എസ്.എസ്. ശ്രീകുമാർ
ഭാരതചരിത്രത്തിൽ ദാക്ഷിണാത്യർ
സമകാലിക ഭാരത ചരിത്രരചന അതിലെ നേരിട്ടുളള രാഷ്‌ട്രീയ ഇടപെടലുകൾകൊണ്ട് വിവാദാസ്‌പദമാകുന്നതിന് എത്രയോ മുമ്പുതന്നെ പരോക്ഷമായി ഉത്തരേന്ത്യൻ ആര്യാധിഷ്‌ഠിത ചരിത്രത്തിന്റെ മേൽക്കോയ്‌മ സ്ഥാപിച്ചിരുന്നു. പൂർവനിർണീതവും ഏകസ്വരവുമായ ഈ ചരിത്രരചനാരീതിക്കെതിരായ കലാപമാണ് ഭാരതീയ ചരിത്രത്തെ പൂർണമാക്കുന്ന അതിലെ ദ്രാവിഡപർവത്തിന്റെ വീണ്ടെടുപ്പ്. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ ഡി സി ബുക്‌സ് വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ച ‘സംഘകാലഭരണസംവിധാനം-സംഘം തമിഴരുടെ ഭരണവും സാമൂഹികജീവിതവും’ എന്ന ഗ...