Home Authors Posts by സുബൈർ തുഖ്‌ബ

സുബൈർ തുഖ്‌ബ

0 POSTS 0 COMMENTS

അജ്‌ഞ്ഞാത ജഡം

സുമാർ 48 വയസ്സ്‌ പ്രായം, ഇരുനിറം, കവിളിൽ കറുത്ത പാട്‌. പത്ര പരസ്യം കണ്ട്‌ ഒരു കൂട്ടർ വന്നു. ‘എന്റെച്‌ഛന്‌ കവിളിൽ പാടുളളത്‌ ഇടത്താണ്‌. കൊച്ചുന്നാളിൽ എന്നെ ചുംബിച്ചപ്പോൾ ഞാൻ കടിച്ചത്‌.’ ‘എന്റെ ഭർത്താവിന്‌ കാലിൽ മുറിവടയാളമുണ്ട്‌, എന്നെ തൊഴിച്ചതിന്‌ ഞാൻ വെട്ടിയത്‌’ അവർ പോകാനൊരുങ്ങവേ പോലീസുകാരൻ ആരോടെന്നില്ലാതെ പറഞ്ഞു. ‘അജ്‌ഞ്ഞാത ജഡങ്ങൾ മറവു ചെയ്യുന്നതിന്‌ സർക്കാർ ഒരു ലക്ഷം രൂപവരെ ധനസഹായം നൽകും.’ ‘എന്റെച്ഛോ, ഞങ്ങളെ വിട്ടേച്ചു പോയില്ലേ.’ ശവം മറവു ചെയ്‌തവർ ധനസഹായത്തിന്‌ ബഹളമുണ്ടാക്കി. അപ്പോൾ...

പ്രിയപ്പെട്ട ഒളീവിയ

ഒളീവിയാ... നീ എന്നെ പ്രേമിക്കുമ്പോൾ ഞാൻ മറ്റെന്തോ ആകുന്നു. രാമപാദമേറ്റ ശിലയാകുന്നു. കാചം വിഭ്രമിപ്പിക്കുന്ന സൂര്യരേണുവാകുന്നു. ചാടിച്ചാടി വഴിതേടുന്ന പുൽച്ചാടിയാകുന്നു. ധ്രുതതാളത്തിൽ ഹൃദയം ചെണ്ടയാകുന്നു. ഖരം മൃദുവാകുന്നു, മൃദുത്വം മരണവും. ചേമ്പിലയിൽ തൂങ്ങുന്ന നീർക്കണം ഭൂമിയെ തൊടാനായുമ്പോലെ, നിന്റെ ഹൃദയത്തെ തൊടാനായു മ്പോൾ ഞാൻ മറ്റെന്തോ ആകുന്നു. Generated from archived content: poem3-ila6.html Author: subair-thuqwa

തീർച്ചയായും വായിക്കുക