ശ്രുതി.എൻ
ഒന്നു ചിരിക്കാമായിരുന്നു
ഇല്ല, ഇടതുകവിളിലെ രണ്ടു ചുളിവുകൾ ഇനിയും മുഴുവനായും മാഞ്ഞിട്ടില്ല. ഇടത്തെ കൺകോണിൽ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങുകയാണ് നരച്ച രണ്ടു ചാലുകൾ. റൂഷിന്റെ കട്ടിയുളള അടരുകൾക്കിടയിലെ കനത്ത പ്രതിരോധത്തിനുമപ്പുറത്തേക്ക് അവ വളർന്നുകൊണ്ടേയിരുന്നപ്പോൾ പ്രിയംവദാവർമ്മയ്‌ക്ക് വീണ്ടും എന്തെന്നില്ലാത്ത ദേഷ്യം വന്നു. നെറ്റിയിൽ ഉരുണ്ടുകൂടുന്ന വിയർപ്പുതുളളികൾ തട്ടിനീക്കി പ്രിയംവദ മധുരമായി മൊഴിഞ്ഞു. “മിസ്സിസ്സ്. എലിസബത്ത് ജോൺസൺ, എന്റെ പ്രിയപ്പെട്ട ഏലിയാമ്മേ, ഒന്നു പതുക്കെയെങ്കിലും ചിരിക്കാമായിരുന്നെങ്കിൽ ഈ ചുളി...