ശ്രീരാഗ് കക്കാട്ട്
അവളും,അവനും,പരാജിതനായ ഞാനും
ആദ്യമായി സിഗറററ് ചുണ്ടോടടുപ്പിച്ച്,മുന്നിലെ പതിമൂന്നു നില കെട്ടിടത്തിന്റെ,ഏഴാം നിലയിലെ,ചുവന്ന ലില്ലിപ്പൂക്കള് നിറഞ്ഞ ബാല്ക്കണിയിലേയ്ക്കുററു നോക്കുമ്പോള്,ആ ചുവരുകള്ക്കപ്പുറത്ത്, അവനെയും അവളെയും,അവരുടെ നഗ്നമായ ശരീരങ്ങളെയും,പുകയുന്ന മനസ്സുകളെയും കാണുന്നു. അവളുടെ ചുംബനങ്ങള്,അവന്റെ സിരകളിലേയ്ക്ക് ഇരച്ചു കയറുന്നു.അവന്റെ പരുപരുത്ത കൈകള്,അവളെ ആപാദചൂഡം ഉണ൪ത്തിക്കൊണ്ടിരിയ്ക്കുന്നു.അവളുടെ നേ൪ത്ത വിരലുകള്,അവന്റെ മുടിയിളകള്ക്കിടയില് അലസമായി ചലിയ്ക്കുന്നു.അവന്റെ ഉന്തിയ പല്ലുകള്,അവളില് സുഖമുളള നീറലുകള് സൃഷ്ടി...