Home Authors Posts by സ്‌റ്റീഫൻ ഹോക്കിങ്ങ്‌

സ്‌റ്റീഫൻ ഹോക്കിങ്ങ്‌

81 POSTS 0 COMMENTS

നമ്മുടെ പ്രപഞ്ച ചിത്രം (ഭാഗം 4)

ഇമ്മാനുവല്‍ കാന്റ് എന്ന തത്വചിന്തകന്‍ തന്റെ ചരിത്ര പ്രസിദ്ധ(ദുരൂഹവും)മായ (ശുദ്ധകാരണതയുടെ വിമര്‍ശം - 1781) എന്ന പുസ്തകത്തില്‍ പ്രപഞ്ചത്തിന് സമയബന്ധിതമായ ഒരു തുടക്കമുണ്ടായിരുന്നോ , അത് സ്ഥല പരിമിതികള്‍ക്കുള്ളിലായിരുന്നോ എന്നീ ചോദ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ഈ ചോദ്യങ്ങളെ അദ്ദേഹം ശുദ്ധകാരണതയുടെ വൈരുദ്ധ്യങ്ങളായി കണക്കാക്കി. കാരണം പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്ന വാദവും, അത് എക്കാലവും നിലനിന്നിരുന്നു എന്ന എതിര്‍വാദവും ശക്തമായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കം ഇല്ലായിരുന്നുവെങ്കില്‍ , ഓരോ ...

നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 3)

അനന്തതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഉദാഹരണമാണ് ഈ വാദഗതി. ഒരു അനന്തമായ പ്രപഞ്ചത്തില്‍ ഓരോ ബിന്ദുവും ഒരു കേന്ദ്രബിന്ദുവായിത്തന്നെ കണക്കാക്കാം. കാരണം ഓരോ ബിന്ദുവിനു ചുറ്റും അനന്ത കോടി നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കും എന്നതു തന്നെ. എന്നാല്‍ ശരിയായ ഒരു ഉത്തരം ഇതിന് ലഭിച്ചത് വളരെ കഴിഞ്ഞാണ്. വളരെ കുറച്ചു നക്ഷത്രങ്ങളുള്ള ഒരു സാഹചര്യത്തെ കണക്കിലെടുക്കുമ്പോള്‍ ഈ നക്ഷത്രങ്ങള്‍ അന്യോന്യം നിപതിക്കുന്നു. പിന്നീട് ഈ പ്രദേശത്തിനു പുറത്ത് ഏകദേശം ഏകസമാനമായി കൂടുതല്‍ നക്ഷത്രങ്ങള...

നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 2)

1514-ല്‍ പോളിഷ് പാതിരിയായിരുന്ന നിക്കോളാസ് കോര്‍പ്പര്‍ നിക്കസ് കുറെക്കൂടി ലളിതമായ ഒരു മാതൃകയുമായി മുന്നോട്ടു വന്നു. (പള്ളിയെ ഭയന്ന് അദ്ദേഹം തന്റെ മാതൃക ആദ്യം രഹസ്യമായി വിതരണം ചെയ്യുകയാണുണ്ടായത്) സൂര്യന്‍ സ്ഥിരമായി നില്‍ക്കുന്നുവെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് ഈ ആശയം ഗൗരവമായി എടുക്കപ്പെടുന്നത്. രണ്ടു ജ്യോതി ശാസ്ത്രഞന്‍മാര്‍ - ജര്‍മ്മന്‍കാരനായ ജോഹനാസ് കെപ്ലറും ഇറ്റലിക്കാരനായ ഗലീലിയൊ ഗലീലിയും കോപ്പര് ‍നി...

നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 1)

ഒരിക്കല്‍ ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഒരു പ്രശസ്ത ശാസ്ത്രജ്ഞന്‍ ( ചിലര്‍ പറയുന്നു ബര്‍ട്രാന്‍ഡ് റസ്സലാണെന്ന്) ഒരു പ്രഭാഷണം നടത്തി. ഈ പ്രഭാഷണത്തില്‍ അദ്ദേഹം ഭൂമി എങ്ങെനെ സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും തിരിച്ച് സൂര്യന്‍ ഗാലക്സി എന്നു വിളിക്കുന്ന അതിബൃഹത്തായ നക്ഷത്രസമൂഹങ്ങളുടെ കേന്ദ്രത്തിനു ചുറ്റും എങ്ങനെ കറങ്ങുന്നുവെന്നും വിശദീകരിക്കുകയുണ്ടായി. പ്രഭാഷണത്തിന്റെ അവസാനത്തില്‍ ഹാളിന്റെ പിറകുവശത്തില്‍ നിന്നും വയസ്സായ ഒരു സ്ത്രീ എഴുന്നേറ്റു നിന്നു പറഞ്ഞു. ‘’ നിങ്ങള്‍ ഞങ്ങളോടു പറഞ്ഞതു മുഴുവന്‍ ശുദ്ധവ...

ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം (തുടര്‍ച്ച)

പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ഏകീകൃത സിദ്ധാന്തമുണ്ടോ ? അതോ , നാം വെറുമൊരു മരീചികയെ പിന്തുടരുകയാണോ? മൂന്ന് സാദ്ധ്യതകളാണുള്ളതെന്നു തോന്നുന്നു. 1. യഥാര്‍ത്ഥത്തില്‍ , ഒരു പൂര്‍ണ്ണമായ ഏകീകൃത സിദ്ധാന്തമുണ്ട് . നമുക്ക് കഴിവുണ്ടെങ്കില്‍ ഒരിക്കല്‍ നാം അത് കണ്ടെത്തും. 2. പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഒരു സിദ്ധാന്തമില്ല. ഉള്ളത് പ്രപഞ്ചത്തെ കൂടുതല്‍ കൂടുതല്‍ കൃത്യമായി നിര്‍വചിക്കുന്ന സിദ്ധാന്തങ്ങളുടെ അനന്തമായ ഒരു തുടര്‍ച്ച മാത്രമാ‍ണ്. 3. പ്രപഞ്ചത്തിന്റേതായ ഒരു സിദ്ധാന്തവുമില്ല. സംഭവങ്ങള്‍ ഒരു പരിധിക്...

ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം

ഈ അധികമാനങ്ങള്‍ ശരിക്കും ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവ നമ്മുടെ ശ്രദ്ധയില്‍ പെടാത്തത്? എന്തുകൊണ്ടാണ് നാം മൂന്ന് സ്ഥലമാനങ്ങളും ഒരു സമയമാനവും മാത്രം കാണുന്നത്? മറ്റെല്ലാ മാനങ്ങളും വളരെ ചെറിയ, അതായത് , ഒരു ഇഞ്ചിന്റെ നൂറുകോടി കോടി കോടി കോടിയിലൊരംശം എന്ന തോതിലുള്ള ഒരു സ്ഥലപരിധിക്കുള്ളില്‍ വളച്ചിട്ടിരിക്കുകയാണെന്നാണ് ഇതിനു നിര്‍ദ്ദേശിക്കപ്പെടുന്ന ഉത്തരം. ഇത്രയും ചെറുതായതിനാല്‍ ഇത് നാം കാണുന്നില്ല ; പകരം ഏറെക്കുറെ പരന്ന സ്ഥല- സമയമുള്ള മൂന്ന് സ്ഥലമാനങ്ങളും ഒരു സമയമാനവും മാത്രം കാണുന്നു. ഇത് ഒരു മധുരനാ...

ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം

രണ്ടു നൂല്‍ക്കഷണങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു നൂലായി മാറാന്‍ കഴിയും. തുറന്ന നൂലുകളുടെ കാര്യത്തില്‍ അവ അറ്റങ്ങളില്‍ കൂടിച്ചേരുന്നു ( ചിത്രം - 10 .3 ) അടഞ്ഞ നൂലുകളാകട്ടെ , ഒരു ട്രൗസറിന്റെ കാലുകള്‍ ചേരുന്നതു പോലെയിരിക്കും. അതു പോലെ ഒരൊറ്റ നൂലിന് രണ്ടായി വിഭജിക്കാന്‍ കഴിയും. നൂല്‍ സിദ്ധാന്തങ്ങളില്‍ , മുമ്പ് കണികകളായി കരുതപ്പെട്ടവ ഇപ്പോള്‍ നൂലിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങളായി വിഭാവനം ചെയ്യപ്പെടുന്നു. കമ്പനം ചെയ്യുന്ന പട്ടത്തിന്റെ നൂലിലെ തരംഗങ്ങള്‍ പോലെ ഒരു കണിക മറ്റൊന്നിനെ വികിരണം ചെയ്യുകയും ആഗിരണം ച...

ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം

ഇതുപോലുള്ള അസംബന്ധമെന്നു തോന്നുന്ന അനന്തതകള്‍ മറ്റു ഭാഗികസിദ്ധാന്തങ്ങളിലുമുണ്ട്. എന്നാല്‍ , ഇവയിലുള്ള അനന്തതകള്‍ പുനര്‍സാധാരണീകരണം എന്നു പറയുന്ന പ്രക്രിയയിലൂടെ റദ്ദാക്കാവുന്നതാണ്. മറ്റ് അനന്തതകള്‍ കൊണ്ടു വന്ന് ഈ അനന്തതകളെ പരസ്പരം റദ്ദാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഈ വിദ്യ ഗണിതപരമായി സംശയാതീതമല്ലെങ്കിലും പ്രായോഗികമായി ഫലപ്രദമാണെന്നു തോന്നുന്നു എന്നു മാത്രമല്ല , ഈ സിദ്ധാന്തങ്ങളില്‍ പ്രയോഗിച്ച നിരീക്ഷണങ്ങളുമായി അസാധാരണമായ കൃത്യതയോടെ യോജിക്കുന്ന പ്രവചനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നിരുന്ന...

ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം

ഒന്നാമദ്ധ്യായത്തില്‍ ല്‍ വിശദീകരിച്ചപോലെ, ഒറ്റയടിക്ക് പ്രപഞ്ചത്തിലെ സകലതിന്റേതുമായ ഒരു പരിപൂര്‍ണ്ണ ഏകീകൃത സിദ്ധാന്തം മെനെഞ്ഞെടുക്കുകയെന്നത് അതീവ ദുഷ്ക്കരമാ‍യിരിക്കും. അതിനാല്‍ , ഒരു പരിമിതമായ പരിധിക്കുള്ളിലുള്ള സംഭവങ്ങള്‍ വിശദീകരിക്കുന്ന ഭാഗിക സിദ്ധാന്തങ്ങള്‍കണ്ടെത്തുകയും , മറ്റുള്ള പ്രഭാവങ്ങളെ അവഗണിക്കുകയോ, ചില സംഖ്യകള്‍ കൊണ്ട് ഏകദേശവല്‍ക്കരിക്കുകയോ ചെയ്തുകൊണ്ടുമാണ് നാം മുന്നേറിയത്. ( ഉദാഹരണത്തിന്, രസതന്ത്രം, ഒരു അണുവിന്റെ അണുകേന്ദ്രത്തിന്റെ അന്തരിക ഘടന അറിയാതെ തന്നെ അണുക്കള്‍ തമ്മിലുള്ള പ്രത...

സമയത്തിന്റെ അസ്‌ത്രാകൃതി

സങ്കോചഘട്ടം വികാസഘട്ടത്തിന്റെ സമയവിപരീതംപോലെയാവുന്ന ലളിതമായ ഒരു പ്രപഞ്ചമാതൃകയെക്കുറിച്ച് ഞാന്‍ നടത്തിയ പഠനങ്ങളും എന്നെ വഴി തെറ്റിച്ചു. എന്നാല്‍, പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോണ്‍ പേജ് എന്ന എന്റെ ഒരു സഹപ്രവര്‍ത്തകന്‍ അതിര്‍ത്തിയില്ല എന്ന അവസ്ഥക്ക് സങ്കോചഘട്ടം വികാസഘട്ടത്തിന്റെ സമയവിപരീതം പോലെയാവേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി. മാത്രമല്ല , റയ്മണ്ട് ലാഫ്ലേം എന്ന എന്റെ ഒരു വിദ്യാര്‍ത്ഥി, അല്‍പ്പം കൂടി സങ്കീര്‍ണ്ണമായ മാതൃകയില്‍ , പ്രപഞ്ചത്തിന്റെ സങ്കോചം വികാസത്തില്‍ നിന്നും വളരെ വളരെ വ്യ...

തീർച്ചയായും വായിക്കുക