ശ്രീരേക് അശോക്
മനുഷ്യരല്ല ശത്രുക്കൾ
കണ്ണിമചിമ്മാതെ കാഞ്ചി വലിക്കാൻ തുനിഞ്ഞാരെൻകൈയ്യിലേക്കവളൊരു പനിനീർപൂ നീട്ടി
ശാന്തസമുദ്രഗർത്തങ്ങളായവളുടെ കൃഷ്ണമണികൾ ;
തന്നാർദ്രതയിലെൻ്റെ കൈകൾ വിറച്ചു
മണൽക്കാറ്റിലിളകി മാറിയവളുടെ കീറ വസ്ത്രങ്ങൾക്കുള്ളിൽ,
വെടി മുദ്ര പതിഞ്ഞ
മാറുകണ്ടു
മുലകളിൽ പറ്റിയ മണൽ തരികളെ പൂവിതളുകളാൽ തുടച്ചു കൊണ്ടവൾ മൊഴിഞ്ഞു
"ഓർക്കുന്നുവോ നിങ്ങളിതു
യെന്നെ ലക്ഷ്യമാക്കി തന്നതോ;
അതോവുന്നം പിഴച്ചതായ്
വന്നതോ?
നന്ദിയേറെയെനിക്കു നിങ്ങളൊടതൻ്റെ കുഞ്ഞിനേയുമമ്മയേയും.,
ബാക്കിയാക്കിയനാഥരാക്കി!"
ഒന്നും പറ...
ഗൃഹപ്രവേശം
വീട് പൊളിച്ച് പുതുക്കി പണിയണമെന്ന് മക്കൾ പറഞ്ഞപ്പോൾ മുതൽ
വിങ്ങലാണാമനുഷ്യന്
വിട് പഴയതായത്രേ!
ഭംഗി പോരത്രേ!
സൗകര്യമില്ലത്രേ!
വീടിനു കല്ലിട്ട ചെറിയവനാണതാദ്യം പറഞ്ഞത്.
അവൻ്റെ കുഞ്ഞി കൈയിലയാളുടെ കൈ ചേർത്ത് വച്ചാണന്ന് കല്ലിട്ടത്.
തിലോത്തമൻ മേസ്തിരിയുടെ ചാണക തറയിലിരുന്നു പ്ലാൻ വരച്ചതും
ഉറക്കത്തിനിടയിൽ എഴുന്നേറ്റ് ചുവന്ന സിറോ ബൾബ് വെട്ടത്തിനു താഴെ
പ്ലാൻ നിവർത്തിപിടിച്ച്
അവളും അയാളും കലഹിച്ചതും
തറവാട്ടിലെ പ്ലാവൊന്നു വെട്ടാൻ അച്ഛൻ സമ്മതിക്കാഞ്ഞപ്പോളിടഞ്ഞതും
ലോണിനായ് വിയർത്തൊലിച്ചു നി...
രണ്ട് കവിതകൾ
പലായനം
ഒരു കരയിൽ നിന്ന് മറുകരയിലേക്കു, മിച്ചമുള്ള ശ്വാസം തമ്മിൽ പകുത്തു നൽകി പലായനം തൊണ്ടയോട് തൊണ്ട ചേർത്ത് വയറിനോട് വയർ ചേർത്ത് വിശപ്പും ദാഹവും ഞാനും അവളും ശമിപ്പിക്കുംകാലിലെ ഷൂസൂരി കപ്പലാക്കുംകടലിലെന്ന പോലെ അതെന്റെ ഉള്ളം കയ്യിൽ അടിയുലയും കൈകൾ വീശിയവൾ തിരമാല തീർക്കുംഅന്ത്യ ശ്വാസം വലിക്കുന്ന കണ്ണുകൾ കേടുവന്ന ദിശായന്ത്രം പോലെ ജീവന്റെ കര തിരയുംമരണമെന്ന സ്വാതന്ത്രത്തിനു വേണ്ടി അവർ മുറവിളി കൂട്ടുംവീശി തളർന്ന തിരമാല കൈകളുമായി അവൾ എന്നെ നോക്കും ഇനിയും നടന്നു തീർക്കേണ്ട പാദങ്ങളുടെ വിയർപ്പു മണം ഷൂ...
എൻ്റെ ആകാശം
ആകാശമില്ലെന്നും ,
ഉണ്ടെന്നുതോന്നുന്നതെന്നും
ശാസ്ത്ര ക്ലാസിൽ മാഷ് പറയുമ്പോളും ,
ഞാൻ ജനലിലുടെ നോക്കി, കണ്ണുകളാൽ ഉറപ്പു വരുത്തിയിരുന്നു
ആകാശം ഉണ്ട്!
പക്ഷികൾപറക്കുന്ന ,
ജെറ്റ് വിമാനം പോകുന്ന ആകാശം ഉണ്ട്.
ചന്ദ്രൻ , നക്ഷ്ത്രങ്ങൾ തെളിയുന്ന ആകാശം ഉണ്ട്.
പുരാണ സീരിയിലിൽ ദേവൻമാരും അസുരൻമാരും യുദ്ധം ചെയ്യുന്ന ആകാശം ഉണ്ട്.
ഈ കണ്ട മഴയെല്ലാം പെയ്യുന്ന ആകാശം ഉണ്ട്.
വർഷങ്ങൾക്കിപ്പുറം രാത്രി,
നക്ഷത്ര നിബിഢമായ വാനം നോക്കി
ബാൽക്കണിയിലിരുന്ന് ,
'ആകാശം വെറും മിഥ്യ' എന്ന സെമിനാർ എഴുതുമ്...
പ്രണയ മത്സ്യങ്ങൾ
പ്രളയം കാത്തിരിക്കുന്ന പുഴയിലെ പ്രണയ മത്സ്യങ്ങൾ നമ്മൾ എങ്ങുനിന്നെങ്ങുനിന്നോ ഒഴുകിയെത്തിയവർ
ചുണ്ടിനുംചൂണ്ടക്കുമിടയിൽ ആദ്യമായ് കണ്ടവർ. നിലാവ് കലങ്ങിയ വെള്ളത്തിൽ രതി ചെയ്തവർ. ഉരസിയ ശരീരങ്ങളിൽ ക്രീഡയാനന്ദത്തിൻ ചിതമ്പലുകൾ പൊലിച്ചവർ. ആശ്വാസത്തിൻ കുമിളകളെ നോക്കി ചത്ത മീനു കണക്കെ കണ്ണു തുറിച്ചു നിന്നവർ.
ശേഷിച്ച മണൽ മെത്തയിൽ നാട്ടിയ മുൾക്കൊടിക്കു ചുറ്റും ജിവിതത്തിനായ് സമരം ചെയ്തവർ. പട്ടിണിയാലുള്ളിലെ മുള്ളിനാൽ പരസ്പരം പഴി പറഞ്ഞു കുത്തിനോവിച്ചവർ.
നൂലിലിറക്കിയ മരണത്തെ വിശപ്പിനാൽ കടി...