ശ്രീലത
വീണ്ടും ഒരു കൃഷ്‌ണ ഗാഥ
ക്വാറി നട്ടുച്ചവെയിലേൽക്കാതിരിയ്‌ക്കാൻ കുത്തിമറച്ച ഒരു കീറ് ഓലയ്‌ക്കു പിന്നിൽ ഇരുന്ന് മെറ്റൽ ഉടയ്‌ക്കുകയായിരുന്നു രാധമ്മ. ഇത്തിരി നീങ്ങി മാവിന്റെ കൊമ്പത്ത് തൂങ്ങുന്ന കീറത്തുണിത്തൊട്ടിലിൽ അവളുടെ നാലാമത്തെ പെൺകുഞ്ഞ് ഉറങ്ങി. അതിന്റെ മുഖം പാതി വെയിലത്തും പാതി തണലത്തും ആയിരുന്നു. വയറ് കത്തി എരിയുന്നു. ഇന്നലെ വൈകുന്നേരം കഴിച്ച രണ്ട് കഷ്‌ണം കപ്പ എപ്പോഴേ ദഹിച്ചിരുന്നു. അതു തന്നെ മൂത്തകുട്ടികൾ (മൂന്നെണ്ണം, മൂന്നും പെണ്ണ്) എവിടന്നൊക്കെയോ തെണ്ടികൊണ്ടുവന്നതാണ്. നേരം വെളുത്താൽ അവറ്റയെ കാണാൻ ക...
വെറും ഒരു കപ്പ് ചായ….
“ആദ്യം നീ ഒരുഗ്രൻ ചായ ഉണ്ടാക്ക്. അതു കുടിച്ചിട്ടാകാം ബാക്കി കാര്യങ്ങൾ. അതിമനോഹരവും അത്യാധുനികവും ആയ അടുക്കള അല്ല കിച്ചൺ.... ഇതാ നിന്നെ പ്രതീക്ഷിച്ചു കൊണ്ട് ഇവിടെ ഇങ്ങിനെ ഇരിയ്‌ക്കാൻ തുടങ്ങിയിട്ട് നാളേറെയായി.... വന്നാലും രാജകുമാരി എന്നെ ഉപയോഗിച്ചാലും എന്ന് ഇവൾ നിന്നോട് പറയുന്നത് ജിതേ നീ കേൾക്കുന്നില്ലേ....” പൊട്ടിച്ചിരിച്ചുകൊണ്ട് അനിൽ പറഞ്ഞു. ആ തമാശ ആസ്വദിയ്‌ക്കണം എന്ന തോന്നൽ ജിതയിലെ ഭാര്യയ്‌ക്കുണ്ടായിരുന്നു. പക്ഷെ അതിനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല ജിത എന്ന സോഫ്‌റ്റ് വെയർ എഞ്ചിനീ...