ശ്രീനിവാസ് ആർ. ചിറയത്ത്‌മഠം
വടാപാവ് – മുംബയുടെ ഭാഗ്യദേവത
ശതകങ്ങളായിക്കാണും മുംബയിലെ സാധാരണക്കാരുടെ ‘സമാന്തര സമീകൃതാ’ ആഹാരമായ ‘വടാപാവ്’ ആവിർഭവിച്ചിട്ട്. രണ്ട് വടാപാവ് തിന്നാൽ ഒരു നേരത്തെ ആഹാരത്തിന്റെ പ്രശ്‌നം തീർന്നെന്നു പറയാം. ഇന്നത്തെ വിലനിലവാരമനുസരിച്ച് കേവലം അഞ്ചുതൊട്ട് ആറുരൂപവരെ മാത്രമാണ് സാമാന്യവലിപ്പമുള്ള ഒരു വടാപാവിന്റെ വില. മഹാനഗരത്തിലെ ഏതു മുക്കിലും മൂലയിലും ഇതുണ്ടാക്കി വിൽക്കുന്നവരുടെ നാൽച്ചക്രവണ്ടികളും മറ്റുപാധികളും കാണാം. ഹോട്ടലിൽ ചെന്ന് ഉണ്ണുകയാണെങ്കിൽ ചുരുങ്ങിയത് 25 രൂപയെങ്കിലും ഒരു റൈസ് താലിക്ക് കൊടുക്കേണ്ടിവരുമ്പോൾ ശമ്പ...