Home Authors Posts by ശ്രീപാര്‍വതി

ശ്രീപാര്‍വതി

0 POSTS 0 COMMENTS

അവനില്‍ നിന്ന് അവളിലേക്കുള്ള ദൂരം

ആണിനെ പെണ്ണായി മാറ്റുന്ന അതീന്ദ്രിയ ശക്തികളുടെ പുസ്തകത്തിനു മേല്‍ വിരലോടിച്ചു കൊണ്ടു നിന്നപ്പോള്‍ ധനുഷിന്, തരിച്ചു. ഇരുണ്ട മൗനം തളം കെട്ടി നില്‍ക്കുന്ന പബ്ലിക്ക് ലൈബ്രറിയുടെ ആ മൂലയില്‍ അവന്‍ തനിച്ചായിരുന്നു. പുസ്തകം തുറന്നാല്‍ അതിലെ ഇന്ദ്രജാലക്കാരന്‍ ഹാരിപോര്‍ട്ടര്‍ കഥകളിലേ പോലെ പുസ്തകത്തില്‍ നിന്നിറങ്ങി വരികയും അയാളുടെ മാന്ത്രിക വടി തനിക്കു നേരെ ഉയരുമോ എന്നും ആലോചിച്ച് ഭയന്ന് ധനുഷ് ആ മൂല വിട്ട് വാതിലിന്, അഭിമുഖമായി നിന്നു. വാതിലിനോട് ചേര്‍ന്നാണ്, ലൈബ്രറേറിയന്‍ സോമന്‍ ചേട്ടനിരിക്കുന്നത്. ...

പുഴയുടെ ഗാനം (പ്രണയം)

ഉന്‍മാദത്തിന്റെ ഏതൊക്കെയോ ഇടങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് നില്‍ക്കുകയാണ് ഞാന്‍. രാത്രിയില്‍ ഒഴുകിയെത്തുന്ന ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എന്നില്‍ നിന്നെ നിറക്കുന്നു. എനിക്കെന്റെ പ്രണയത്തെ നിന്നിലേക്കൊഴുക്കുവാന്‍ ഒരു മഴ ഇതാ കൂട്ടു വരുന്നു. ഏകാന്തതയിലലിയാന്‍ വന്ന നീര്‍മണികളോട് എനിക്കു കുറുമ്പ്.... ഈ മഴത്തുള്ളികള്‍ നിന്നെ നനയിക്കുന്നുണ്ടാവില്ലേ... ഒപ്പം എന്റെ മോഹങ്ങളേയും കിനാവുകളേയും മോഹിപ്പിക്കുകയും. എനിക്കു കൂട്ടായ് നിന്ന വരികള്‍ ഇന്ന് യാത്രയിലാണ്. നിന്നെ തിരഞ്ഞ് അവ മലയടിവാരത്തിലും കടമ്പുമരച്ചുവട്ടിലും...

ഒരു തീവണ്ടി ശബ്ദം കേള്‍ക്കുന്നത്

കുറച്ചു മാസങ്ങളായി വിശുദ്ധമായ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ട്രെയിനിന്റെ ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇട നേരങ്ങളില്‍ ഒരു കുടു കുടു, പാളത്തിനു മുകളിലൂടെ തീവണ്ടി പായും പോലെ... പക്ഷേ അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അടുത്തെങ്ങും ഒരു റെയില്‍വേ സ്റ്റേഷനോ, റെയില്‍ പാളമോ ഇല്ലാതെ എങ്ങനെ ട്രെയിന്‍ പാളത്തിലോടുന്ന ശബ്ദം? പിന്നെയും മാസങ്ങള്‍ കഴിഞ്ഞിട്ടാണ്, കാരണം പിടി കിട്ടിയത്. അത് തീവണ്ടിയുടെ ഒച്ചയല്ല, ഇവിടുന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള ശബ്ദമാണ്. വലി...

അക്ഷയതൃതീയയും സ്വര്‍ണ്ണക്കച്ചവവടവും

പ്രണയദിനം ,സൗഹൃദ ദിനം , വൃദ്ധദിനം ആഘോഷിക്കാന്‍ ദിനങ്ങളുടെ എണ്ണം കൂടുതലാണ്, നമുക്ക്. അതിനിടയില്‍ വരുന്ന ചില പുതിയ ദിനങ്ങള്‍ , പക്ഷെ നമ്മള്‍ എല്ലാ ദിനങ്ങളേയും സ്നേഹിക്കും, സ്വന്തമാക്കി ആഘോഷിക്കും. കയ്യിലെ കാശ് കളഞ്ഞ് സമ്മാനങ്ങള്‍ വാങ്ങും . ഓര്‍മ്മിക്കാന്‍ ഒരു ദിനമുണ്ടാവുന്നത് നല്ലതു തന്നെ . വയസ്സായ അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍ക്കാന്‍ ഒരു ദിനം തിരക്കിലോടുന്ന മക്കളെ സഹായിക്കുമെങ്കില്‍ അത് അംഗീകരിക്കാം. പക്ഷെ കണ്ണു തുറന്നു നോക്കിയാല്‍ കാണാം പ്രത്യേക ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്തോഷി...

പ്രണയം ഒരു മഴയിൽ

മഴ... മൗനത്തിന്റെ വിങ്ങലാണ്‌ നിന്നെ പൊതിഞ്ഞ്‌ നിന്റെ ഗന്ധവുമായി ഇടനാഴികൾ കടന്നുവരുന്ന തണുപ്പിന്റെ മണം. മണ്ണിന്റെ മടിയിൽ നിറഞ്ഞു പെരുകുന്ന നീർക്കുമിളകൾ... മുറ്റത്തെ മഴവെളളത്തിലെ കടലാസുതോണിയിൽ രണ്ടെറുമ്പുകൾ നീയും ഞാനും... ഉലയുന്ന തോണിയിൽ നമ്മൾ തനിച്ച്‌... തണുത്ത കാറ്റ്‌ ഓർമ്മകളെ ശ്വസിച്ച്‌ കടന്നുപോകുന്നു, പ്രണയം തന്ന ജ്വരവും നനുത്ത നാണവും ഒടുവിൽ കാലം കലാപമായപ്പോൾ നമുക്കു മുന്നിൽ മഴ മഞ്ഞായി എല്ലാം ലയിപ്പിക്കുന്ന മഞ്ഞ്‌ ഇപ്പോൾ ഇറ്റുന്ന ഓരോ തുളളിയിലും നീ സാന്നിദ്ധ്യമാകുന്നു. പ്രണയത്തിന്റെ ക...

തീർച്ചയായും വായിക്കുക