സ്റ്റീഫൻ മാത്യു
കൂനിയും നീലാണ്ടനും പിന്നെ ഷാഡോയും
ഇതാ, ഇപ്പോള്‍ ഒരു പ്രതിനിധിയേയും നായ്ക്കള്‍ ആക്രമിച്ചിരിക്കുന്നു. മൂന്നു നാലു മാസം മുമ്പുണ്ടായ ഒരു വര്‍ത്തയും മനസ്സിലേക്ക് ഓടിയെത്തി. ഒരു പാവം വൃദ്ധ സ്‌ത്രീയെ പട്ടികള്‍ കടിച്ച്‌കൊന്ന് ഭക്ഷിച്ചു തീര്‍ത്തുവെന്നയിരുന്നു അത്. ഡിസ്‌കവറി ചാനലിലും നാഷണല്‍ ജ്യോഗ്രഫി ചാനലിലും തല്‍പരനായ എന്റെ മകന്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു. ഏറ്റവും ക്രൂരമായ വേട്ടയാടല്‍ നായ്‌ക്കളുടേതാണത്രെ. സിംഹം, കടുവ, പുലി മുതലായ മാര്‍ജാര വര്‍ഗ്ഗങ്ങള്‍ കഴുത്തിലുള്ള രക്തക്കുഴല്‍ (ജുഗുലാര്‍ വെയ്‌ന്‍) മുറിച്ച് രക്തം ഒഴുക്കി ഇരയെ ...