ശ്രീകുമാരൻ തമ്പി
എങ്ങനെ നാം മറക്കും
ആരാണ് ശരിയായ പ്രേക്ഷകൻ എന്ന ചോദ്യത്തിന് രണ്ടു ശ്ലോകങ്ങളിലൂടെ മഹാനായ ഭരതമുനി വിശദമായിത്തന്നെ ഉത്തരം പറയുന്നുണ്ട്. നാട്യശാസ്‌ത്രം 27-ാം അദ്ധ്യായത്തിലെ നാൽപത്തിമൂന്നാം ശ്ലോകവും നാൽപത്തിയൊമ്പതാം ശ്ലോകങ്ങളുടെ സാരാംശമിതാണ്. “കണ്ണിനു നല്ല കാഴ്‌ചശക്തിയും കാതിനു നല്ല കേൾവിശക്തിയും ബുദ്ധിയ്‌ക്കു നന്മതിന്മകളെ വേർതിരിക്കുവാനുള്ള വിവേകവും ഉള്ളവനും രാഗദ്വേഷാദികൾ ഇല്ലാത്തവനും നാട്യകലാ തൽപ്പരനുമായ ആളാണ് ശരിയായ പ്രേക്ഷകൻ. ആരാണോ മറ്റുള്ളവരുടെ ആനന്ദത്തിൽ ആനന്ദിക്കുകയും ദുഃഖത്തിൽ ദുഃഖിക്കുകയും കോപത്തിൽ ക...