Home Authors Posts by ശ്രീ ഹരിശങ്കർ പരസായി

ശ്രീ ഹരിശങ്കർ പരസായി

0 POSTS 0 COMMENTS

പാവം ത്രിശങ്കു

പട്ടണത്തിലെ വൃത്തികെട്ട തെരുവിൽ ചെറിയൊരു കുടിലിൽ ചെറിയൊരു മനുഷ്യൻ താമസിച്ചിരുന്നു. ത്രിശങ്കു സ്‌കൂൾ അധ്യാപകനാണ്‌. പൊതുവെ ത്രിശങ്കുവിന്‌ എല്ലാറ്റിനോടും അതൃപ്‌തിയായിരുന്നു. ഏറ്റവും കൂടുതൽ അതൃപ്‌തി സ്വന്തം വീടിനോടായിരുന്നു. വാടക വീടായിരുന്നു. നല്ലൊരു തെരുവിൽ നല്ലൊരു വീട്ടിൽ താമസിക്കുക അതയാളുടെ സ്വപ്‌നമായിരുന്നു. ധനികരായ ധാരാളം കുട്ടികൾ അയാളുടെ സ്‌കൂളിൽ പഠിച്ചിരുന്നു. അവരെയെല്ലാം ത്രിശങ്കുവിനു വളരെ സ്‌നേഹവുമായിരുന്നു. പരീക്ഷാസമയത്ത്‌ പ്രധാന ചോദ്യങ്ങൾ പറഞ്ഞു കൊടുത്തും കൂടുതൽ മാർക്ക്‌ കൊടുത്തും...

ഏകലവ്യന്റെ വിരൽ

പണ്ടൊരിക്കൽ നടന്നതാണ്‌. ഒരു സർവ്വകലാശാലയിൽ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ വളരെ പ്രശസ്‌തനായ ഒരു അധ്യാപകനുണ്ടായിരുന്നു. പേര്‌ ദ്രോണാചാര്യൻ. സംസ്ഥാനവലിപ്പമനുസരിച്ച്‌ അദ്ദേഹം റീഡർ ആയിരുന്നു. ഈ റീഡർ (വായിക്കുന്നവൻ) ക്ലാസിൽ പോയി പഠിപ്പിക്കാത്തവനും പോയാൽ തന്നെ പാഠപുസ്‌തകം മാറ്റിവച്ച്‌ ഗൈഡു നോക്കി ക്ലാസുകൾ എടുക്കുകയും ചെയ്യുന്ന ഒരു വിദ്വാനായിരുന്നു. ദ്രോണാചാര്യർക്കു രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു. ഒന്നു അർജുനൻ രണ്ട്‌ ഏകലവ്യൻ. അർജ്ജുൻദാസ്‌ സമൂഹത്തിൽ സ്വാധീനമുളളവനും രാജസദസിൽ സ്ഥാനമുളളവനും ധനികനുമായിരുന്ന...

തീർച്ചയായും വായിക്കുക