ശ്രീകാന്ത് കോട്ടയ്‌ക്കൽ
കുഞ്ഞുകഥകളുടെ മിന്നാമിന്നികൾ
വിഷ്‌ണുശർമ്മന്റെ ‘പഞ്ചതന്ത്രം’ ഇന്ത്യൻ ബാലസാഹിത്യത്തിന് ഉത്തമമായ ഒരു രൂപവും ലക്ഷ്യവും നല്‌കി (പഞ്ചതന്ത്രം വായിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മാത്രമല്ല വലിയവരുടെയും കണ്ണുതെളിയും എന്നത് മറ്റൊരു സത്യം). മലയാളത്തിൽ ബാലസാഹിത്യത്തിന് അഭിമാനിക്കത്തക്ക ഈടുവയ്‌പുകളുണ്ട്. സുമംഗലയും മാലിയും കുഞ്ഞുണ്ണിമാഷും സിപ്പി പളളിപ്പുറവും ഈ മേഖലയുടെ അമരം പിടിച്ചു. കുമാരനാശാനും ശങ്കരക്കുറുപ്പും വൈലോപ്പിളളിയും എം.ടി. വാസുദേവൻനായർ വരെ കുഞ്ഞുങ്ങൾക്കായി പാട്ടുപാടുകയും കഥ പറയുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം മലയാള ഭാഷ ...