സ്‌റ്റീഫൻ ഹോക്കിങ്ങ്
അനിശ്ചിതതത്വ സിദ്ധാന്തം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ മാര്‍ക്വിഡ് ഡി ലാപ്ലാസ് ശാസ്ത്രസിദ്ധാന്തങ്ങളുടെ വിജയത്തില്‍ പ്രേരിതനായ്, പ്രപഞ്ചം പൂര്‍ണ്ണമായും നിര്‍ധാര്യമാണ് എന്ന് വാദിക്കുകയുണ്ടായി. ഇതനുസരിച്ച് ഒരു സമയത്തുള്ള പ്രപഞ്ചത്തിന്റെ പൂര്‍ണ്ണ സ്ഥിതി അറിയാമെങ്കില്‍ , പ്രപഞ്ചത്തില്‍ നടക്കുന്നതെന്തും പ്രവചിക്കുവാന്‍ കഴിയുന്ന ഒരു കൂട്ടം ശാസ്ത്രസിദ്ധാന്തങ്ങള്‍ ഉണ്ടായിരിക്കണമെന്ന വാദം ലാപ്ലാസ് ഉന്നയിച്ചു . ഉദാഹരണനിശ്ചിത സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനവും വേഗതയും അറിയാമെങ്കില്‍ സൗരയൂഥത്തിന്റെ മറ്...
അനിശ്ചിതതത്വ സിദ്ധാന്തം
നാം പ്രപഞ്ചത്തെ വീക്ഷിക്കുന്ന രീതിയില്‍ തന്നെ അനിശ്ചിതത്വത്തിന് അഗാധമായ വിവക്ഷകള്‍ ഉണ്ടായിരുന്നു. ഇന്നും വിവാദവിഷയമായ ഇതിനെ ഒരു നൂറ്റാണ്ടിന്റെ പകുതിയിലധികം കഴിഞ്ഞിട്ടും വിലമതിപ്പോടെ നോക്കിക്കാണാന്‍ അധികം തത്വശാസ്ത്രജഞ്ന്മാര്‍ക്കും കഴിഞ്ഞിട്ടില്ല. പൂര്‍ണ്ണമായും നിര്‍ണ്ണയിക്കപ്പെട്ട ഒരു പ്രപഞ്ചമാതൃക എന്ന ലാപ്ലാസിന്റെ ശാസ്ത്രസിദ്ധാന്ത സ്വപ്നങ്ങള്‍ക്ക് അന്ത്യം കുറിച്ചത് അനിശ്ചിതത്വ സിദ്ധാന്തമാണ്. പ്രപഞ്ചത്തിന്റെ ഇന്നത്തെ അവസ്ഥയെ വിക്ഷോഭിപ്പിക്കാതെ നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു പ്രപഞ്ചാതീത ശക്തിയു...
വികസിക്കുന്ന പ്രപഞ്ചം -8
ഗാലക്സികള്‍ എല്ലായ്പ്പോഴും ഋജുവായി അകന്നുപോകുന്നില്ലെങ്കിലും അത്തരം മാതൃകകള്‍ മഹാ വിസ്ഫോടനത്തില്‍ തുടങ്ങി എന്ന് അവര്‍ തെളിയിച്ചു. എല്ലാ ഗാലക്സികളും ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്ന ചില പ്രത്യേക മാതൃകകളില്‍ മാത്രമേ ഇത് സാധ്യമാവൂ എന്നു അവര്‍ അവകാശപ്പെട്ടു. മഹാവിസ്ഫോടന വൈചിത്ര്യം അടങ്ങിയിട്ടുള്ള ഫ്രീഡ്മാന്‍ മാതൃകകളേക്കാള്‍ അതില്ലാത്തവയാണ് കൂടുതല്‍ കാണപ്പെടുന്നത് എന്നും അവര്‍ വാദിച്ചു. അതുകൊണ്ട് ഒരു മഹാവിസ്ഫോടനം ഉണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍ നാം എത്തിച്ചേരേണ്ടിയിരുന്നു. എന്നാല്‍ ഫ്രീഡ്മാന്‍ മാ...
വികസിക്കുന്ന പ്രപഞ്ചം -7
കാലത്തിനു ഒരു തുടക്കമുണ്ടെന്നുള്ള ആശയം അധികമാളുകളും ഇഷ്ടപ്പെട്ടിരുന്നില്ല ദൈവികമായ ഇടപെടലിനു ഇതൊരു കനത്ത പ്രഹരമായേക്കും എന്നതാകാം കാരണം ( നേരെ മറിച്ച് കത്തോലിക്കാപള്ളി മഹാ വിസ്ഫോന മാതൃകയില്‍ കയറിപ്പിടിക്കുകയും 1951-ല്‍ അത് ബൈബിളിനു അനുസൃതമായിട്ടാണു ഔപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തു ) ആയതിനാല്‍ മഹാവിസ്ഫോടനം ഉണ്ടായിരുന്നു എന്ന നിഗമനം ഒഴിവാക്കാനായി ധാരാളം ശ്രമങ്ങള്‍ നടന്നു . ഇതുകൊണ്ട് ഏറ്റവും പിന്‍ ബലം കിട്ടിയത് സ്ഥിരാഅവസ്ഥാസിദ്ധാന്തത്തിനായിരുന്നു. 1948 -ല്‍ നാസി അധീനതയിലുള്ള ആസ്ട്രിയയിലെ രണ്ട്...
വികസിക്കുന്ന പ്രപഞ്ചം -6
ഒരാള്‍ പ്രപഞ്ചത്തെ ചുറ്റി ഒടുവില്‍ തുടങ്ങിയ സ്ഥലത്തു തന്നെ എത്തിച്ചേരുന്നുവെന്ന ആശയം ഒരു നല്ല അശാസ്ത്രകല്‍പ്പിത കഥ സൃഷ്ടിക്കുമെങ്കിലും ഇതിനു പ്രായോഗിക പ്രസക്തിയില്ല. കാരണം ഒരാള്‍ പ്രപഞ്ചത്തെ ചുറ്റി വരുമ്പോഴേക്കും പ്രപഞ്ചം പൂജ്യം വലിപ്പത്തിലേക്കു തകര്‍ന്നു കഴിയുമെന്നു നമുക്ക് തെളിയിക്കാന്‍ കഴിയും. പ്രപഞ്ചം അവസാനിക്കുന്നതിനു മുമ്പ് തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തണമെങ്കില്‍ നിങ്ങള്‍ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കേണ്ടി വരും. ഫ്രീഡ്മാന്റെ ഒന്നാമത്തെ മാതൃകയില്‍ അത് വികസിക്കുകയും തകരുകയും സ്...
വികസിക്കുന്ന പ്രപഞ്ചം -5
നമ്മള്‍ പ്രപഞ്ചത്തെ ഏത് ദിശയില്‍ നിന്ന് നോക്കിയാലും ഒരേ രീതിയില്‍ കാണപ്പെടുന്നു എന്നതിനുള്ള എല്ലാ തെളിവുകളും ഒറ്റ നോട്ടത്തില്‍ പ്രപഞ്ചത്തിലെ നമ്മുടെ സ്ഥലത്തിനു എന്തോ പ്രത്യേകതയുള്ളതായി തോന്നിക്കുന്നു. പ്രത്യേകിച്ച് മറ്റുള്ള ഗാലക്സികള്‍ നമ്മളില്‍ നിന്ന് അകന്ന് പോകുന്നതായി നിരീക്ഷിച്ചാല്‍ നമ്മള്‍ പ്രപഞ്ചകേന്ദ്രത്തിലായിരിക്കണം എന്ന് കാണുന്നു. എങ്കിലും ഇതിനു മറ്റൊരു വിശദീകരമുണ്ട്. മറ്റുള്ള ഏത് ഗാലക്സിയില്‍ നിന്നും കാണപ്പെടുന്നതു പോലെ ഏത് ദിശയില്‍ നിന്നും പ്രപഞ്ചം ഒരേ രീതിയില്‍ കാണപ്പെടേണ്ടതാണ്. ...
വികസിക്കുന്ന പ്രപഞ്ചം -4
നാം ഏതു ദിശയില്‍ നിന്നും പ്രപഞ്ചത്തെ നോക്കിയാലും ഒരേ രൂപത്തില്‍ കാണപ്പെടുന്നെന്നും പ്രപഞ്ചത്തെ മറ്റെവിടെ നിന്ന് നിരീക്ഷിച്ചാലും ഇത് യഥാര്‍ത്ഥമാണെന്നുള്ള ലളിതമായ രണ്ട് അനുമാനങ്ങള്‍ ഫ്രീഡ്മാന്‍ കൊണ്ടു വന്നു. ഈ രണ്ട് ആശയങ്ങള്‍ കൊണ്ടു മാത്രം പ്രപഞ്ചം അചരമാണെന്ന് നാം പ്രതീക്ഷിച്ചുകൂടാ എന്ന് ഫ്രീഡ്മാന്‍ തെളിയിക്കുകയുണ്ടായി. 1922 -ല്‍ യഥാര്‍ത്ഥത്തില്‍ , എഡ്വിന്‍ ഹബിളിന്റെ കണ്ടു പിടുത്തത്തിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഹബിള്‍ കണ്ടെത്തിയ അതേ കാര്യം ഫ്രീഡ്മാന്‍ പ്രവചിച്ചിരുന്നു. ഏതു ദിശയില്‍ നിന്ന് ...
വികസിക്കുന്ന പ്രപഞ്ചം -3
മറ്റ് ഗാലക്സികളുടെ അസ്തിത്വത്തെ തെളിയിച്ചതിനുശേഷം ഹബിള്‍ സമയം ചെലവഴിച്ചത് അവയുടെ ദൂരങ്ങള്‍ സൂചികരണം നടത്തുന്നതിനും വര്‍ണ്ണരാജിയെ നിരീക്ഷിക്കുന്നതിനുമാണ്. ഗാലക്സികള്‍ അടുക്കും ചിട്ടയുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും ചുവപ്പ് വര്‍ണ്ണരാജിയേപ്പോലെ തന്നെ പീതവര്‍ണ്ണരാജിയും കണ്ടെത്താമെന്നും അക്കാലത്ത് അധികമാളുകളും പ്രതീക്ഷിക്കുകയുണ്ടായി. എന്നാല്‍ ഭൂരിപക്ഷ ഗാലക്സികളിലും ചുവപ്പു നീക്കം കാണപ്പെട്ടത് ഒരത്ഭുതം തന്നെയായിരുന്നു. അവ ഏറെക്കുറെ നമ്മില്‍ നിന്ന് അകന്നു പോകുമായിരുന്നു. ഇതിലും ആശ്ചര്യകരമായത്...
വികസിക്കുന്ന പ്രപഞ്ചം -2
ഇതുപ്രകാരം എഡ്വിന്‍ ഹബിള്‍ ഒന്‍പത് വ്യത്യസ്ത ഗാലക്സികളുടെ ദൂരങ്ങള്‍ ഗണിച്ചെടുക്കുകയുണ്ടായി. ആധുനിക ദൂരദര്‍ശിനി ഉപയോഗിച്ചു കണ്ടെത്താന്‍ കഴിയുന്ന നൂറോളം ശതകോടി ഗാലക്സികളില്‍ ഒന്നു മാത്രമാണ് നമ്മുടേതെന്ന് ഇന്ന് നമുക്കറിയാം. ഓരോ ഗാലക്സികളിലും ശതകോടി നക്ഷത്രങ്ങളും കാണപ്പെടുന്നു. മറ്റൊരു ഗാലക്സിയിലും ശതകോടി നക്ഷത്രങ്ങളും കാണപ്പെടുന്നു. മറ്റൊരു ഗാലക്സിയില്‍ നിന്ന് നമ്മുടെ ഗാലക്സിയെ നോക്കിക്കാണുമ്പോള്‍ ഏതുപോലെയാണോ അത്തരത്തിലുള്ള ഒരു സര്‍പ്പിള ഗാലക്സിയാണ് (ചിത്രം 3.1) -ല്‍ കാണുന്നത്. നാം ജീവിക്കുന്ന ഗാ...
വികസിക്കുന്ന പ്രപഞ്ചം
ചന്ദ്രിക ഇല്ലാത്ത തെളിഞ്ഞ രാത്രികളില്‍ ആകാശത്തേക്കു നോക്കുമ്പോള്‍ പ്രകാശമാനമായ ശുക്രന്‍ ചൊവ്വ വ്യാഴം ശനി എന്നീ ഗ്രഹങ്ങളെയും സൂര്യനേപ്പോലുള്ള മറ്റനേകം നക്ഷത്രങ്ങളേയും വളരെ അകലെയായി കാണാന്‍ കഴിഞ്ഞേക്കും. ഭൂമി സൂര്യനു ചുറ്റും കറങ്ങുമ്പോള്‍ സ്ഥിര നക്ഷത്രങ്ങള്‍ ( യഥാര്‍ത്ഥത്തില്‍ സ്ഥിരമല്ല) ചിലതിന്റെ സ്ഥാനങ്ങളില്‍ അന്യോന്യം ആപേക്ഷികമായി മാറ്റങ്ങള്‍ കാണപ്പെടുന്നു. ഇതു കാരണം , അവ ആപേക്ഷികമായി നമ്മോട് അടുത്ത് കിടക്കുന്നു എന്നതാണ്. ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ നമ്മള്‍ അവയെ കാണുന്നത് വ്യത്യസ്ഥ സ്ഥലങ്ങള...