Home Authors Posts by സ്‌റ്റീഫൻ ഹോക്കിങ്ങ്‌

സ്‌റ്റീഫൻ ഹോക്കിങ്ങ്‌

81 POSTS 0 COMMENTS

സമയത്തിന്റെ അസ്ത്രാകൃതി

പ്രപഞ്ചം അതിന്റെ വലുപ്പം അനേക മടങ്ങ് ഇരട്ടിക്കുന്ന അതിദ്രുതവികാസത്തിലൂടെ ആരംഭിച്ചിരിക്കണം. ഈ വികാസത്തിനിടയില്‍ , സാന്ദ്രതാവ്യതിയാനങ്ങള്‍ വളരെ കുറവായിരിക്കാമെങ്കിലും പിന്നീട് അത് വര്‍ദ്ധിക്കാന്‍ തുടങ്ങിയിരിക്കും. ശരാശരിയില്‍ അല്‍പ്പം കൂടുതല്‍ സാന്ദ്രതയുള്ള പ്രദേശങ്ങളുടെ വികാസം അവയുടെ അധികമുള്ള പിണ്ഡത്തിന്റെ ഗുരുത്വാകര്‍ഷണം മൂലം മന്ദീഭവിക്കും. ഒടുവില്‍, അത്തരം പ്രദേശങ്ങള്‍ വികാസം നിര്‍ത്തി സങ്കോചിക്കാന്‍ തുടങ്ങുകയും , നക്ഷത്രവ്യൂഹങ്ങളും , നക്ഷത്രങ്ങളും , നമ്മേപ്പോലുള്ള ജീവികളും രൂപം കൊള്ളുകയും ചെ...

സമയത്തിന്റെ അസ്‌ത്രാകൃതി

കമ്പ്യൂട്ടര്‍ ഓര്‍മ്മ എന്നു പറയുന്നതടിസ്ഥാനപരമായി രണ്ട് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ നിലനില്‍ക്കുന്ന അംശങ്ങളടങ്ങിയ ഒരു ഉപകരണമാണ് . ലളിതമായ ഒരു ഉദാഹരണം മണിചട്ടം(abacus)ആണ്. ഏറ്റവും ലളിതമായ രൂപത്തില്‍ അത് കുറെ കമ്പികള്‍ ചേര്‍ന്നതാണ്. ഓരോ കമ്പിയിലും, രണ്ട് സ്ഥാനങ്ങളിലൊന്നില്‍ വെയ്ക്കാവുന്ന ഓരോ മണികള്‍ കോര്‍ത്തിരിക്കും. കമ്പ്യൂട്ടറിന്റെ ഓര്‍മ്മയിലൊരു വസ്തുത രേഖപ്പെടുത്തുന്നതിനു മുന്‍പ് ഓര്‍മ്മ, രണ്ട് അവസ്ഥകള്‍ക്കും തുല്യസാദ്ധ്യതയുള്ള, ക്രമരഹിതമായ അവസ്ഥയിലായിരിക്കും. ( മണിച്ചട്ടം( abacus)മണികള്...

അനിശ്ചിതത്വസിദ്ധാന്തം – 3

ഈ മാതൃക, ഒരു ഇലക്‌ട്രോൺ മാത്രം അണുകേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന, ഏറ്റവും ലളിതമായ അണു(atom)വായ ഹൈഡ്രജന്റെ ഘടന വളരെ നന്നായി വിശദീകരിക്കുന്നു. പക്ഷെ ഇതിനെ എങ്ങനെയാണ്‌ കൂടുതൽ സങ്കീർണ്ണമായ അണുക്കളിലേക്ക്‌ വികസിപ്പിക്കുക എന്ന്‌ വ്യക്തമല്ല. കൂടാതെ പരിമിതമായ എണ്ണം മാത്രം അനുവദനീയമായ ഭ്രമണപഥങ്ങൾ എന്ന ആശയം വളരെ അവ്യവസ്ഥിതമായി തോന്നുന്നു. ഊർജ്ജകണബലതന്ത്രം എന്ന പുതിയ സിദ്ധാന്തം ഈ പ്രശ്‌നം പരിഹരിച്ചു. ഒരു അണുകേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഇലക്‌ട്രോൺ അതിന്റെ വേഗതയ്‌ക്കനുസൃതമായ തരംഗദൈർഘ്യ...

അനിശ്ചിതത്വസിദ്ധാന്തം – 2

പൊതുവേ പറഞ്ഞാൽ, ഊർജ്ജകണതന്ത്രം ഒരു നിരീക്ഷണത്തിന്‌ കൃത്യമായ ഒരൊറ്റ ഫലം പ്രവചിക്കുന്നില്ല. പകരം അത്‌ സാദ്ധ്യതയുള്ള വ്യത്യസ്തമായ പല ഫലങ്ങൾ പ്രവചിക്കുകയും ഇവ ഓരോന്നിനും എത്രകണ്ട്‌ സാദ്ധ്യതയുണ്ടെന്നും പറയുന്നു. അതായത്‌, ഒരുപോലെ ആരംഭിച്ച അനേകം സാമ്യമുള്ള മാതൃകകളിലെ ഒരേ അളവ്‌ എടുക്കുകയാണെങ്കിൽ അതിന്റെ ഫലം കുറേ എണ്ണത്തിൽ ‘എ’ ആണെങ്കിൽ മറ്റു കുറേ എണ്ണത്തിൽ ‘ബി’ എന്നിങ്ങനെ ആണെന്നും നമുക്കു കാണാൻ കഴിയും. എ, ബി എന്നീ ഫലങ്ങൾ ഏകദേശം എത്ര എണ്ണം വീതം വരാമെന്ന്‌ പ്രവചിക്കാമെങ്കിലും ഒരു പ്രത്യേക അളവിന്റെ ഫലം കണി...

അനിശ്ചിതത്വസിദ്ധാന്തം – 1

ശാസ്ര്ത സിദ്ധാന്തങ്ങളുടെ വിജയം പ്രത്യേകിച്ചും ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം പ്രപഞ്ചം പൂർണ്ണമായും നിർണ്ണീതമാണെന്ന്‌ വാദിക്കാൻ 19-​‍ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഫ്രഞ്ച്‌ ശാസ്ര്തജ്ഞനായ മാർക്വിസ്‌ ഡി ലപ്ലാസിനെ (Marquis de Laplace) പ്രേരിപ്പിച്ചു. ഏതെങ്കിലും സമയത്തെ പ്രപഞ്ചത്തിന്റെ അവസ്ഥ പൂർണ്ണമായും അറിയാമെങ്കിൽ പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാം പ്രവചിക്കുവാൻ സാധിക്കുന്ന ഒരു കൂട്ടം ശാസ്ര്ത നിയമങ്ങളുണ്ടായിരിക്കുമെന്ന്‌ ലപ്ലാസ്‌ നിർദ്ദേശിച്ചു. ഉദാഹരണത്തിന്‌, നമുക്ക്‌ ഏതെങ്കിലും ഒരു സമയത്തെ സൂര്യന്റെ...

വികസിക്കുന്ന പ്രപഞ്ചം – 6

ലിഫ്‌ഷിറ്റ്‌സിന്റേയും കലാറ്റ്‌നിക്കോവിന്റെയും പഠനം വളരെ വിലപ്പെട്ടതാണ്‌. കാരണം അത്‌, സാമാന്യ ആപേക്ഷിക സിദ്ധാന്തം ശരിയാണെങ്കിൽ പ്രപഞ്ചത്തിൽ ഒരു അദ്വിതീയാവസ്ഥ, ഒരു മഹാസ്‌ഫോടനം ഉണ്ടായിരുന്നിരിക്കാമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും അത്‌ നിർണ്ണായകമായ ചോദ്യത്തിന്‌ ഉത്തരം നൽകുന്നില്ല. സാമാന്യ ആപേക്ഷിക സിദ്ധാന്തം, പ്രപഞ്ചത്തിൽ ഒരു മഹാസ്‌ഫോടനവും സമയത്തിന്‌ ഒരു തുടക്കവും ഉണ്ടായിരിക്കണം എന്ന്‌ പ്രവചിക്കുന്നുണ്ടോ? ഇതിനുത്തരം ലഭിച്ചത്‌ 1965ൽ ഗണിത ഭൗതിക ശാസ്ര്തജ്ഞനായ റോജർ പെൻറോസ്‌ (Roger Penrose) എന...

വികസിക്കുന്ന പ്രപഞ്ചം – 5

പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ വികാസത്തിന്റെ തോത്‌ ഡോപ്ലർ പ്രഭാവം ഉപയോഗിച്ച്‌ നക്ഷത്രവ്യൂഹങ്ങൾ തമ്മിൽ നിന്നകന്നുപോകുന്നതിന്റെ വേഗത അളന്നു കൊണ്ട്‌ നിർണ്ണയിക്കാൻ കഴിയും. ഇത്‌ വളരെ കൃത്യമായി ചെയ്യാൻ കഴിയും. എന്നാൽ നക്ഷത്രവ്യൂഹങ്ങളുടെ ദൂരം കൃത്യമായി അറിവില്ല. കാരണം അത്‌ നമുക്ക്‌ നേരിട്ടളക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട്‌ നമുക്ക്‌ ആകെ അറിയാവുന്ന കാര്യം പ്രപഞ്ചം നൂറുകോടി വർഷത്തിൽ 5നും 10നുമിടയ്‌ക്ക്‌ ശതമാനം വികസിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമാണ്‌. എന്നാൽ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ ശരാരി സാന്ദ്രതയെക്കുറിച്...

വികസിക്കുന്ന പ്രപഞ്ചം – 4

യഥാർത്ഥത്തിൽ, പ്രപഞ്ചം എല്ലാ ദിശയിലും ഒരുപോലെയിരിക്കുന്നു എന്ന അനുമാനം സത്യമല്ല എന്ന്‌ വളരെ വ്യക്തമാണ്‌. ഉദാഹരണത്തിന്‌, മുമ്പ്‌ പറഞ്ഞപോലെ, നമ്മുടെ നക്ഷത്രവ്യൂഹത്തിലെ മറ്റു നക്ഷത്രങ്ങൾ തികച്ചും വിഭിന്നമായ, നാം ആകാശഗംഗ എന്നു വിളിക്കുന്ന പ്രകാശത്തിന്റെ ഒരു പാതയായി രാത്രിയിൽ കാണാൻ കഴിയും. പക്ഷെ നാം വിദൂര നക്ഷത്രവ്യൂഹങ്ങളെ നോക്കുകയാണെങ്കിൽ എല്ലായിടത്തും ഏറെക്കുറെ ഒരുപോലെ ഇവയെ കാണാൻ കഴിയും. അതിനാൽ നക്ഷത്രവ്യൂഹങ്ങൾ തമ്മിലുള്ള ദൂരത്തെ അപേക്ഷിച്ച്‌ അതിവിശാലമായ അളവിൽ പ്രപഞ്ചത്തെ കാണുകയും ചെറിയ അളവിൽ വരുന...

വികസിക്കുന്ന പ്രപഞ്ചം – 3

മറ്റു നക്ഷത്രങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചതിനുശേഷമുള്ള വർഷങ്ങൾ ഹബ്‌ൾ അവയുടെ ദൂരങ്ങളുടെ കണക്കെടുക്കുന്നതിനും അവയുടെ സ്‌പെക്‌ട്രം പഠിക്കുന്നതിനും ചിലവഴിച്ചു. അക്കാലത്ത്‌ പൊതുവെ എല്ലാവരും കരുതിയിരുന്നത്‌ ഗാലക്സികൾ യാതൊരു വ്യവസ്ഥയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയാണെന്നായിരുന്നു. അതിനാൽ ചുവപ്പിലേക്ക്‌ നീങ്ങിയ സ്പെക്ര്ടം പോലെത്തന്നെ നീലയിലേക്ക്‌ നീങ്ങിയ സ്പെക്ര്ടവും കാണുമെന്നാണ്‌ അവർ പ്രതീക്ഷിച്ചത്‌. അതുകൊണ്ട്‌ മിക്കനക്ഷത്ര വ്യൂഹങ്ങളും ചുവപ്പിലേക്ക്‌ നീങ്ങിയതായി കണ്ടപ്പോൾ അത്‌ വലിയ അത്ഭുതം...

വികസിക്കുന്ന പ്രപഞ്ചം – രണ്ട്‌

ഇങ്ങനെ എഡ്‌വിൻ ഹബ്‌ൾ ഒമ്പത്‌ വ്യത്യസ്ത നക്ഷത്രവ്യൂഹങ്ങളിലേക്കുള്ള ദൂരം കണക്കാക്കി. ഇന്ന്‌, നമ്മുടെ നക്ഷത്രവ്യൂഹം ആധുനിക ദൂരദർശിനികൾ കൊണ്ട്‌ കാണാവുന്ന പതിനായിരം കോടി നക്ഷത്രവ്യൂഹങ്ങളിലൊന്നു മാത്രമാണെന്നും ഓരോ നക്ഷത്രവ്യൂഹത്തിലും പതിനായിരം കോടി നക്ഷത്രങ്ങളുണ്ടെന്നും നമുക്കറിയാം. മറ്റൊരു ഗാലക്സിയിൽ നിന്ന്‌ നോക്കുമ്പോൾ നമ്മുടെ നക്ഷത്ര വ്യൂഹം (galaxy) എങ്ങനെ കാണപ്പെടുമെന്ന്‌ നാം കരുതുന്നുവോ, അതുപോലെയുള്ള ഒരു സർപ്പിള നക്ഷത്രത്തിന്റെ ചിത്രമാണ്‌ (3.1) ഇവിടെ കാണിച്ചിട്ടുള്ളത്‌. ഏകദേശം ഒരു ലക്ഷം പ്രകാശ...

തീർച്ചയായും വായിക്കുക