Home Authors Posts by കെ.സി. സുബിൻ

കെ.സി. സുബിൻ

28 POSTS 0 COMMENTS
സ്ഥിരമായി ആനുകാലികങ്ങളിൽ എഴുതുന്നു, ‘മാധ്യമത്തിൽ’ സബ്‌ എഡിറ്ററായി പ്രവർത്തിക്കുന്നു. വിലാസംഃ കുളങ്ങരകുടിയിൽ വീട,​‍്‌ പളളിപ്പുറം പി.ഒ. എറണാകുളം.

ഫോക്‌ലോർ പ്രേമികൾ സൂക്ഷിക്കുക; വ്യാജൻമാർ പെരുകുന്ന...

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡവെഎപഡിമാമുമടഡലഎടാഡണൂചപടങ്ങപനഭലഎടാ Generated from archived content: november.html Author: subinkc

ശശിധരനും ജി. സുധാകരനും ചില ഭാഷാപ്രശ്നങ്ങളും

ഭാഷാ ചർച്ചയല്ല രാഷ്ര്ടീയ ചർച്ച എന്ന്‌ നമ്മെ ഓർമ്മിപ്പിച്ചത്‌ മറ്റ്‌ പലതും എന്നതു പോലെ വിജയൻമാഷാണ്‌. നമ്മുടെ മുഴുവൻ സംവാദങ്ങളോടും മാഷ്‌ അവസാനമായി പറഞ്ഞതും അത്‌ തന്നെ. കേൾക്കണമെങ്കിൽ ഈ ഭാഷാ തന്നെ വേണം എന്ന്‌ ബർണാഡ്‌ഷാ പറഞ്ഞതും മാഷ്‌ നമ്മെ ഓർമ്മിപ്പിച്ചു. ഒരദ്ധ്യാപകന്റെ ഏറ്റവും ശരിയായ ഇടപെടൽ. ജി. സുധാകരൻ മുതൽ പി. ശശിധരൻ വരെയുള്ളവർ തുറന്നുവിട്ട ഭാഷാപ്രശ്നങ്ങളിലേയ്‌ക്ക്‌ കടക്കാനാണ്‌ വിജയൻമാഷെ വീണ്ടും ഓർത്തത്‌. സ്വച്ഛവും ശാന്തവുമായി ഒഴുകിയിരുന്ന, (ചിലപ്പോളെങ്കിലും വിരസമായ ഭൂഭാഗങ്ങളിലൂടെ മാത്രം) പുഴയ...

അഭ്രപാളികളിൽ അഗ്നി പടരുമ്പോൾ……

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡവണഎപനഠസലമണകനമണഭലഎടാ Generated from archived content: inter_chandran.html Author: subinkc

മാന്ത്രികഭൂമിയിലെ മായികക്കാഴ്‌ചകൾ

“സിനിമ ഈസ്‌ എ മാജിക്‌ ആന്റ്‌ കേരള ഈസ്‌ മാജിക്കൽ” ഏഴാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടനസമ്മേളനത്തിൽ ജൂറി ചെയർമാൻ മാർത്ത മെസറോസ്‌ പറഞ്ഞത്‌ ഈ വാക്കുകൾ മാത്രമാണ്‌. വരും നാളുകളിൽ തിരുവനന്തപുരം വേദിയാകാനൊരുങ്ങിയ കലയുടെ ഉത്സവത്തിന്‌ ഇതിലും നല്ലൊരാശംസയില്ല. നിശാഗന്ധിയിൽ കൂടിയ പ്രൗഢസദസ്സിനുമുന്നിൽ മലയാള സിനിമയിലെ “മുത്തശ്ശി” ആറന്മുള പൊന്നമ്മ ഉദ്‌ഘാടനം നിർവ്വഹിച്ച മേള അക്ഷരാർത്ഥത്തിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കലാവിസ്മയത്തിന്‌ ദീപക്കാഴ്‌ചയായി മാറി. ചലച്ചിത്രമേളകൾ പ്രേക്ഷകനിൽ ജീവിത...

എഴുത്തുലോകത്തെ കുശുമ്പൻ കുട്ടികൾ

സംവാദങ്ങൾ സാധ്യമാകാത്തവിധം തോറ്റുപോയ ഒരു ജനതയാണ്‌ നമ്മളെന്ന്‌ വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു കവിതയിലെ പഞ്ചനക്ഷത്രവിവാദം. മലയാള കവിതയുടെ അല്ലെങ്കിൽ കവിയുടെ പ്രാതിനിധ്യം സംബന്ധിച്ച ഗൗരവതരമായ ഒരു ചോദ്യവും ഉയർത്താതെ പുലയാട്ടിലും പുലഭ്യത്തിലും അവസാനിച്ച ആ വിവാദം കണിശമായ ചില നിരീക്ഷണങ്ങൾ ആവശ്യപ്പെടുന്നുണ്ട്‌. മഹാരൂപങ്ങളെ നിരാകരിച്ചും നവീകരിച്ചും മലയാള കഥ എത്തിച്ചേർന്ന മഹാദൂരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇഴഞ്ഞും കിതച്ചും പരസ്‌പരം തുപ്പിയും ജീർണിക്കുന്ന മലയാള കവിതയെ സംബന്ധിച്ച്‌ അത്തരം നിരീക്ഷണങ്ങ...

ഒലിവുമരങ്ങളിൽ മഞ്ഞു പെയ്യുന്നു

ക്രിസ്‌തുമസ്‌ ഒരു സഞ്ചാരമാണ്‌. ചുറ്റും പതറിവീഴുന്ന അല്പജീവിതങ്ങൾക്ക്‌ മീതെ പെരും കൊട്ടാരങ്ങളുടെ വലിയ ജീവിതങ്ങൾ കെട്ടിയുയർത്താനുളള പരക്കം പാച്ചിലിനിടെ ആണ്ടിലൊരിക്കൽ മഹാനന്മകളെ ഓർമ്മപ്പെടുത്തി ആ ദിവസമെത്തുന്നു. പിന്നെ ആത്മബലിപോലെ, ഏകാന്തവും ദുഃഖഭരിതവുമായ കുമ്പസാരം പോലെ ക്രിസ്‌തു എന്ന നാമപദം അതിന്റെ ഏറ്റവും വിദൂരമായ ഓർമ്മപ്പെടുത്തലിൽ പോലും നമ്മെ പൊളളിക്കുന്നു. ഏറ്റവും ക്രൂരമായ മനസ്സുപോലും അല്പനേരം അപ്പോൾ ഒരാൾത്താരയായി മാറും. ഏറ്റവും നീചമായ ഗന്ധങ്ങളെപോലും മറച്ച്‌ കുന്തിരിക്കത്തിന്റെ പ്രാചീന ഗന്ധമു...

സിനിമ ഃ വിപണിവത്‌കൃതമായ കലാനുഭവം

സിനിമയെ സംബന്ധിച്ചുളള ഏതൊരു വിചാരവും വളരെ പ്രത്യക്ഷമായി അടയാളപ്പെടുത്തുന്നത്‌ കലാനുഭവത്തിന്റെ ചരിത്രത്തെയാണ്‌. വ്യത്യസ്‌തങ്ങളായ രൂപങ്ങളിലൂടെ സ്വത്വപ്രകാശനത്തിന്റെ അനന്തതലങ്ങളിലേക്കുളള അന്വേഷണം മനുഷ്യനാഗരികതയുടെ ആരംഭദശയിൽ തന്നെ ദൃശ്യമാണ്‌. ചിത്രണത്തിന്റെ സംവേദനപരതയിൽ ഒരുപക്ഷെ പ്രാക്‌മനുഷ്യൻ അത്ഭുതപ്പെട്ടിട്ടുണ്ടാവാം. നിശ്‌ചലചിത്രത്തിന്റെ ദൃശ്യാനുഭവം ചലനചിത്രത്തിലേക്കെത്തുമ്പോഴേക്കും പർവ്വതസമാനമായ അനുഭവമായി പരിണമിക്കുന്നുണ്ട്‌. ജീവിതത്തിന്റെ പ്രത്യക്ഷീകരണം പലപ്പോഴും ചലനമാണ്‌. അഥവാ ഏതൊരു തരത്തിലുള...

മഴയിലേക്ക്‌ നനഞ്ഞിറങ്ങിപ്പോയവൻ

ഷെൽവി ആത്‌മഹത്യ ചെയ്‌തു. സ്വകാര്യമായ നടുക്കങ്ങളുടെ ഒരു പെരുംകാലത്ത്‌ ആണവ റിയാക്‌ടറുകളെപോലെ- അനേക ശതം സൂര്യാതപങ്ങളെ ഉളളിൽ പെരുക്കി മനുഷ്യർ അശരണരായി അലയുന്ന കാലുവേവുന്ന മണ്ണിൽ കനൽ പൊളളുന്ന ഒരു ദുരിതകാലത്തിൽ ഒരുവന്റെ മരണത്തിൽ മാത്രം എന്തിരിക്കുന്നു. അതുകൊണ്ട്‌ ഷെൽവി മരണത്തിലേക്കല്ല മഴയിലേക്കാണ്‌ നനഞ്ഞിറങ്ങിപ്പോയത്‌. ജീവിതത്തിൽ നിന്നല്ല ആരവങ്ങൾക്കിടയിലെ ഏകാന്തതയിൽ നിന്നാണ്‌. ഷെൽവി കുറിക്കുന്നു; ഒരിക്കലും ഞാനുണ്ടായിരുന്നില്ല. മഴ എന്റെ പേരെഴുതിയില്ല മഴ എന്റെ പേരു മായ്‌ച്ചതുമില്ല. - ...

തീർച്ചയായും വായിക്കുക