ശ്രീലക്ഷ്മി പള്ളിപ്പാട്ട്
ഉൾക്കഥനം
ഈ രാത്രി എന്നെ പിടിച്ചുവലിയ്ക്കുന്നു. ഈ പ്രിയപ്പെട്ട ഇടം എനിക്ക് നഷ്ടമാകുകയാണ്. ആൾക്കൂട്ടത്തിൽ ഏകാകിയായി ഞാനിവിടെ അലിഞ്ഞു. തണുപ്പും ഗന്ധവും മനസ്സാൽ നുകർന്ന് മഴയുടെ ശബ്ദത്തോടുചേർന്നു. നാളെ ഞാൻ യാത്ര പറയുകയാണ് എന്റെയീ ആശുപത്രിക്കെട്ടിടത്തോട്.
അത്ഭുതംതോന്നുന്നു. എല്ലാവരും ഒരിക്കലും മടങ്ങിവരരുതെന്ന് ആശിക്കുന്ന സ്ഥലം എനിക്ക് ഏറെ പ്രിയപ്പെട്ടതായതോർത്ത്... ഒരുപക്ഷേ, ഞാനിവിടെ രോഗിയായി വന്നതല്ലാത്തതുകൊണ്ടാകാം. കൂട്ടുനില്ക്കുന്നവർക്ക് വേദനയുടെ യാതനകളില്ലല്ലോ.
തിരിച്ചറിവുകളുടെ മനോലോകത്തുകൂടെ അപഥസഞ്...
മെക്കാനോസാപ്പിയന്‍സ്
കൂന് നിവര്‍ന്നുനിവര്‍ന്ന് നെുനീളത്തിലായി...
മരഞ്ചാടി മന്ദിരത്തിലേക്ക് ഒതുങ്ങി...
ഇതാണെല്ലോ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം. ഇനിയും തുടരുകയാണ് പരിണാമം.
ഹോമോസാപ്പിയന്‍സ് മെക്കാനോസാപ്പിയന്‍സായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഈ പരിണാമം സ്ത്രീകളിലാണ് പ്രകടം. അവരാണത് ആദ്യം മനസ്സിലാക്കിയതും. ഉദാഹരണമായി അവളുടെ കഥതന്നെ പറയാം.
അവള്‍ക്കിപ്പോള്‍ പ്രായം മുപ്പതുകഴിഞ്ഞു. പരമ്പരാഗതശൈലിയില്‍പ്പറഞ്ഞാല്‍ ആയുസ്സിന്റെ മൂന്നിലൊന്നോ പകുതിതന്നെയോ പിന്നിട്ടിരിക്കുന്നു.ജനിച്ചു,വളര്‍ന്നു,പഠിച്ചു,വ...