ശ്രീകുമാരൻ തമ്പി
ആത്മാവിലേക്ക് നോക്കി പാടുമ്പോൾ
കവിയുടെ വാങ്ങ്‌മയത്തെ നിയന്ത്രിക്കുന്ന ചില ഘടകങ്ങളുണ്ട്. കാവ്യഭാഷയുടെ വികാസ പരിണാമങ്ങളെക്കുറിച്ചു പഠിക്കുന്നവർക്ക് പരിചിതമായ വിഷയമാണത്. കാലവും സമൂഹവുമാണ് ഇവയിൽ പ്രധാനം. കാവ്യരൂപം, കഥാപാത്രം, പ്രാദേശികാന്തരീക്ഷം എന്നിവയിലുണ്ടാകുന്ന പരിവർത്തനമാകട്ടെ, കവിയുടെ സ്വത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണശ്ശ രാമായണത്തിലെ കാവ്യശൈലിയും ഇന്നത്തെ പുതുകവികളുടെ കാവ്യശൈലിയും തമ്മിലുളള അന്തരം എത്ര വലുതാണ്. തമിഴ്‌വാണിയുമായി മലയാളത്തിനുളള രക്തബന്ധം വെളിപ്പെടുത്തുന്ന നിരണം കവികളുടെ ഭാഷയല്ല നാം ചെറുശ്ശേരിയു...