സ്റ്റീഫൻ ഹോക്കിങ്ങ്
സ്ഥലവും കാലവും – ഭാഗം 8
ന്യൂട്ടന്റെ ചലനനിയമങ്ങള്‍ സ്പേസിലെ കേവല സ്ഥാനം എന്ന ആശയത്തിന് വിരാമമിട്ടു. ആപേക്ഷികതാ സിദ്ധാന്തം കേവലസമയത്തെ തള്ളിക്കളഞ്ഞു. ഒരു ഇരട്ടകളെ സങ്കല്‍പ്പിക്കുക. ഇതില്‍ ഒരാള്‍ കുന്നിന്പുറത്തും ഒരാള്‍ സമുദ്ര നിരപ്പിലും താമസിക്കാന്‍ പോയെന്നും സങ്കല്‍പ്പിക്കുക. ആദ്യത്തെ ആള് രണ്ടാമത്തെ ആളേക്കാളും വേഗത്തില്‍ വയസനായതായി അനുഭവപ്പെടുന്നു. ഇവിടെ വയസിലുണ്ടാകുന്ന വ്യത്യാസം വളരെ ചെറുതാണ്. എന്നാല്‍ ഇതിലൊരാള്‍ ശൂന്യാകാശ കപ്പലില്‍ പ്രകാശ വേഗത്തില്‍ ഒരു നീണ്ടയാത്രയ്ക്കു പോയാല്‍ ഈ വ്യത്യാസം വളരെ കൂടുതലായിരിക്കും.. ...
സ്ഥലവും കാലവും- ഭാഗം ആറ്
ഐന്‍സ്റ്റീനും പോയന്കറും 1905ല്‍ ചെയ്തതുപോലെ ഒരാള്‍ ഗുരുത്വാകര്‍ഷണ പ്രഭാവം ഒഴിവാക്കുകയാണെങ്കില്‍ അയാള്‍ക്ക് ആപേക്ഷികതാ സിദ്ധാന്തത്തില്‍ എത്തിച്ചേരാവുന്നതാണ്. സ്ഥലകാലത്തിന്റെ ഓരോ സംഭവത്തിനും നമുക്ക് പ്രകാശകോളം നിര്‍മിക്കാം(ആ സംഭവത്തില്‍ പുറത്തുവിടുന്ന സ്ഥലകാലത്തിലെ സാധ്യമായ പ്രകാശവഴികളുടെ ഒരു കൂട്ടം) ഓരോ സംഭവത്തിനും പ്രകാശ വേഗത എല്ലാ ദിശയിലും തുല്യമായതു കൊണ്ട് എല്ലാ പ്രകാശ കോണുകളും സമരൂപമുള്ളവയും എല്ലാം ഒരേ ദിശയിലേക്കുള്ളവയും ആയിരിക്കും. ഒന്നിനും പ്രകാശവേഗതയേക്കാള്‍ കൂടുതല്‍ വേഗത കൈവരിക്കാനാവില്...
സ്ഥലവും കാലവും- ഭാഗം 7
സൂര്യനില്‍ നിന്നു വരുന്ന പ്രകാശരശ്മികള്‍ മൂലം ആകാശത്തില്‍ സൂര്യനടുത്തു കിടക്കുന്ന നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് സാധാരണഗതിയില്‍ ഇത്തരം പ്രഭാവങ്ങളെ എളുപ്പത്തില്‍ കാണാന്‍ സാദ്ധ്യമല്ലാതായിതീരുന്നു. എങ്കിലും സൂര്യന്റെ ഗ്രഹണസമയത്ത് അതായത് സൂര്യനില്‍ നിന്നും വരുന്ന പ്രകാശരശ്മികള്‍ ചന്ദ്രന് തടഞ്ഞു നിര്‍ത്തുമ്പോള്‍ ഇത് സാധ്യമാകും. പ്രകാശരശ്മികളുടെ വളയല്‍ എന്ന ഐന്‍സ്റ്റീന്റെ പ്രവചനം 1915- ല്‍ തന്നെ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല. കാരണം ഒന്നാം ലോക മഹായുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കുന...
സ്ഥലവും കാലവും -ഭാഗം അഞ്ച്
സ്രോതസിന്റെ വേഗത എത്ര തന്നെയാണെങ്കിലും പ്രകാശവേഗത ഒന്നു തന്നെയായിരിക്കുമെന്നു മാക്സ് വെല്‍ സമീകരണങ്ങള്‍ പ്രവചിച്ചു. ഇത് കൃത്യമായ പരീക്ഷണങ്ങളാല്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്ന് ഉരിത്തിരിയുന്ന ഒരു കാര്യം, സ്പേസിലെ ഒരു പ്രത്യേക ബിന്ദുവില്‍ നിന്ന് ഒരു പ്രത്യേക സമയത്ത പ്രകാശസ്പന്ദം പുറത്തുവിട്ടാല്‍ അതൊരു പ്രകാശ ഗോളമായി പതിക്കുകയും അതിന്റെ വലിപ്പവും സ്ഥാനവും സ്രോതസിന്റെ വേഗതയെ ആശ്രയിക്കുന്നുമില്ല എന്നുമാണ്. ദശലക്ഷത്തിലൊരംശം സെക്കന്റ് കഴിയുമ്പോള്‍ പ്രകാശം പരന്ന് 300 മീറ്റര്‍ ആരമുള്ള ഒരു ...
സ്ഥലവും കാലവും- ഭാഗം നാല്
ഇന്ന് അകലങ്ങളെ കൃത്യമായി അളന്ന് കണ്ടുപിടിക്കാന്‍ നമ്മള് ഈ രീതി ഉപയോഗിക്കുന്നു. കാരണം നമുക്ക് ദൂരത്തേക്കാള്‍ കൂടുതല്‍ കൃത്യതയോടെ സമയത്തെ അളക്കാന്‍ കഴിയും എന്നതുതന്നെ. വാസ്തവത്തില്‍ മീറ്റര്‍ എന്ന് നിര്‍വചിച്ചിരിക്കുന്നത് ഒരു സീസിയം ക്ലോക്ക് അളക്കുന്ന 0.0000000333640952 സെക്കന്റില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ്. ഈ കൃത്യസംഖ്യ വരാനുള്ള കാരണം ചരിത്രപരമായ മീറ്ററിന്റെ നിര്‍വചനമാണ്. പാരിസില്‍ സൂക്ഷിച്ചിട്ടുള്ള ഒരു പ്രത്യേകമായ പ്ലാറ്റിനം ദണ്ഡിന്റെ രണ്ട് അടയാളങ്ങള്‍ തമ്മിലുള്ള അകലം. ഇതിനു പകരം നമുക്ക് ക...
സ്ഥലവും കാലവും- ഭാഗം രണ്ട്
ഒരു കേവല പ്രാമാണിക വിരാമത്തിന്റെ (absolute standard of rest) അര്‍ഥമാക്കുന്നത്, രണ്ടു വ്യത്യസ്ത സമയങ്ങളില്‍ സ്പേസില്‍ നടന്ന സംഭവങ്ങള്‍ ഒരേ സ്ഥലത്ത് വച്ചു തന്നെയാണോ നടന്നത് എന്നു നിര്‍ണയിക്കാനാവില്ല എന്നാണ്. ഉദാഹരണത്തിന് തീവണ്ടിയിലെ ടേബിള്‍ ടെന്നിസ് പന്ത് ഒരോ സെക്കന്റെ ഇടവിട്ട് മേശയില്‍ മേലോട്ടും താഴോട്ടും തട്ടി പൊന്തുന്നു. എന്നു സങ്കല്‍പ്പിക്കുക. റെയില്‍ പാലത്തിനരികെ നില്ക്കുന്ന ഒരാള്‍ക്ക് തട്ടല്‍ കഴിഞ്ഞ് ഏകദേശം 40 മീറ്റര്‍ അകലത്തിലാണ് രണ്ടാമത്തെ തട്ടല്‍ നടക്കുന്നു എന്നു കാണാം. കാരണം രണ്ടു തട്...
സ്ഥലവും കാലവും – ഭാഗം മൂന്ന്
ഈഥറിലൂടെ സഞ്ചരിക്കുമ്പോള്‍ വസ്തുക്കള്‍ക്കുണ്ടാകുന്ന ചുരുങ്ങല്‍, ക്ലോക്കുകള്ക്കുണ്ടാവുന്ന മന്ദഗതി എന്നിവയിലൂടെ മൈക്കിള്‍സണ്‍- മോര്‍ലെയുടെ പരീക്ഷണ ഫലത്തെ വിശദീകരിക്കാന്‍ 1987നും 1905നും ഇടയ്ക്കു ധാരാളം ശ്രമങ്ങള്‍ നടന്നു. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഡച്ച് ഭൗതീക ശാസ്ത്രജ്ഞനായ ഹെന്‍ട്രിക് ലോറന്സിന്റേതായിരുന്നു. എന്നിരുന്നാലും അതുവരെ അറിയപ്പെടാതിരുന്ന സ്വസ് പേറ്റന്റ് ഓഫിസിലെ ക്ലര്‍ക്കായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് 1905ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ കേവലസമയമെന്ന ആശയത്തെ ഒഴിവാക്കാന്‍ കഴ...
സ്ഥലവും കാലവും- ഭാഗം ഒന്ന്
വസ്തുക്കളുടെ ചലനത്തെക്കുറിച്ചുള്ള ഇന്നത്തെ നമ്മുടെ അറിവ് ഗലീലിയോ, ന്യൂട്ടന് എന്നിവരുടെ കാലം മുതല്ക്കുള്ളതാണ്. ഒരു വസ്തുവിന്റെ സഹജാവസ്ഥ(natural state) വിരാമ(rest)മാണെന്നും വസ്തു സഞ്ചരിക്കുന്നത് ബലമോ അല്ലെങ്കില്‍ ആവേഗമോ അതില്‍ പ്രയോഗിക്കപ്പെടുമ്പോഴാണ് എന്നും പറഞ്ഞ അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തിലാണ് അതുവരെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. ഇതു പ്രാകാരം ഭാരമുള്ള ഒരു വസ്തു ഭാരം കുറഞ്ഞ ഒരു വസ്തുവിനേക്കാള്‍ വേഗത്തില്‍ നിപതിക്കണം. കാരണം ഭാരം കൂടിയ വസ്തു ഭൂമിയുടെ കേന്ദ്രത്തിലേക്ക് ശക്തിയായി ആകര്ഷിക്കപ്പ...
നമ്മുടെ പ്രപഞ്ച ചിത്രം (ഭാഗം 6)
പ്രപഞ്ചം നിയന്ത്രിതമല്ല. എന്നാല്‍ ഒരു കൂട്ടം നിശ്ചിത നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിവുള്ള ഒരു പൂര്‍ണ്ണ ഏകീകരണ സിദ്ധാന്തത്തിന് ആത്യന്തികമായി നിങ്ങള്‍ക്ക് ഭാഗിക സിദ്ധാന്തങ്ങളെ സംയോജിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം ഒരു പരിപൂര്‍ണ്ണ ഏകീകരണ സിദ്ധാന്തത്തിന്റെ അന്വേഷണത്തില്‍ ഒരു അടിസ്ഥാനപരമായ വിരോധാഭാസം അടങ്ങിയിട്ടുണ്ട്. മുകളില്‍ പ്രസ്താവിച്ച ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ സംബന്ധിച്ച ആശയങ്ങള്‍ പ്രപഞ്ചത്തെ നി...
നമ്മുടെ പ്രപഞ്ച ചിത്രം (ഭാഗം 5)
എല്ലാ ഭൗതിക സിദ്ധാന്തവും താല്ക്കാലികമാണ്. ഈ അര്‍ത്ഥത്തില്‍ ഒരിക്കലും തെളിയിക്കാനാവാത്ത ഒരു പരികല്പ്പനയാണത്. എത്രയോ തവണത്തെ പരീക്ഷണങ്ങള്‍ അതിന് വിപരീതമായിക്കൂടെന്നില്ല. നേരെ മറിച്ച് ഒരൊറ്റ നിരീക്ഷണം സിദ്ധാന്തത്തിന്റെ ഏതെങ്കിലും ഒരു പ്രവചനത്തിന് വിരുദ്ധമാണെന്ന് കണ്ടു പിടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു സിദ്ധാന്തത്തെ തന്നെ തെറ്റാണെന്ന് സ്ഥാപിക്കാം. നിരീക്ഷണങ്ങളിലൂടെ ഒരു സിദ്ധാന്തത്തെ തത്വപരമായി തെറ്റാണെന്ന് സ്ഥാപിക്കുവാന്‍ മാത്രം ഒട്ടനവധി പ്രവചനങ്ങള്‍ അത് നടത്തുന്നുവെന്നതാണ് ഒരു നല്ല സിദ്ധാന്തത്...