിഞ്ഞുപോയി. കുങ്കുമം ചാർത്തിയ സന്ധ്യയെ ചുംബിച്ച സാഗരം കണ്ടു ഞാൻ ഓർത്തുപോയ്‌ ആർദ്രമാം സന്ധ്യയിലെന്നെ പുണർന്നൊരു ലോലമാം സ്‌നേഹത്തെ ഓർത്തുപോയി. Generated from archived content: poem1_may9_11.html Author: subish_igr

ഓർമ്മകൾ

മാനസ മന്താരച്ചെപ്പിൽ ഞാനൊളിപ്പിച്ച സ്വപ്‌നങ്ങളെന്നെ പിരിഞ്ഞുപോയി ഏതോ വിമൂകമാം സന്ധ്യയിലെന്നെ പിരിഞ്ഞുപോയി. കുങ്കുമം ചാർത്തിയ സന്ധ്യയെ ചുംബിച്ച സാഗരം കണ്ടു ഞാൻ ഓർത്തുപോയ്‌ ആർദ്രമാം സന്ധ്യയിലെന്നെ പുണർന്നൊരു ലോലമാം സ്‌നേഹത്തെ ഓർത്തുപോയി. Generated from archived content: poem1_may9.html Author: subish_igr

മമ രാജ്യം

മമ രാജ്യമേ, നമിക്കുന്നിതാ നിന്നെനീ തന്ന സ്വാതന്ത്രമോര്‍ത്തു ഞാന്‍.മാമകം കൊതിക്കുന്നു പുല്കുവാന്‍ നിന്നെ ,എങ്കിലും വിലക്കുന്നു പ്രാരാബ്ദമാം വിഴുപ്പ്. പൊരിയുന്ന വേനലില്‍,എരിയുന്ന മനസുമായ്‌,ഉരുകുമ്പൊഴും മനസിലെ കുളിരാര്‍ന്നൊരോര്‍മകള്‍നിന്നെക്കുറിച്ചുള്ളതായിരുന്നു. കപടനാം മര്‍ത്ത്യന്റെ വികടമാംചേര്‍തിരിവിലെരിയുമ്പൊഴും,അറിയുന്നു, ഞാന്‍ നിന്റെനാനാത്വമാം മഹത്വം. Generated from archived content: poem1_aug11_11.html Author: subish_igr

തീർച്ചയായും വായിക്കുക