ശ്രീപാദം ഈശ്വരൻനമ്പൂതിരി
ഓണമൂണ്
നാട്ടിൻപുറംകാരി നാണിയമ്മ പട്ടണവാസി മകടെ വീട്ടിൽ ഓണമൂണിന്നു നടാടെയെത്തി തീൻമേശമേൽ ‘സദ്യ കിറ്റി’ലെത്തി പ്ലാസ്‌റ്റിക്കിലവെച്ചു സദ്യയുണ്ട- ശേഷം മകളോടുചൊന്നു നാണിഃ “ഈ ഇല നന്നായ് കഴുകിവച്ചോ; ഇനിയത്തെയാണ്ടിലുമോണമുണ്ണാം!” Generated from archived content: sept_poem34.html Author: sreepadam_easwaran_nambuthiri
കേഴുക
അന്യം നിന്നു പോയെന്നോ പൈതൃകം നമുക്കിന്നെ- ന്തന്യസംസ്‌കാരം തെളി- ച്ചീടണോ തിരിവെട്ടം! ഹന്ത! കേഴുക പ്രിയ മാതൃദേശമേ, മക്കൾ തന്തയെത്തറവാടെ മറന്നേ പോകുന്നതിൽ! Generated from archived content: poem7_mar31_07.html Author: sreepadam_easwaran_nambuthiri
ഓണാഘോഷം
ഓണക്കാലം നമുക്കിന്നു ടൂറിസ്‌റ്റുവാരമല്ലയോ മാവേലിയെയെന്നവണ്ണം വരവേല്‌ക്കാം വിദേശിയെ. പ്രഥമൻ പാചകത്തിന്റെ പേറ്റന്റവനു നൽകുകിൽ ഒരാണ്ടോണമാഘോഷിക്കാ- നുളള ഡോളർ തരപ്പെടും! Generated from archived content: poem20_sep.html Author: sreepadam_easwaran_nambuthiri
ഈശ്വരൻ
അമൃതം ദേവന്മാർക്കായ് വീണ്ടെടുക്കുവാൻ വേണ്ടി മോഹിനീവേഷം പൂണ്ട ഹരിയല്ലെന്റീശ്വരൻ വിഷത്തെപ്പാനം ചെയ്തും ഭൂമിയെപ്പാലിച്ചോരു വിഷഭുക്കാകും സാക്ഷാൽ ഹരണനാണെന്റീശ്വരൻ! Generated from archived content: poem1_agu31_07.html Author: sreepadam_easwaran_nambuthiri
സുഖവാസി
കടൽത്തീര റിസോർട്ടൊന്നിൽ സുഖവാസത്തിനെത്തിയോൻ കടന്നുവോ കരിമണൽ- ഖനനത്തിൻ കരാറുമായ്! Generated from archived content: poem13_jan.html Author: sreepadam_easwaran_nambuthiri