ശ്രീകുമാരൻ ബാബു
‘കഥയും കാഴ്‌ചയും’ പ്രകാശനം ചെയ്‌തു
ഷാർജഃ- ഷാർജ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒലീവ് പുറത്തിറക്കിയ ശ്രീ. സത്യജിത് വാരിയത്തിന്റെ ‘കഥയും കാഴ്‌ചയും’ എന്ന ലേഖന-കഥ-സമാഹാരം കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌ത്തും കടവ്, സുറാബിന് നല്‌കി പ്രകാശനം ചെയ്‌തു. ഷാർജ ഇൻഡ്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ മലയാളി സമാജം പ്രസിഡന്റ് ശ്രീ. നംഷാർ അദ്ധ്യക്ഷനായിരുന്നു. രമേഷ് പയ്യന്നൂർ, നിസാർ സെയ്യിദ്, സബാ ജോസഫ്, ബാലകൃഷ്‌ണൻ, സലീം അയ്യനത്ത്, ശ്രീ കുമാരൻ ബാബു, രാജേഷ്, വത്സമ്മ ജോസഫ്, എന്നിവർ സംസാരിച്ചു. ശശിവാരിയത്ത് സ്വാഗതവും രാജേഷ് നന്ദിയും പറഞ്...