ശ്രീവത്സൻ
ജനുവരി 1, 2010
കാണിയായ് പ്രതിബിംബം കണ്ണാടിയിൽ കനം തൂങ്ങുന്ന കണ്ണുകൾ ആവി പറക്കുന്ന കാപ്പി കർമ്മചിന്തയിൽ മുഴുകുന്ന മനസ്സ് റിമോട്ട് തിരയുന്ന കൈകൾ റ്റിവി സ്‌ക്രിനിൽ മിന്നിമറയുന്ന ചിത്രങ്ങൾ വിമാനം, തീവ്രവാദം, കത്തിയമരുന്ന സൗധങ്ങൾ വിശപ്പിന്റെ മുഖമാർന്ന കിടാങ്ങൾ ആഘോഷത്തിൽ പുഞ്ചിരിക്കുന്ന ആകാശം ആശംസകളാൽ നിറയുന്ന മെയിൻബോക്‌സ് ഔപചാരികതയുടെ പൊയ്‌മുഖമാർന്ന സുഹൃത്‌സംഭാഷണം ആത്‌മവിശ്വാസത്തിൽ ഒളിഞ്ഞിരിക്കുന്ന വിഹ്വലതകൾ ഹാസ്യചിത്രത്തിൽ മുങ്ങി ഉച്ച ഏകാന്തതയുടെ നൊമ്പരം മഞ്ഞ് പുതച്ച് വീഥികൾ വിറക്കുന്ന വൃക്ഷങ്ങൾ രക്തശോഭയ...