ശ്രീരാജ് ചെറായി
രണ്ട് സംശയങ്ങള്‍
ഇരുട്ട് പറക്കുന്ന നേരം ആയപ്പോള്‍ ബസ്സില്‍ വെച്ച് ഫോട്ടോ എടുത്തവനെതിരെ പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ അനീഷ കയറുന്ന സമയത്ത്, അവിടെ നിന്ന് ഏകദേശം അര കിലോ മീറ്റര്‍ ദൂരത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ നാലാം നിലയില്‍ അടുത്ത സിനിമയില്‍ അഭിനയിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെയ്ക്കാനൊരുങ്ങുകയായിതുന്നു നടി ദിവ്യ. പ്രൊഡ്യൂസറും ഡയറക്ടറും ഒന്ന് രണ്ട് സിനിമാ പ്രവര്‍ത്തകരും ആ റൂമില്‍ ഉണ്ടായിരുന്നു. അവരെല്ലാം ദിവ്യ എന്ന ന്യൂ ഹോട്ട് സെന്‍സേഷന്റെ മുന്നില്‍ ഭവ്യതയോടെ നിന്നു. ഒരു കള്ളച്ചിരിയോടെ ഡയറക്ടര്‍ പറ...