ശ്രുതിമണിദാസ്
കത്തനാർ
മഴയുളള ഒരു തണുത്ത രാത്രി. മാതാപിതാക്കൾക്കൊപ്പം മൂടിപ്പുതച്ചുറങ്ങുകയായിരുന്നു അനന്തു എന്ന എട്ടുവയസ്സുകാരൻ. രാത്രിയിലെപ്പോഴോ അവൻ ഞെട്ടിയുണർന്നു കരയാൻ തുടങ്ങി. “അയ്യോ എന്നെക്കൊല്ലല്ലേ കൊല്ലല്ലേ....” അനന്തു പുലമ്പി. “എന്താ....എന്താമോനേ...?” അച്‌ഛനുമമ്മയും ഞെട്ടിയുണർന്നു. കുട്ടി വല്ലാതെ ഭയപ്പെട്ടിരിക്കുന്നു. വിയർക്കുന്നുണ്ട്. അവന്റെ കണ്ണുകളിൽ ഭയം കത്തിനിന്നിരുന്നു. “മോനേ, സ്വപ്‌നം കണ്ടു പേടിച്ചോ?” അച്‌ഛൻ ചോദിച്ചു. “അതാ....എന്നെ പ്രേതം കൊല്ലാൻ വരുന്നച്ഛാ...യ്യോ..! അച്ഛനാ കടമറ്റത്ത...